സെറ്റിൽ ഡേർട്ടി പൊളിറ്റിക്സ് ശ്രീവിദ്യാന്റി ചെയ്തില്ല, എന്നോട് അനാവശ്യമായി ആരെങ്കിലും സംസാരിച്ചാൽ: മോഹിനി
അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് നടി മോഹിനി. ഒരു കാലത്ത് മലയാളത്തിലും തമിഴിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടിയാണ് മോഹിനി. വിവാഹ ശേഷമാണ് നടി അഭിനയ രംഗത്ത് സജീവമല്ലാതായത്. പിന്നീട് മോഹിനിയുടെ ജീവിതത്തിലും പല മാറ്റങ്ങൾ സംംഭവിച്ചു. ഹിന്ദു മതസ്ഥയായിരുന്ന മോഹിനി ക്രിസ്ത്യൻ മതത്തിലേക്ക് മാറി. മാനസികമായി ഏറെ വിഷമതകൾ അനുഭവിച്ച കാലം മോഹിനിക്കുണ്ട്. ഈ കാലഘട്ടത്തായിരുന്നു മതംമാറ്റം. അന്തരിച്ച നടി ശ്രീവിദ്യയെക്കുറിച്ച് മോഹിനി പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ശ്രീവിദ്യാന്റിയെയും സുകുമാരി ആന്റിയെയും ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. ശ്രീവിദ്യാന്റി ഒരു ദിവസം പോലും എന്നെ സീനിയർ നടിയെന്ന രീതിയിൽ എന്നോട് പെരുമാറിയിട്ടില്ല. അവരോടൊപ്പം എനിക്ക് ഷൂട്ടിംഗുണ്ടെങ്കിൽ അവരുടെ വീട്ടിൽ നിന്നും എനിക്കും ഭക്ഷണം കൊണ്ട് വരും. മരിച്ച് പോകുന്നതിന് ഒരു മാസം മുമ്പ് പോലും എന്നെ ഫോൺ ചെയ്ത് നീ തിരുവനന്തപുരം വന്നാൽ എന്നെ വിളിക്ക്, ഞാൻ ഭക്ഷണം അയക്കാം എന്ന് പറഞ്ഞിരുന്നു. ഞാൻ അടുത്ത ഷൂട്ടിംഗിന് പോകുമ്പോഴേക്കും അവർ മരിച്ചു.

വലിയ നഷ്ടമാണ് അവരുടെ വിയോഗം. വളരെ നല്ല വ്യക്തിയായിരുന്നു. ശ്രീവിദ്യാന്റിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിഞ്ഞവർക്ക് ഞാനെന്താണ് പറയുന്നതെന്ന് അറിയാം. വളരെ ആഴത്തിൽ ദെെവ വിശ്വാസമുള്ളയാളായിരുന്നു. മറ്റുള്ളവർക്ക് നല്ലത് ചെയ്യണമെന്ന് ചിന്തിക്കും. സെറ്റിൽ ഡേർട്ടി പൊളിറ്റിക്സ് ചെയ്ത് ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. ജെനുവിനായിരുന്നു. ഡ്രസിനെയും മേക്കപ്പിനെയും കുറിച്ച് എനിക്ക് പറഞ്ഞ് തരും. ആരെങ്കിലും എന്നോട് അനാവശ്യമായി സംസാരിക്കാൻ വന്നാൽ അവളോട് എന്ത് കഥയാണ് പറയുന്നതെന്ന് ചോദിക്കും. അടി വാങ്ങും, ഇതെന്റെ കുടുംബത്തിലെ പെൺകുട്ടിയെ പോലെയാണ്, വേറെ ആരോടെങ്കിലും പോയി സംസാരിച്ചോ എന്നും പറയും.
വളരെ ഫ്രാങ്കായി സംസാരിക്കുന്ന സ്ത്രീയായിരുന്നു. വളരെ ഗ്രേസുള്ള സ്ത്രീയാണ്. ഹിന്ദുവായിരുന്നപ്പോൾ അടുത്ത ജന്മത്തിലെല്ലാം എനിക്ക് വിശ്വാസമുണ്ടായിരുന്നു. അടുത്ത ജന്മത്തിൽ നിങ്ങളുടെ മകളായി ജനിക്കണം, നിങ്ങളുടെ ഭംഗിയുള്ള കണ്ണും ശബ്ദവുമെല്ലാം ലഭിക്കണമെന്ന് പറയും. പോടീ, നിനക്ക് വേറെ ജോലിയില്ലേ എന്ന് അവർ മറുപടി നൽകുമായിരുന്നെന്നും മോഹിനി ഓർത്തു. 'അവൾ വികടൻ' എന്ന തമിഴ് മീഡിയയിൽ സംസാരിക്കുകയായിരുന്നു മോഹിനി.


Click it and Unblock the Notifications











