മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
സിനിമാതാരങ്ങളുടെ സൗന്ദര്യവും പകിട്ടും കണ്ട് കണ്ണെഞ്ചിപ്പോകാത്തവരില്ലതന്നെ. സാധാരണക്കാരില്‍നിന്നും വ്യത്യസ്തരായി കാണുന്നതുകൊണ്ടുതന്നെയാണ് സിനിമാക്കാര്‍ വരുന്നേടത്തെല്ലാം ജനം കൂടുന്നത്. സിനിമകള്‍ നല്‍കുന്ന താരപ്പൊലിമയുള്ളതുകൊണ്ടുതന്നെ സാധാരണക്കാരുടെ വേഷത്തില്‍ ജനമധ്യത്തിലെത്തുകയെന്നത് താരങ്ങളില്‍ പലര്‍ക്കും കഴിയാത്ത കാര്യമാണ്. ആരും നോക്കിയാല്‍ അതിശയിക്കുന്ന രീതിയില്‍ സുന്ദരന്മാരും സുന്ദരിമാരുമായിട്ടാണ് ഇവരെല്ലാം പൊതുസ്ഥലത്ത് വരാറുള്ളത്. എന്നുവച്ച് ഇവരെല്ലാം സദാസമയവും അണിഞ്ഞൊരു നടക്കുകയാണോ. എല്ലാവരും മനുഷ്യരായതുകൊണ്ട് അല്ല എന്ന് സംശയമില്ലാതെ പറയാം.
സിനിമാതാരങ്ങളെ മേക്കപ്പില്ലാതെ കാണുകയെന്നതും ആരാധകര്‍ക്ക് കൗതുകമുണ്ടാക്കുന്ന കാര്യമാണ്. ഇതാ മലയാളത്തിലെ ചില മിന്നും താരങ്ങളുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
ഇന്ന് തെന്നിന്ത്യയുടെ ഗ്ലാമര്‍ താരമായ ഭാവന ആദ്യ ചിത്രമായ നമ്മളില്‍ ഒട്ടും ഗ്ലാമറില്ലാത്ത വേഷമായിരുന്നു ചെയ്തത്. ഇതാ ഭാവനയുടെ മേക്കപ്പില്ലാത്തൊരു ചിത്രം.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
മീര നന്ദന സ്‌നേഹിക്കുന്ന മലയാളികള്‍ ഏറെയാണ്. ശാലീനതയാണ് മീരയുടെ മുഖമുദ്ര. പക്ഷേ ഫോട്ടോഷൂട്ടുകളിലും മറ്റും ഗ്ലാമറസായി മീര പ്രത്യക്ഷപ്പെടാറുണ്ട്. മീരയിതാ മേക്കപ്പില്ലാതെ.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
മേക്കപ്പിട്ടാലും ഇല്ലെങ്കിലുമെല്ലാം കാവ്യ മലയാളികള്‍ക്ക് സ്വന്തം കുട്ടിയാണ്. പല ചിത്രങ്ങളിലും അധികം മേക്കപ്പില്ലാതെ കാവ്യ അഭിനയിച്ചിട്ടുണ്ട്. മേക്കപ്പില്ലാതെ നില്‍ക്കുന്ന കാവ്യയാണിത്.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
വളരെ പതുക്കേ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് മംമ്ത. മംമ്തയും സാധാരണജീവിതത്തില്‍ അധികം മേക്കപ്പ് ഉപയോഗിക്കുന്നയാളല്ല.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
നിത്യ മേനോന്‍ സുന്ദരിയാണെന്ന് പറയേണ്ടതില്ല. പുതിയ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിത്യ മേക്കപ്പിലാതെയാണ് അഭിനയിച്ചിരിക്കുന്നത്. ഇതാ നിത്യയുടെ മേക്കപ്പില്ലാത്ത മറ്റൊരു ചിത്രം.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
അസൂയയുണ്ടാക്കുന്ന തരത്തിലുള്ള വളര്‍ച്ച കൈവരിച്ച താരമാണ് നസ്രിയ നസീം. ഇപ്പോള്‍ ഫഹദ് ഫാസിലുമായി വിവാഹം നിശ്ചയിച്ചതോടെ നസ്രിയയുടെ ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ട്. മേക്കപ്പില്ലാതെ നസ്രിയ രസകരമായി പോസ് ചെയ്തിരിക്കുന്നൊരു ഫോട്ടോയാണിത്.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
ഇപ്പോള്‍ കുറേയേറെ സിനിമകളൊന്നും അനന്യ ചെയ്യുന്നില്ല. പക്ഷേ ചെയ്ത മിക്ക ചിത്രങ്ങളിലുംശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചത്. അനന്യയുടെ മേക്കപ്പില്ലാചിത്രങ്ങളില്‍ ഒന്ന്.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
രഞ്ജിത്ത് കണ്ടെത്തിയ നായികയാണ് മൈഥിലി. ഇപ്പോള്‍ അല്‍പസ്വല്‍പം ഗ്ലാമറസാകാനും ഐറ്റം നമ്പര്‍ ചെയ്യാനുമെല്ലാം തയ്യാറാകുന്ന മൈഥിലിയുടെ മേക്കപ്പില്ലാചിത്രം.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
പലപ്പോഴും കട്ടി മേക്കപ്പിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള താരമാണ് നവ്യ. പക്ഷേ ഈ ചിത്രത്തില്‍ നവ്യയ്ക്ക് അധികം മേക്കപ്പൊന്നും ഇല്ല.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
മലയാളത്തിലെന്നപോലെ കന്നഡയിലും തെലുങ്കിലുമെല്ലാം പ്രശസ്തയാണ് ഭാമ. ഭാമയുടെ മേക്കപ്പില്ലാത്ത ഒരു ചിത്രമാണിത്.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
പേരെടുത്തത് തമിഴകത്താണെങ്കിലും അമലയും മലയാളിയായ താരമാണ്. മലയാളത്തില്‍ 3ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അമലയുടെ മേക്കപ്പില്ലാചിത്രമാണിത്.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
അതിശയിപ്പിക്കുന്ന മേക്കോവറുമായി എത്തി മുന്‍നിരയിലേയ്ക്കുയര്‍ന്ന താരമാണ് ഹണി റോസ്. ഹണിയുടെ മേക്കപ്പില്ലാത്തചിത്രം.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
മികച്ച നായികനടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ആന്‍ നടന്‍ അഗസ്റ്റിന്റെ മകളാണെന്ന് എല്ലാവര്‍ക്കും അറിയാം. അധികം ചായമൊന്നും തേയ്ക്കാതെ ആന്‍ പോസ് ചെയ്തിരിക്കുന്നൊരു ഫോട്ടോയാണിത്.

മലയാളി നായികമാരുടെ മേക്കപ്പില്ലാ ചിത്രങ്ങള്‍
മലയാളത്തിലെ ബോള്‍ഡ് നായികമാരുടെ പട്ടികയിലാണ് രമ്യയുടെ സ്ഥാനം. പാതിരാമണല്‍ എന്ന ചിത്രത്തില്‍ അധികം മേക്കപ്പില്ലാതെ രമ്യ അഭിനയിച്ചപ്പോള്‍.

Click it and Unblock the Notifications