»   » ചെയ്യാത്തത് പലതും ചെയ്തു നോക്കാന്‍ സൂപ്പര്‍ താരങ്ങള്‍ ഒരുങ്ങി ഇറങ്ങുന്നു

ചെയ്യാത്തത് പലതും ചെയ്തു നോക്കാന്‍ സൂപ്പര്‍ താരങ്ങള്‍ ഒരുങ്ങി ഇറങ്ങുന്നു

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമാ പ്രേമികളുടെ ആസ്വാദന നില വളര്‍ന്നതുകൊണ്ടോ, സിനിമ സാങ്കേതികമായി വളര്‍ന്നതുകൊണ്ടോ ഈ മേഖലയില്‍ ഇപ്പോള്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. പുതുമയാണ് സിനിമാക്കാരും പ്രേക്ഷകരും തിരയുന്നത്.

അങ്ങനെയെങ്കില്‍ ഇനി പുതുമുകള്‍ മാത്രമാവാം. ഇറങ്ങാനിരിയ്ക്കുന്ന പുതിയ ചിത്രങ്ങളില്‍ പുതിയ ചില പരീക്ഷണങ്ങളുമായി എത്തുകയാണ് നമ്മുടെ സൂപ്പര്‍സ്റ്റാര്‍സ്.

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ പുതിയ ചിത്രത്തിലെ പുതുമകള്‍ എന്തൊക്കെയാണെന്ന് നോക്കാം

പുതിയ പരീക്ഷണങ്ങളുമായി താരങ്ങള്‍, ഇത് വരെ ചെയ്യാത്തത് പലതും ചെയ്‌തെന്നു വരും!!

ജോണി ആന്റണിയുടെ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒരു പുതിയ പരീക്ഷണം നടത്തുന്നത്. കോട്ടയത്തു കാരനായും, അച്ചായന്‍ കഥാപാത്രവുമായും മമ്മൂട്ടി നേരത്തെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കബടിക്കാരന്റെ വേഷത്തില്‍ ആദ്യമാണ്. കബടിയോട് ഭ്രമമുള്ള നാട്ടിന്‍ പുറത്തുകാരന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. മമ്മൂട്ടി പൊതുവേ സ്‌പോട്‌സിനോട് അടുപ്പമുള്ള ചിത്രത്തിലധികം അഭിനയിച്ചിട്ടില്ല. ഡാഡി കൂള്‍ എന്ന ചിത്രത്തില്‍ ക്രിക്കറ്റിനോട് താത്പര്യമുള്ള കഥാപാത്രമാണെന്നതൊഴിച്ചാല്‍ മമ്മൂട്ടിയ്ക്ക് കായിക കഥാപാത്രങ്ങള്‍ അധികം കിട്ടിയിട്ടില്ല എന്നു തന്നെ പറയാം

പുതിയ പരീക്ഷണങ്ങളുമായി താരങ്ങള്‍, ഇത് വരെ ചെയ്യാത്തത് പലതും ചെയ്‌തെന്നു വരും!!

ഗുരു എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ അത് വളരെ ചെറിയൊരു ഭാഗം മാത്രമാണ്. ഒരു മുഴുനീള അന്ധന്‍ വേഷത്തിലെത്തുന്ന ത്രില്ലിലാണ് മോഹന്‍ലാല്‍. അതും ഒരു ത്രില്ലര്‍ ചിത്രത്തില്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തെ കുറിച്ചാണ് പറയുന്നത്. മൂന്നര പതിറ്റാണ്ടു കാലമായി മോഹന്‍ലാല്‍ മലയാള സിനിമയില്‍. വ്യത്യസ്തമായ ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുകയും ചെയ്തു. എന്നാല്‍ ആദ്യമായാണ് ഒരു അന്ധന്‍ വേഷം ഇതുപോലെ ലഭിയ്ക്കുന്നത്.

പുതിയ പരീക്ഷണങ്ങളുമായി താരങ്ങള്‍, ഇത് വരെ ചെയ്യാത്തത് പലതും ചെയ്‌തെന്നു വരും!!

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എസ്ര. വ്യത്യസ്തമായ ഒരു ഹൊറര്‍ ചിത്രം. ജൂത പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒട്ടേറെ പ്രത്യേകതകളുമായാണ് എത്തുന്നത്. ജൂത ഭാഷയില്‍ എസ്ര എന്ന പേരിന് അര്‍ത്ഥം രക്ഷിക്കൂ എന്നാണ്. വെള്ളി നക്ഷത്രത്തിന് ശേഷം പൃഥ്വി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് എസ്ര. എന്നാല്‍ വെള്ളി നക്ഷത്രത്തില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരിക്കും ഈ ചിത്രം എന്നറിയുന്നു.

പുതിയ പരീക്ഷണങ്ങളുമായി താരങ്ങള്‍, ഇത് വരെ ചെയ്യാത്തത് പലതും ചെയ്‌തെന്നു വരും!!

ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും നിവിന്‍ ഒരു രാഷ്ട്രീയക്കാരനല്ല. പിന്നീട് ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ കൊളേജില്‍ പഠിക്കുമ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഒരു രാഷ്ട്രീയ മുഖം നല്‍കിയിട്ടില്ല. എന്നാല്‍ അടുത്ത ചിത്രത്തില്‍ നിവിന്‍ തീര്‍ത്തുമൊരു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് എത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയായി

പുതിയ പരീക്ഷണങ്ങളുമായി താരങ്ങള്‍, ഇത് വരെ ചെയ്യാത്തത് പലതും ചെയ്‌തെന്നു വരും!!

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് ഇനി ദുല്‍ഖറിന്റെ പരീക്ഷണം എന്നറിയുന്നു. ഞാന്‍, ചാര്‍ലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളില്‍ ദുല്‍ഖര്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇനി ചിത്രീകരണം തുടങ്ങാനിരിയ്ക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അതിലും വ്യത്യസ്തമായ എന്തെങ്കിലുമാണ് ദുല്‍ഖര്‍ തിരയുന്നത്. തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രമായിരിക്കും. ഇന്നത്തെ യുവത്വത്തിന്റെ പ്രിതിനിധിയായിരിക്കും എന്നൊക്കെ കേള്‍ക്കുന്നു.

English summary
Mollywood actors going to experiment with their new projects

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam