ആ നായകന് അച്ഛന്റെ പ്രായം; പറഞ്ഞപ്പോൾ ദേഷ്യം വന്നു; നമ്മളെക്കുറിച്ച് ​ഗോസിപ്പുണ്ടെന്ന് ദിലീപും; മോഹിനി

സിനിമാ രം​ഗത്ത് ഒരു കാലത്ത് നടി മോഹനിയുണ്ടാക്കിയ ആരാധക വൃന്ദം ചെറുതല്ല. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സിനിമകളിൽ മോഹിനി അഭിനയിച്ചു. തമിഴ്നാട്ടുകാരിയായ മോഹിനി ഇന്ന് സിനിമയിൽ നിന്ന് മാറി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ്. ഭരത് എന്നാണ് മോഹിനിയുടെ ഭർത്താവ് പേര്. രണ്ട് ആൺമക്കളുമുണ്ട്. 2006 ൽ മോഹിനി ക്രിസ്തുമതത്തിലേക്ക് മാറിയത് ചർച്ചയായിരുന്നു. ഹിന്ദു മതസ്ഥയായിരുന്ന താൻ ക്രിസ്തു മതത്തിലേക്ക് മാറിയതിനെക്കുറിച്ച് മോഹിനി സംസാരിച്ചിട്ടുണ്ട്.

സിനിമാ രം​ഗത്ത് നിന്നുള്ള ഓർമ പങ്കുവെക്കുകയാണിപ്പോൾ മോഹിനി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
സിനിമാ രംഗത്ത് തനിക്ക് പ്രണയങ്ങൾ ഉണ്ടായിട്ടില്ലെന്നും മോഹിനി പറയുന്നു. ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകൾ ഒഴിച്ച് ബാക്കിയെല്ലാവരും എന്നേക്കാൾ 25 വയസോളം പ്രായമുള്ളവരാണ്. സിനിമയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ അവരെ ഞാൻ അങ്കിൾ എന്നാണ് വിളിക്കുക.

Mohini

തെലുങ്കിൽ ഒരു ഹീറോ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാൻ പറയുന്നില്ല. എന്റെ അച്ഛന്റെ പ്രായമായിരുന്നു അദ്ദേഹത്തിന്. ബഹുമാനത്തോടെ സംസാരിക്കാമെന്ന് കരുതി നിങ്ങൾ എനിക്ക് അച്ഛനെ പോലെയാണെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന് ദേഷ്യം വന്നു. ഞാൻ വയസായ ആളാണെന്നാണോ പറയുന്നതെന്ന് ചോദിച്ചു. അന്നും ഇന്നും തനിക്കുള്ള പ്രശ്നവും പ്ലസ് പോയന്റും ഉള്ള കാര്യം ഉള്ളത് പോലെ പറയുന്നതാണെന്നും മോഹിനി വ്യക്തമാക്കി.

എന്നെക്കുറിച്ച് റൂമറുകൾ വന്നത് രണ്ട് മൂന്ന് പേർക്കൊപ്പമാണ്. പ്രശാന്തിനൊപ്പം ചേർത്ത് ​ഗോസിപ്പ് വരുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. മലയാളത്തിൽ ദിലീപ് എന്നെക്കുറിച്ചും നിന്നെക്കുറിച്ചും ​ഗോസിപ്പുണ്ടെന്ന് പറയുമായിരുന്നു. അതെങ്ങനെ നിന്റെ കാതിൽ മാത്രം എത്തുന്നു, എന്നോട് ആരും ചോദിക്കുന്നില്ലല്ലോ എന്ന് ഞാൻ പറയും, പക്ഷെ പ്രശാന്തിനെക്കുറിച്ച് എന്നോട് ആളുകൾ ചോദിക്കും. ത്യാ​ഗരാജൻ അങ്കിളിനും (പ്രശാന്തിന്റെ പിതാവ്) ആന്റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു.

Mohini

അവനെ ഒരു ക്ലാസ്മേറ്റിനെ പോലെയാണ് ഞാൻ കണ്ടത്. ഷൂട്ടിം​ഗിനിടെ കുട്ടികളായ ഞങ്ങൾ ഒരുമിച്ച് കളിക്കും. പ്രശാന്തിനൊപ്പം റൂമർ വന്നപ്പോൾ എനിക്ക് പേടി ഇല്ല. വിദേശ ഷോയ്ക്ക് പ്രശാന്തിനൊപ്പം പോയിട്ടുണ്ട്. അപ്പോൾ പ്രശാന്തിന്റെ അച്ഛനും അമ്മയ്ക്കും തന്നെ നല്ല പോലെ നോക്കി. ഇതെല്ലാം കൊണ്ടാണ് ​ഗോസിപ്പ് വന്നതെന്ന് കരുതുന്നു. എന്നാൽ ഞാനും പ്രശാന്തും വഴക്കിടാത്ത നാളുകളില്ല.

ക്ലാസ്മേറ്റ്സിനെ പോലെയാണ്. അയ്യേ, പയ്യന് ഡയലോ​​ഗ് പറയാനാകുന്നില്ലെന്ന് ഞാൻ പറയും. ഈ പെണ്ണിന് ഈ ഡാൻസ് പറ്റില്ലെന്ന് പ്രശാന്തും പറയുമായിരുന്നെന്നും മോഹിനി ഓർത്തു. മലയാള സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ പ്രശാന്തുമായുള്ള സൗഹൃദം പോയെന്നും മോഹിനി വ്യക്തമാക്കി. ഭർത്താവിനും മക്കൾ‌ക്കുമാെപ്പം അമേരിക്കയിലാണ് മോഹിനി താമസിക്കുന്നത്. സിനിമകൾക്ക് പുറമെ ചില സീരിയലുകളിലും മോഹിനി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: mohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X