For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി അല്ല വീട് വെച്ച് തന്നത്; മാധ്യമങ്ങൾക്ക് എന്താണ് പറയാനാവാത്തത്; മോളി കണ്ണമാലി

  |

  മലയാള സിനിമയിലേക്ക് വന്ന കോമഡി ചെയ്യുന്ന നടിമാരിൽ ഒരാളാണ് മോളി കണ്ണമാലി. സത്രീധനം എന്ന സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെ ആണ് മോളി കണ്ണമാലി ശ്രദ്ധിക്കപ്പെടുന്നത്. ഈ സീരിയലിന് ശേഷം സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട മോളി കണ്ണമാലി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ ചെയ്ത വേഷമായിരുന്നു ഇതിലേറ്റവും കൂടുതൽ ഹിറ്റ് ആയത്. ചവിട്ടു നാടക കലാകാരി കൂടിയാണ് മോളി കണ്ണമാലി.

  Also Read: ലെമൺ ടി കുടിച്ചെന്ന് ടിനി, ബാലയ്ക്കും ഉണ്ണി മുകുന്ദനുമൊപ്പമുള്ള ചിത്രവുമായി താരം; പൃഥ്വിരാജിനെ ചോദിച്ച് ആരാധകർ

  ഇടക്കാലത്ത് അസുഖ ബാധിതയായതും സാമ്പത്തിക പരാധീനതകൾ വന്നതും മോളി കണ്ണമാലിയെ ഏറെ തളർത്തിയിരുന്നു. പിന്നീട് നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് മോളി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ അതേപറ്റി സംസാരിച്ചിരിക്കുകയാണ് താരം.

  'ആ സമയത്ത് ഇഷ്ടം പോലെ വർക്ക് ഉണ്ടായിരുന്നു എനിക്ക്. പറന്ന് നിൽക്കുകയാണ് ആ സമയത്ത്. പെട്ടന്ന് നെഞ്ചിന് വേദന പോലെ തോന്നി. നമ്മളീ ഓട്ടം തന്നെ അല്ലേ. ​ഗ്യാസ് കയറിയിട്ടുണ്ടാവും എന്ന്. രാത്രി നെഞ്ച് വേദന വീണു. അപ്പോൾ തന്നെ വണ്ടി വിളിച്ച് കൊണ്ട് പോയി. അറ്റാക്ക് ആയിരുന്നു. 28 ദിവസം ഐസിയുവിൽ കിടന്നു'

  Also Read: 'ചേട്ടനെ എ പടത്തിൽ കണ്ടല്ലോ, ഷക്കീലേടേ സിനിമയിൽ കണ്ടല്ലോ' എന്ന് ചോദിക്കുന്നവരോട്; നടന്റെ കുറിപ്പ് വൈറൽ

  അപ്പോഴേക്കും കടങ്ങളായി. മമ്മൂട്ടി സർ പറഞ്ഞു ഓപ്പറേഷൻ ചെയ്യാമെന്ന്. ഓപ്പറേഷൻ ചെയ്താൽ കിടക്കാനുള്ള മുറി വേറെ എടുക്കണം. അതിനുള്ള കപ്പാസിറ്റി എനിക്ക് ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ ഒമ്പത് പേരാണ്. അ‍ഞ്ച് പേരക്കുട്ടികളും രണ്ട് മക്കളും രണ്ട് മരുമക്കളും. നാട്ടുകാരുടെ സഹായം കൊണ്ട് ഓപ്പറേഷൻ ചെയ്യാതെ ചികിത്സ നടത്തി. ആക്ടീവ് ആയി വന്നപ്പോൾ കായംകുളത്ത് സ്റ്റേജ് ഷോയ്ക്ക് പോയി. അതിനിടെ രണ്ടാമത്തെ അറ്റാക്ക് വന്നു. എല്ലാവരും പറഞ്ഞു, ഞാൻ മരിച്ചെന്ന്.

  അന്നും 28 ദിവസത്തോളം ഐസിയുവിൽ കിടന്നു. മമ്മൂക്ക എനിക്കൊരു 50000 രൂപ ആന്റോ ജോസഫ് വഴി കൊണ്ടു തന്നു. അദ്ദേഹമല്ല വീട് വെച്ച് തന്നതെന്നും അത്തരം വാർത്തകൾ തെറ്റാണെന്നും നടി പറഞ്ഞു. 'എനിക്ക് വീട് വെച്ച് തന്നത് കെവി തോമസ് സാറാണ്. പ്രളയത്തിൽ പോയതാണ് എന്റെ മൂത്ത മകന്റെ വീട്. ഇന്നും എന്റെ കുഞ്ഞ് കിടക്കുന്നത് കണ്ടാൽ കണ്ണീർ വരും. വെള്ളത്തിലാണ് കിടക്കുന്നത്. മാധ്യമങ്ങൾക്ക് എന്താണ് പറയാൻ പറ്റാത്തത്'

  നൂറ് കുടത്തിന്റെ വാ കെട്ടിയാലും ഒരു മനുഷ്യന്റെ വാ കെട്ടാൻ സാധിക്കില്ല. മമ്മൂട്ടി അല്ലാതെ സുരാജ് വെഞ്ഞാറമൂടിന്റെ സഹായം ലഭിച്ചിട്ടുണ്ട്. സഹായിക്കാൻ ആരുടെ മുന്നിലും പോയിട്ടുമില്ല. സംഘടനകളുടെ ഭാ​ഗത്ത് നിന്നും സഹായം ലഭിച്ചില്ലെന്നും മോളി കണ്ണമാലി പറഞ്ഞു.

  ആദ്യമായി ഇം​ഗ്ലീഷ് സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മോളി കണ്ണമാലി. ഓസ്ട്രേലിയൻ കലാ രം​ഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ മാത്യു ഒരുക്കുന്ന ടുമോറോ എന്ന സിനിമയിൽ ആണ് മോളി കണ്ണമാലി അഭിനയിക്കുന്നത്. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസി, ജോയ് കെ മാത്യു, എലൈസ, ഹെലൻ തുടങ്ങി ലോകത്തെ വിവിധ രാജ്യങ്ങളുള്ള താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു.

  Read more about: mammootty
  English summary
  Molly Kannamally About Her Struggles In Life; Says Mammootty And Suraj Venjaramoodu Helped Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X