»   » ഇരുത്തം വന്നവര്‍ ഇരുന്ന് വിശ്രമിക്കൂ, ഇവിടെ കുറേ പുതുമുഖങ്ങള്‍ എത്തിയിട്ടുണ്ട്; കാണാം

ഇരുത്തം വന്നവര്‍ ഇരുന്ന് വിശ്രമിക്കൂ, ഇവിടെ കുറേ പുതുമുഖങ്ങള്‍ എത്തിയിട്ടുണ്ട്; കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് പുതുതലമുറയുടെ കാലമാണ്. ഒരുപാട് അനുഭവ സമ്പത്തുള്ള, ഇരുത്തം വന്ന സംവിധായകരെല്ലാം പുറത്ത് കാഴ്ചക്കാരായി നില്‍ക്കുന്നു. ഒരുപിടി മികച്ച യുവ സംവിധായകര്‍ മലയാള സിനിമയിലേക്ക് കടന്നു വന്നുഴിഞ്ഞു. എല്ലാ മേഖലയിലും പരീക്ഷണം നടക്കുന്ന ഈ കാലത്ത് സിനിമയുടെയും ആസ്വാദനത്തിന്റെയുമെല്ലാം രീതികള്‍ മാറുകയാണ്.

അമല പോള്‍ ഇവരെ കണ്ടോ, വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചു, ഇപ്പോള്‍ സന്തുഷ്ട കുടുംബം

താരസമ്പന്നതയോ വലിയ ബജറ്റിലോ ഒരുക്കാതെ തന്നെ, കഴിവുകൊണ്ട് മലയാള സിനിമയിലേക്ക് നടന്നു കയറിയ യുവ സംവിധായകര്‍. സിനിമാ സംവിധാനത്തിലെ പുതുമയും നിരീക്ഷണവുമാണ് ഇവരെ മുന്നിലെത്തിച്ചത്. 2016 പാതി ദൂരം പിന്നിട്ടു കഴിയുമ്പോള്‍, ഈ വര്‍ഷം നമുക്ക് ലഭിച്ച് കഴിവുറ്റ പുതുമുഖ സംവിധായകര്‍ ആരൊക്കെയാണെന്ന് നോക്കാം

ദിലീഷിന്റെ പ്രതികാരം

ഈ പട്ടികയില്‍ ആദ്യം വരേണ്ട പേര് ദിലീഷ് പോത്തന്റേത് തന്നെയാണ്. സമീപകാലത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമാണ് മഹേഷിന്റെ പ്രതികാരം. സംവിധായകന്റെ നിരീക്ഷണം ഓരോ ഫ്രെയിമിലും കാണാമായിരുന്നു.

ഒമര്‍ ലാലുവിന്റെ ഹാപ്പി വെഡ്ഡിങ്

ഹാപ്പി വെഡ്ഡിങ് ഇത്രയും വലിയ വിജയമാകും എന്നാരും പ്രതീക്ഷിച്ചു കാണില്ല. മികച്ച എന്റര്‍ടൈന്‍മെന്റ് എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രം ബോക്‌സോഫീസിലും വലിയ നേട്ടം കൊയ്തു

ജയപ്രകാശന്റെ ലെന്‍സ്

ലെന്‍സ് എന്ന ചിത്രത്തിലൂടെയാണ് ജയപ്രകാശ് രാധാകൃഷ്ണന്‍ എന്ന പുതുമുഖ സംവിധായകന്‍ പ്രേക്ഷരെ ഞെട്ടിച്ചത്. സമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വീകരണം ചിത്രത്തിന്റെ ടീസറിന് ലഭിച്ചു. ചിത്രം ചര്‍ച്ചചെയ്യുന്ന കാലികപ്രസക്തിയുള്ള വിഷയം തന്നെയാണ് ലെന്‍സിനെ ശ്രദ്ധേയമാക്കിയത്. സംവിധായകന്‍ ലാല്‍ ജോസ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചിത്രത്തെയും സംവിധായകനെയും പ്രശംസിച്ച് രംഗത്തെത്തി

അനുരാഗ കരിക്കിന്‍ വെള്ളവുമായി ഖാലിദ്

അനുരാഗ കരിക്കന്‍ വെള്ളം എന്ന ഒരു ലളിതമായ ചിത്രം സമ്മാനിച്ച സംവിധായകനാണ് ഖാലിദ് റഹ്മാന്‍. അമിത പ്രതീക്ഷയൊന്നും നല്‍കാതെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകന്റെ പ്രതീക്ഷയ്ക്കുമപ്പുറം നിന്നു.

ഷാനവാസിന്റെ കിസ്മത്ത്

ട്രെയിലര്‍ റിലീസ് ചെയ്തതുമുതല്‍ കിസ്മത്ത് എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെയാണ് ഷാനവാസിന്റെ കിസ്മത്ത് തിയേറ്ററുകളിലെത്തിയത്. വലിയ താരസമ്പന്നതയൊന്നും ഇല്ലാതെ, കഥയുടെ ബലത്തില്‍ സിനിമ മികച്ച വിജയം നേടി

ഗപ്പിയില്‍ ജോണ്‍ പോള്‍

ഇപ്പോള്‍ മികച്ച പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി. ഒരു കുഞ്ഞു ചിത്രം, നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Here, we list some of the debut directors, who made a lasting impression in the year 2016 so far,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam