For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കയറിക്കിടക്കാൻ കൂരയില്ല!! പാറി പോകുന്ന വീട്ടിൽ 4 പേർ, നിറ കണ്ണുകളോടെ മോളി കണ്ണമാലി

  |

  മോളി കണ്ണമാലി എന്ന പേര് എല്ലാ പ്രേക്ഷകർക്കും അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ ചാള മേരി എന്ന പേര് കേട്ടൽ എല്ലാവർക്കും മനസിലാകും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയ മോളി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലും എത്തി . തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന മോളിയുടെ യഥാർഥ ജീവിതം അത്ര സുഖകരമല്ല.

  ഒമറിക്കയോട് ഒന്നും പറയാനില്ല!! നൂറിൻ പറയുന്നത് കേട്ട് ശരിയ്ക്കും ഞെട്ടി, വിവാദങ്ങളോട് പ്രതികരിച്ച് റോഷന്‍

  എല്ലാവരേയും ചിരിപ്പിക്കുന്ന മോളി ജീവിത കഥ ഒരു പരമ്പരയെ വെല്ലുന്നതാണ്. മനസമാധനത്തോടെ കിടന്നുറങ്ങാൻ കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലാണ് പ്രിയ കലാകാരിയും കുടുംബവും. മോളിയും മകനും ഭാര്യയും രണ്ട് പെൺമക്കളും ഇന്ന് അന്തി ഉറങ്ങുന്നത് ഒരു കാറ്റിൽ പാറി പോകാൻ മാത്രം ശക്തിയുള്ള ഒരു ഷെഡിലാണ്. പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കുന്ന ഈ കലാകാരി അവസ്ഥ ദയനീയമാണ്. ഇതിനു മുൻപും മോളി കണ്ണമാലിയുടെ ദയനീയ അവസ്ഥയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് താരത്തിന്റെ ദുരിത ജീവിതം. സൂരജ് പാലാക്കാരൻ എന്ന സമൂഹിക പ്രവർത്തകനാണ് മോളിയുടം ദുരിത ജീവിതം വീണ്ടും പുറം ലോകത്തെ എത്തിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്

  ഡാ ആദിവാസീ' എന്ന വിളി തമാശയായി കാണുന്നവര്‍, മുഖം അടച്ചുള്ള അടിയാണിത്!! സംവിധായകന്റെ പോസ്റ്റ്....

  വൃത്തിഹീനമായ ചുറ്റ് പാട്

  വൃത്തിഹീനമായ ചുറ്റ് പാട്

  എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. വളരെ വൃത്തി ഹീനമായ ചുറ്റ് പാടിലാണ് ഇവരുടെ താമാസം. മകനും മരുമകളും രണ്ട് പേരക്കുട്ടികൾക്കൊപ്പമാണ് പൊളിഞ്ഞു വീഴാറായ ഷെട്ടിൽ മോളി കണ്ണമാലിയുടെ താമസം. കഴിഞ്ഞ എട്ട് വർഷമായി ഈ കുടുംബം ഇവിടെയാണ് താമസം.

   തുച്ഛമായ പ്രതിഫലം

  തുച്ഛമായ പ്രതിഫലം

  തുച്ഛമായമായ പ്രതിഫലം മാത്രമാണ് മോളി കണ്ണമാലിയ്ക്ക് ലഭിക്കുന്നത്. സിനിമയിൽ ചെറിയ കഥാപാത്രങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ഒന്ന് രണ്ട് ദിവസം മാത്രമുള്ള ഷൂട്ടിന് 10000,15000 രൂപയാണ് ഇവർക്ക് ലഭിക്കുന്നത് അതും വല്ലപ്പോഴും മാത്രമാണ് ഇത്തരത്തിലുള്ള വേഷങ്ങൾ ലഭിക്കുന്നതെന്നും താരം പറയുന്നു

