നോട്ട് ജസ്റ്റ് എ വഴിപോക്കൻ; എത്രകാലമായി... സിനിമയിൽ കാണുന്നു, ഇപ്പോഴെങ്കിലും അർഹിച്ചത് ലഭിച്ചല്ലോ; ചർച്ച!
വളരെ അധികം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന മുഖങ്ങളിൽ ഒന്നാണ് നടൻ നന്ദു പൊതുവാളിന്റേത്. നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ചെറിയ ചെറിയ ക്യാരക്ടർ റോളുകളിൽ മാത്രം ഒതുങ്ങിപ്പോയിരുന്നു. എന്നാൽ ഭരതനാട്യം, മോഹിനിയാട്ടം സിനിമകളിലൂടെ കരിയറിലെ ബെസ്റ്റ് പെർമോൻസ് കാഴ്ചവെച്ചിരിക്കുകയാണ് നടൻ. മോഹിനിയാട്ടത്തിന്റെ ഒടിടി റിലീസിനുശേഷം ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ ആഘോഷിക്കപ്പെടുന്നൊരു നടനും കഥാപാത്രവും നന്ദു പൊതുവാളിന്റെ അളിയൻ വേഷമാണ്.
മോഹിനിയാട്ടത്തിലാണ് നന്ദുവിന്റെ പെർഫോമൻസ് കൂടുതൽ ഉള്ളതും. എത്രകാലമായി ഇദ്ദേഹത്തെ സിനിമയിൽ കാണുന്നു. ഇപ്പോഴെങ്കിലും അർഹിച്ചത് ലഭിച്ചല്ലോ എന്ന സന്തോഷമാണ് സിനിമ കണ്ട പ്രേക്ഷകരിൽ ഏറെയും പേർ കമന്റായി കുറിച്ച് എഴുതിയത്. ഇത്രത്തോളം സ്വീകരണവും പ്രശംസയും നന്ദുവും മോഹിനിയാട്ടത്തിലെ അളിയൻ വേഷം ചെയ്യുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല.

ഹൃദയം നിറഞ്ഞ നന്ദിയോടെ... എല്ലാവർക്കും നമസ്കാരം... വളരെ സന്തോഷത്തോടും വിനയത്തോടും കൂടിയാണ് ഞാൻ ഈ കുറിപ്പ് പങ്കുവെക്കുന്നത്. നമ്മുടെ മോഹിനിയാട്ടം എന്ന സിനിമ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണല്ലോ. ഈ ചിത്രത്തെ ഒരു സൂപ്പർഹിറ്റാക്കി മാറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ആദ്യമെ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ സിനിമയിൽ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തിന് നിങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയും വാക്കുകൾക്ക് അപ്പുറമാണ്. സിനിമ കണ്ടിട്ട് നേരിട്ടും സോഷ്യൽ മീഡിയ വഴിയും ഒട്ടനവധി ആളുകൾ വിളിച്ച് നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരമാണ് നിങ്ങളുടെ ഈ സ്നേഹപ്രകടനങ്ങൾ.
ഈ അവസരത്തിൽ എന്നെ ഈ വേഷം ഏൽപ്പിച്ച ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണദാസ് മുരളിയോടും നിർമ്മാതാക്കളായ സൈജു കുറുപ്പ്, തോമസ് തിരുവല്ല എന്നിവരോടും കൂടെ അഭിനയിച്ച സഹപ്രവർത്തകരോടും എന്റെ കടപ്പാട് അറിയിക്കുന്നു. ഒരു നല്ല സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലും അത് ജനങ്ങൾ ഏറ്റെടുത്തതിലും എനിക്ക് വലിയ അഭിമാനമുണ്ട്. നല്ല സിനിമകളെ എന്നും നെഞ്ചിലേറ്റുന്ന മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കൽ കൂടി നന്ദി.
നിങ്ങളുടെ ഈ സ്നേഹവും പിന്തുണയും തുടർന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മോഹിനിയാട്ടവും തന്റെ കഥാപാത്രവും പ്രേക്ഷകർ സ്വീകരിച്ചുവെന്ന് അറിഞ്ഞപ്പോൾ നന്ദു നന്ദി അറിയിച്ച് പങ്കുവെച്ച കുറിപ്പ്. എത്ര തവണ കണ്ടാലും റിപ്പീറ്റ് കാണാൻ തോന്നിപ്പിക്കുന്ന ഒന്നാണ് മോഹിനിയാട്ടം എന്നാണ് സിനിമയുടെ ഒടിടി റിലീസിന് ശേഷം ലഭിക്കുന്ന പ്രതികരണങ്ങൾ.

വഴിപോക്കൻ റോൾ മാത്രം ചെയ്തുകൊണ്ടിരുന്ന ആൾക്ക് കിട്ടിയ ഏറ്റവും ബെസ്റ്റ് റോൾ ഇതായിരിക്കും. പടത്തിലെ ഇങ്ങേരുടെ കോമഡികൾക്ക് തന്നെ പ്രത്യേക ഫാൻബേസ് ഉണ്ടാകും, പുള്ളിടെ ഈ പടത്തിലെ കോമഡികളൊക്കെ കിടുവായിരുന്നു. ഇനിയും ഇതുപോലെ ഉള്ള റോൾസിൽ കാണാൻ സാധിക്കട്ടെ എന്നും കമന്റുകളുണ്ട്. ദീലിപ് വഴിയാണ് നന്ദു പൊതുവാൾ സിനിമയിൽ എത്തുന്നത്.
വെട്ടം, അറബീം ഒട്ടകവും പി.മാധവൻ നായരും അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാദിർഷ, ലാൽ ജോസ് തുടങ്ങിയവരൊക്കെ സിനിമയിൽ കരിയർ ഉണ്ടാക്കാൻ എന്നെ സഹായിച്ചു. ആദ്യമായി വർക്ക് ചെയ്യുന്നത് സെവൻ ആർട്സ് മോഹനേട്ടന്റെ കൂടെയാണ്. രജപുത്ര രഞ്ജിത്തേട്ടനൊക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
സിദ്ദു പനയ്ക്കൽ, സേതു, ആൽലിൻ ആന്റണി എന്നിങ്ങനെ ഇവരുടെയെല്ലാം കൂടെ വർക്ക് ചെയ്യാൻ പറ്റി എന്നാണ് സിനിമയിലേക്ക് എത്തിപ്പെട്ട സാഹചര്യം വിവരിച്ച് മുമ്പ് നന്ദു പറഞ്ഞത്. വിസ്മയ മോഹൻലാലിന്റെ തുടക്കം ആണ് ഇനി ഇറങ്ങാനുള്ള ചിത്രം. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിലും നന്ദു അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications


