മമ്മൂട്ടി,മോഹന്‍ലാല്‍,പൃഥ്വിരാജ്,ദുല്‍ഖര്‍! താരങ്ങളുടെ പെരുന്നാള്‍ ആശംസകള്‍ കാണാം

By Prashant V R

അപ്രതീക്ഷിതമായ വന്ന കൊവിഡ് വ്യാപനം സിനിമാ മേഖല ഒന്നടങ്കം നിശ്ചലമാക്കിയിരുന്നു. നിരവധി സിനിമകളുടെ റിലീസും ചിത്രീകരണവുമാണ് കൊറോണ കാരണം മാറ്റിവെക്കേണ്ടി വന്നത്. വലിയ ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രങ്ങളെല്ലാം നീട്ടിവെച്ചത് ആരാധകരില്‍ ഒന്നടങ്കം സങ്കടമുണ്ടാക്കിയിരുന്നു. മലയാളത്തിന് പുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങള്‍ക്കും വലിയ വരവേല്‍പ്പാണ് കേരളത്തില്‍ ലഭിക്കാറുളളത്.

സിനിമകളെല്ലാം മാറ്റിവെച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരങ്ങളെല്ലാം വീണ്ടും സജീവമായിരുന്നു. ലോക് ഡൗണ്‍ കാലത്ത് തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരങ്ങള്‍ എത്തിയിരുന്നു. ഏത് വിശേഷ അവസരങ്ങളിലും പ്രേക്ഷകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ എത്താറുണ്ട്. പതിവ് തെറ്റിക്കാതെ പെരുന്നാള്‍ ദിനത്തിലും മലയാളികള്‍ക്ക് ആശംസകള്‍ അറിയിച്ച് സിനിമാ താരങ്ങള്‍ ഒന്നടങ്കം എത്തിയിരുന്നു.

ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും

ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഈദ് മുബാറക്ക് നേര്‍ന്നുകൊണ്ടുളള നടീനടന്മാരുടെ മിക്ക പോസ്റ്റുകളും ശ്രദ്ധേയമായിരിക്കുകയാണ്. എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഈദ് മുബാറക്ക് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജോജു ജോര്‍ജ്ജ് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മക്കള്‍ക്കൊപ്പമാണ് ജോജു എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒപ്പം വീട്ടില്‍ സുരക്ഷിതരായിരിക്കൂ എന്ന സന്ദേശവും വീഡിയോയില്‍ ജോജു ജോര്‍ജ്ജ് പങ്കുവെച്ചിട്ടുണ്ട്.

ചെലോല്‍ക്ക് ആഘോഷം ണ്ടാവും

ചെലോല്‍ക്ക് ആഘോഷം ണ്ടാവും, ചെലോല്‍ക്ക് ആഘോഷം ണ്ടാവൂല. ഞമ്മെക്കെന്തായാലും ആഘോഷം ഇല്ല. അതോണ്ട് ഞമ്മക്ക് കൊയപ്പം ഇല്ല. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍ എന്നാണ് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ടൊവിനോ തോമസ് ആശംസിച്ചിരിക്കുന്നത്. അതേസമയം താനും നസ്രിയയും ഒന്നിച്ചുളളൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ഫഹദ് ഫാസില്‍ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

പിന്നാലെ ആരാധകരും

പിന്നാലെ ആരാധകരും ഇവര്‍ക്ക് തിരിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. ഈദ് മുബാറക്ക് എന്ന് കുറിച്ചുകൊണ്ടുളള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ലാലേട്ടന് പുറമെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. മമ്മൂക്കയും ഒരു പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടായിരുന്നു എത്തിയത്. ഇവര്‍ക്കൊപ്പം പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, അനുശ്രീ തുടങ്ങിയവരും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

തട്ടമിട്ടുകൊണ്ടുളള ഒരു ചിത്രം

തട്ടമിട്ടുകൊണ്ടുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അനുശ്രീ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഭൂമി മുഴുവന്‍ എല്ലാ മാനവരിലും സന്തോഷവും സ്‌നേഹവും കാരുണ്യവും നിറയട്ടെ എന്ന് കുറിച്ചു കൊണ്ടാണ് അനുശ്രീ എത്തിയത്. എന്തേ ഇന്നും വന്നില്ല എന്ന പാട്ടുപാടിക്കൊണ്ടാണ് കുടുംബത്തോടൊപ്പമുളള ഒരു വീഡിയോ അനു സിത്താര പങ്കുവെച്ചിരുന്നത്. ഒപ്പം മൈലാഞ്ചി ഇടുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X