    ഹൃദ്രോഗി

  ഹൃദ്രോഗി

  ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാർട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി. അതിന്റെ കചത്തിൽ നിന്ന് ഇതുവരെ കരകയറിട്ടില്ലെന്നും നടി പറഞ്ഞു,. മാസം തോറും മരുന്നിനും മാറ്റ് ചികിത്സയ്ക്കായി 5000 രൂപയോളം ആവശ്യ മാണ് ഇവർക്ക്. അഭിനയച്ച് കിട്ടുന്ന രൂപയിൽ നിന്നാണ് ചികിത്സയും വീട്ടിലെ ആവശ്യങ്ങളും ഈ അമ്മ നടത്തുന്നത്. നല്ല മനസ്സുള്ളവർ തന്റെ മകനെ സഹായിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് ഈ അമ്മയ്ക്കുള്ളത്.

  മരുമകളുടെ വീട്ടുകാർ നൽകിയ പരാതി

  മരുമകളുടെ വീട്ടുകാർ നൽകിയ പരാതി

  മകന്റെ ഭാര്യയ്ക്ക് അമ്മുമ്മ ഇഷ്ടധാനമായി നൽകിയ സ്ഥലത്താണ് ഇവർ കഴിഞ്ഞ എട്ട് വർഷമായി താമസിക്കുന്നത്. മകന്റെ ഭാര്യയ്ക്ക് അമ്മൂമ്മ നൽകിയതാണ് ചെല്ലാനം കണ്ടക്കടവിലെ മൂന്ന് സെന്റ് സ്ഥലം, പട്ടയമായിട്ടാണ് അത് നൽകിയത്. അത് കൃത്യമായി മുദ്രപേപ്പറിൽ കാണിച്ചിട്ടുമുണ്ട്. എന്നാൽ ഇത് മകളുടെ അമ്മയും സഹോദരിയും പിടിച്ചു വെച്ചിരിക്കുകയാണ്. മുദ്ര പേപ്പറും മറ്റും ഇവരുടെ കൈവശമാണ്. വീട് വെയ്ക്കാൻ തയ്യാറെടുക്കുമ്പോഴാണ് ഇവർ എതിർപ്പുമായി രംഗത്തെത്തിയത്. ഒരു ഷെഡ്ഡിലാണ് മകനും മരുമകളും കുഞ്ഞുങ്ങളും താമസിക്കുന്നത്. വീട് വെള്ളം കയറി നശിച്ചു. തുടർന്ന് കയ്യിലുള്ളതും സ്വർണ്ണവും നുള്ളിപ്പെറുക്കിയാണ് വീട് വെയ്ക്കാൻ തയ്യാറായത്. എന്നാൽ അതിനെ എതിർത്ത് മരുമകളുടെ വീട്ടുകർ എത്തുകയായിരുന്നു. നേരത്തെ മോളി കണ്ണമാലി മനോരമ ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നു

  കഞ്ചാവ് കേസ്

  കഞ്ചാവ് കേസ്

  വീട് വയ്ക്കുന്നിലുള്ള എതിർപ്പിനൊപ്പം തന്നേയും മകനേയും കഞ്ചാവ് കേസിലും മറ്റും കുടുക്കാനും ഇവർ ശ്രമിക്കുന്നുണ്ടെന്നും മോളി നേരത്തെ മനോര ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നുന. തന്റേയും മകന്റേയും പേരിൽ കണ്ണമാലി പോലീസ് സ്റ്റേഷനിൽ കള്ളക്കേസും നൽകിയിരുന്നു. തങ്ങൾ കഞ്ചാവും മാദ്യപാനവുമാണെന്നാണ് ഇവർ നൽകിയ പരാതി. പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി മതിയായി. ആരേയും സ്വത്ത് പിടിച്ചെടുക്കുന്നതല്ലെന്നും അർഹതപ്പെട്ടതാണ് ചോദിക്കുന്നതെന്നും താരം പറഞ്ഞു.

  English summary
  moli kannamali share shocking her living experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X