»   » അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

Written By:
Subscribe to Filmibeat Malayalam

ഏത് കാലത്തും പ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന ചിത്രങ്ങളാണ് കോളേജ് ജീവിതത്തെ കുറിച്ചു പറയുന്നവ. ഹോസ്റ്റല്‍ ജീവിതവും, സൗഹൃദവും കോളേജ് രാഷ്ട്രീയവുമൊക്കെ ആസ്വദിച്ച ഓരോ പ്രേക്ഷകനും അതൊരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന മടങ്ങിപ്പോകലായിരിയ്ക്കും.

കോളേജ് കാമ്പസ് പശ്ചാത്തലമാക്കി പറഞ്ഞ മിക്ക ചിത്രങ്ങളും വിജയിച്ചത് അതുകൊണ്ടാണ്. സര്‍വ്വകലാശാലയില്‍ തുടങ്ങി, ക്ലാസ്‌മേറ്റ്‌സും താണ്ടി പ്രേമം വരെ നിരന്നു നില്‍ക്കുന്നു കാമ്പസ് ജീവിതത്തിന്റെ രസങ്ങള്‍ ചാലിച്ച ചിത്രങ്ങള്‍. നോക്കാം

അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ പ്രണയവും നൊമ്പരവും സൗഹൃദവും കാമ്പസ് രാഷ്ട്രീയവുമെല്ലാം ഉണ്ടായിരുന്നു. അതിനൊക്കെ അപ്പുറത്തെ ജീവിതം എന്ന യാഥാര്‍ത്ഥ്യത്തെയും തുറന്ന് കാട്ടിയ ചിത്രം മലയാളത്തിലെ മഹാവിജയങ്ങളിലൊന്നാണ്. സുകു എന്ന പൃഥ്വിരാജിന്റെ കഥാപാത്രം ഇപ്പോഴും നമ്മുടെ കാമ്പസിലുണ്ടാവും

അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

കാമ്പസ് പശ്ചാത്തലമാക്കി ഒരുക്കിയ ഒരു കമല്‍ ചിത്രം. ഇവിടെ പക്ഷെ നായകന്‍ കോളേജ് കുമാരനല്ല, ലക്ചററാണ്. ഹീറോയിസമുള്ള കാമ്പസ് ജീവിതമല്ല പറഞ്ഞത്. മറിച്ച് അധ്യാപകനോട് വിദ്യാര്‍ത്ഥിനിയ്ക്ക് തോന്നിയ പ്രണയമാണ്. ഒരു കാമ്പസ് തമാശയിലും വാശിയിലും തുടങ്ങിയ പ്രണയമാണ് പിന്നെ ഈ ചിത്രത്തിന്റെ ഗതി നിശ്ചയിച്ചത്

അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

കാമ്പസ് ജീവിതവും അവിടെ നിന്ന് ഉടലെടുക്കുന്ന ചില പ്രണയ-സൗഹൃദ- പ്രതികാരവുമാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷന്‍ ഗണത്തില്‍ പെടുത്താവുന്ന കാമ്പസ് ചിത്രമാണ് പൃഥ്വിരാജ് നായകനായ പുതിയ മുഖം

അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

ഒരു വനിതാ കോളേജില്‍ എത്തപ്പെടുന്ന നായകനും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും വളരെ രസകരമായിട്ടാണ് ഷാഫി ചിത്രീകരിച്ചത്. പൃഥ്വിരാജും റോമയും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. പ്രണയവും സൗഹൃദവും തന്നെയാണ് ഇവിടെയും വിഷയം

അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

അനാഥനായ ചെറുപ്പക്കാരന്റെ കോളേജ് ജീവിതമാണ് സര്‍വ്വകലാശാല എന്ന മോഹന്‍ലാല്‍ ചിത്രം. വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ വിവിധ സ്വഭാവങ്ങളും രീതികളുമൊക്കെ പറയുന്നുണ്ട്.

അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

അനാഥരായ രണ്ട് ചെറുപ്പക്കാരുടെ കോളേജ് ജീവിതത്തില്‍ നിന്നാണ് നമ്മള്‍ എന്ന ചിത്രം തുടങ്ങുന്നത്. പിന്നെ അത് കുടുംബത്തിലേക്ക് നീങ്ങുകയാണ്. അത്യന്തികമായി കാമ്പസ് ജീവിതം തന്നെയാണ് നമ്മള്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലം

അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്‌സ് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച കാമ്പസ് ചിത്രങ്ങളിലൊന്നാണ്. പ്രായം തെറ്റിയ പ്രായത്തില്‍ വീണ്ടും കോളേജില്‍ പഠിക്കാനെത്തുന്ന നാല് പേരുടെ കഥയാണ് ചിത്രം. ആ മടങ്ങിവരവിന് പിന്നിലെ ലക്ഷ്യം വേറെയാണ്. കോളേജില്‍ നടന്നൊരു കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയം

അടിച്ചു പൊളിച്ച കോളേജ് ജീവിതം, സുകുവും ജോര്‍ജ്ജുമെല്ലാം ഒരേ കാലത്തിന്റെ പ്രതിനിധികള്‍

ഏറ്റവും ഒടുവില്‍ കേരളത്തിലെ (മാത്രമല്ല, തമിഴ്‌നാട്ടിലെയും) കോളേജ് പയ്യന്മാരെ കൈയ്യിലെടുത്ത ചിത്രം. ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്റെ ഒരു ജീവിത ഘട്ടം മാത്രമായിരുന്നു അത്. പക്ഷെ പ്രേക്ഷകരെ ഏറ്റവും സ്വാധീനിച്ചത് ആ ഘട്ടം മാത്രമാണ്. പ്രണയവും സൗഹൃദവും ഹീറോയിസവുമൊക്കെ ആഘോഷമാക്കുന്ന നമ്മുടെ യുവത്വത്തിന് അതൊരു ആവേശം.

English summary
Mollywood Films that remind us about College life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam