»   » അടങ്ങിയിരിക്കുന്നത് കണ്ട് സഹിക്കുന്നില്ല; ആരാധകര്‍ തെറ്റിപ്പിരിക്കാന്‍ ശ്രമിച്ച താരദാമ്പത്യം

അടങ്ങിയിരിക്കുന്നത് കണ്ട് സഹിക്കുന്നില്ല; ആരാധകര്‍ തെറ്റിപ്പിരിക്കാന്‍ ശ്രമിച്ച താരദാമ്പത്യം

By: Rohini
Subscribe to Filmibeat Malayalam

ഇത് വിവാഹ മോചനങ്ങളുടെ സീസണാണെന്ന് തോന്നുന്നു. പാല താരദാമ്പത്യവും സിനിമയുടെ ക്ലൈമാക്‌സ് പോലെ അവസാനിച്ചപ്പോള്‍ ശരിയ്ക്കും ആരാധകര്‍ ഞെട്ടി.

മലയാളത്തിലെ ഈ സിനിമാ സീരിയല്‍ നടിമാരുടെ ലീക്കായ വീഡിയോ,ചിത്രങ്ങള്‍ എല്ലാം വ്യാജമായിരുന്നു?

തുരുതുരാ വിവാഹ മോചനങ്ങള്‍ നടന്നപ്പോള്‍ ആരാധകര്‍ അവരുടെ ഇഷ്ടത്തിന് ചിലരെ വേര്‍പിരിയ്ക്കാന്‍ ശ്രമിച്ചു. അതിന്റെ ഒടുവിലത്തെ ഇരയായി പറഞ്ഞു കേള്‍ക്കുന്നത് രംഭയുടെ പേരാണ്.

ഫഹദ് ഫാസില്‍ - നസ്‌റിയ നസീം

വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഫഹദ് ഫാസിലിന്റെയും നസ്‌റിയ നസീമിന്റെയും വിവാഹ മോചന വാര്‍ത്തകള്‍ വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കാന്‍ തുടങ്ങി. ഏഷ്യനെറ്റിന്റെ വാട്ടര്‍ മാര്‍ക്കോടുകൂടെയായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഫഹദോ നസ്‌റിയയോ അങ്ങനെ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നതായേ മൈന്റ് ചെയ്തില്ല.

റിമ കല്ലിങ്കല്‍ - ആഷിഖ് അബു

റിമ കല്ലിങ്കലിന്റെയും ആഷിഖ് അബുവിന്റെയും വിവാഹ മോചന വാര്‍ത്ത വന്നതും കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലാണ്. അതിന് ശേഷം ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസ് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ 'ഇതുവരെ ഞങ്ങള്‍ക്ക് അങ്ങനെ ഒരു തീരുമാനമില്ല, ഇനി അഥവാ എടുത്താന്‍ എല്ലാവരെയും അറിയിക്കുന്നതായിരിക്കും' എന്നാണ് ആഷിഖ് അബു പറഞ്ഞത്.

സംവൃത സുനില്‍- അഖില്‍ ജയരാജ്

സംവൃത സുനിലും ഭര്‍ത്താവ് അഖില്‍ ജയരാജും വേര്‍പിരിയുന്ന വാര്‍ത്തയും ഏറെ ശക്തമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവൃതയുടെ അച്ഛനും സംവൃതയും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി

വിജയ് യേശുദാസ്-ദര്‍ശന

ഗായകന്‍ വിജയ് യേശുദാസും ഭാര്യ ദര്‍ശനയും വേര്‍പിരിയുന്നു എന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും തന്നെയില്ല എന്ന് പറഞ്ഞ് ദര്‍ശന രംഗത്തെത്തി

ബോബി സിംഹ- രശ്മി മേനോന്‍

നേരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനായ തമഴ് നടന്‍ ബോബി സിംഹയുടെയും വിവാഹ മോചന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. മലയാളിയും, തമിഴ് നടിയുമായ രശ്മി മേനോനാണ് ബോബിയുടെ ഭാര്യ. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് വിവാഹ മോചന വാര്‍ത്ത പ്രചരിച്ചത്

സൃന്ദ - അഷബ്

സൃന്ദ ഭര്‍ത്താവിന്റെ പേര് മാറ്റി മകന്റെ പേര് ഇനീഷ്യലായി ചേര്‍ത്തതോടെയാണ് വിവാഹ മോചന വാര്‍ത്ത ശക്തമായത്. എന്നാല്‍ തങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ടില്ല എന്നും, എല്ലാ ദാമ്പത്യത്തിലും ഉള്ളത് പോലെ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളേ ഉള്ളൂ എന്നും സൃന്ദ പറഞ്ഞു

മോഹിനി - ഭരത്

തങ്ങളുടെ ദാമ്പത്യം വിവാഹ മോചനം വരെ എത്തി എന്നും എന്നാല്‍ അത് സംഭവിച്ചില്ല എന്നും അടുത്തിടെ മോഹിനി വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ വിവാഹ മോചിതയായ നടി മതം മാറി എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. മതം മാറിയ ശേഷമാണ് തന്റെ താമ്പത്യവും ജീവിതവും നല്ല രീതിയില്‍ ആയത് എന്നാണ് മോഹിനി പറയുന്നത്

കനിഹ - ശ്യാം രാധാകൃഷ്ണന്‍

കനിഹയും ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനും വേര്‍പിരിയുന്നതായും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പം കനിഹ വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

രംഭ- ഇന്ദ്രന്‍ പത്മനാഥന്‍

ഏറ്റവും ഒടുവിവില്‍ വിവാഹ മോചന ഗോസിപ്പ് വന്നത് രംഭയുടെ പേരിലാണ്. വിവാഹ മോചനത്തിന്റെ വക്കിലാണെന്നും, തന്റെ ദാമ്പത്യം സംരക്ഷിക്കണം എന്നും പറഞ്ഞ് രംഭ ചെന്നൈ കുടുംബ കോടതിയെ സമീപിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തങ്ങള്‍ക്കിടയില്‍ യാതൊരു തര പ്രശ്‌നങ്ങളും ഇല്ല എന്ന് രംഭ പ്രതികരിച്ചു.

നസ്രിയയുടെ പുത്തന്‍ പുതിയ ക്യൂട്ട് ഫോട്ടോസിനായി

English summary
Mollywood Celebrities, who are the victims of fake divorce news
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam