For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളസിനിമ നഗരത്തില്‍ നിന്ന് നാട്ടിലേക്ക്

  By നിര്‍മല്‍
  |

  അധോലോക നഗരമായ മുംബൈ, രാജ്യത്തിന്റെ തലസ്ഥാന നഗരം ന്യൂഡല്‍ഹി, ഐടി നഗരം ബാംഗ്ലൂര്‍, കേരളത്തിന്റെ ഐടി നഗരവും ഗുണ്ടാകേന്ദ്രവുമായ കൊച്ചി എന്നിവിടങ്ങളെ ചുറ്റിപ്പറ്റിയൊക്കെയാണ് മലയാള സിനിമയുടെ കഥ മുമ്പ് രൂപപ്പെട്ടിരുന്നത്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടായിരുന്നു മുംബൈ നഗരത്തിന്റെ സ്ഥിരം ആള്‍ക്കാര്‍. ലാല്‍ നായകനായ ആര്യന്‍, അഭിമന്യു എന്നിവയൊക്കെ മുംബൈ അധോലോകത്തിന്‌റെ പശ്ചാത്തലത്തില്‍ ഉണ്ടായ കഥകളാണ്. ഇവയൊക്കെ സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ലാല്‍ ആക്ഷന്‍ ഹീറോയായി തിളങ്ങി നിന്നിരുന്ന കാലത്താണ് ഈ ചിത്രങ്ങള്‍ പിറന്നത്. തമ്പി കണ്ണന്താനം ലാലിനെ നായകനാക്കിയ ഇന്ദ്രജാലവും മുംബൈ പശ്ചാത്തലത്തിലുള്ള സിനിമയായിരുന്നു.

  MalluWood-New Cinemas

  കേരളത്തിനു പുറത്തുള്ള ജീവിതത്തെ ഇവിടെകൊണ്ടുവന്ന് കണ്ണുമഞ്ഞളിപ്പിക്കുക എന്നതായിരുന്നു ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം. ദുബായ് കേന്ദ്രീകരിച്ചുകൊണ്ട് നിരവധി ചിത്രങ്ങള്‍ ഇതുപോലെയുണ്ടായിട്ടുണ്ട്. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം അവിടുത്തെ വര്‍ണപകിട്ടുള്ള ജീവിതമാണ് കാണിച്ചുതരുന്നത്. അതുപോലെ അമേരിക്കന്‍ ജീവിതം പശ്ചാത്തലമാക്കിയും സിനിമയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെയൊന്നുമല്ല യഥാര്‍ഥ ജീവിതം അത് നമ്മുടെ നാട്ടിന്‍പുറങ്ങളിലാണ് എന്നു കാണിച്ചുതരുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ധാരാളമായി ഉണ്ടാകുന്നത്. തനി നാട്ടിന്‍പുറത്തുകാരുടെ ജീവിതം ആവിഷ്‌ക്കരിക്കുന്നചിത്രങ്ങള്‍ക്കാണ് വിജയസാധ്യതയെന്നു കണ്ടറിഞ്ഞ് അതേ ട്രാക്കിലേക്കു നീങ്ങുകയാണ് മലയാള സിനിമ.

  ജി.എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന ബാവൂട്ടിയുടെ നാമത്തില്‍, സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട, അനൂപ് കണ്ണന്റെ ജവാന്‍ ഓഫ് വെള്ളിമല, മോഹന്‍കുപ്ലേരിയുടെ ചന്ദ്രഗിരി ജംക്ഷന്‍, പ്രദീപ് ചൊക്ലിയുടെ പേടിത്തൊണ്ടന്‍ എന്നിങ്ങനെ നാടന്‍ മണമുള്ള ധാരാളം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാനുള്ള മൂന്നു ചിത്രവും നാടന്‍ കഥാപാത്രങ്ങള്‍ നായകരായി എത്തുന്നതാണ്. മഞ്ചേരി നഗരത്തിലെ ആളുകള്‍ സംസാരിക്കുന്ന ഭാഷയിലാണ് ബാവൂട്ടിയുടെ നാമത്തില്‍ ഒരുങ്ങുന്നത്. രഞ്ജിത്താണ് കഥയും തിരക്കഥയും നിര്‍മാണവും. മഞ്ചേരിയിലെ സമ്പന്നയായ സേതുമാധവന്റെയും- ഭാര്യ വനജയുടെയും അവരുടെ ഡ്രൈവര്‍ ബാവൂട്ടിയുടെയും കഥയാണിത്. ഇതില്‍ വനജയെ അവതരിപ്പിക്കുന്നകാവ്യാമാധവന്‍ നീലേശ്വരം കാരിയുടെ ഭാഷയിലാണ് സംസാരിക്കുന്നത്.

  കണ്ണൂര്‍ജില്ലയിലെ മട്ടന്നൂരിലെ ജീവിതമാണ് സലിം അഹമ്മദ് കുഞ്ഞനന്തന്റെ കടയിലൂടെ പറയുന്നത്. മട്ടന്നൂര്‍ പരിസരത്ത് താന്‍ കണ്ടുവളര്‍ന്ന ആളുകളെയാണ് സലിം കഥാപാത്രമാക്കുന്നത്. എല്ലാവരും സംസാരിക്കുന്നത് മട്ടന്നൂര്‍ ശൈലിയില്‍തന്നെ. 17ന് റിലീസ്‌ചെയ്യുന്ന ജവാന്‍ ഓഫ് വെള്ളമലയും ഇതുപോലെ പ്രാദേശികഭാഷയുള്ള നാടുതന്നെ.

  സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പേടിത്തൊണ്ടന്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയിലെ കഥയാണ്. അവിടുത്തുകാരനായ പ്രസന്നനാണ് പ്രാദേശിക ഭാഷ സംസാരിക്കുന്നവരുടെ കഥ എഴുതിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ശൈലിവിട്ട് കണ്ണൂര്‍ ശൈലിയില്‍ സംസാരിക്കുകയാണിതില്‍. സപ്തഭാഷാ നഗരി എന്നറിയപ്പെടുന്ന കാസര്‍കോടന്‍ ശൈലിയുമായാണ് ചന്ദ്രഗിരി ജംക്ഷന്‍ വളരുന്നത്. സാംസ്‌കാരികമായി ഉന്നതിയില്‍ നില്‍ക്കുന്ന നാടാണ് കാഞ്ഞങ്ങാട്. എന്നാല്‍ കള്ളക്കടത്തിന്റെ നാടാണ് തൊട്ടപ്പുറത്തുള്ളത്. അവിടുത്തെ കഥയാണ് കുപ്ലേരി പറയാന്‍ പോകുന്നത്.

  തലശേരി ശൈലിയില്‍ സംസാരിച്ച തട്ടത്തിന്‍ മറയത്ത്്, തൃശൂര്‍ ശൈലിയിലുള്ള പ്രാഞ്ചിയേട്ടന്‍, കോഴിക്കോടന്‍ ശൈലിയിലുള്ള ഉസ്താദ് ഹോട്ടല്‍ എന്നിവയുടെയൊക്കെ വിജയമായിരിക്കാം ഇതുപോലുള്ള ചിത്രങ്ങള്‍ കൂടുതല്‍ വരാന്‍ കാരണം.

  English summary
  Before, Mumbai, Kochi and Bangalore were the main locations for malayalam cinemas. Now attitude changed. Sketching village life and language is the new trend.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X