മോളിവുഡില്‍ അമ്മമാരെ കാണാനില്ല!!

By Ravi Nath

പുതിയ മലയാളസിനിമകള്‍ ചിലകഥാപാത്രങ്ങളെ നിശ്ശേഷം ഇല്ലാതാക്കുന്നുണ്ടോ...ഉണ്ടെന്നാണ് കുറഞ്ഞത് അമ്മ നടിമാരുടെയെങ്കിലും ഭാഷ്യം. ന്യൂ ജനറേഷന്‍സിനിമ എന്ന ഓമനപേരിട്ട് ഫേസ്ബുക്കും കാമ്പസ്സും കൊണ്ടുനടക്കുകയാണ് മലയാളത്തിലെ പുതിയ ജനുസ്സില്‍പെട്ട സിനിമകളെയെന്ന് ചില വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നുണ്ട്.

പരമ്പരാഗത സിനിമ ലോബിയുടെ തേഞ്ഞുതുടങ്ങിയ വാക്കും നോക്കുമാണ് ഈ ആക്ഷേപത്തിനു ചുക്കാന്‍ പിടിക്കുന്നതെന്നും മറുപക്ഷം ആരോപിക്കുന്നു. കൂട്ടുകുടുംബം കുടുംബമാവുകയും കുടുംബം അണുകുടുംബമാവുകയും ഇപ്പോള്‍ അവ ഫഌറ്റ് കുടുംബമായി ഇന്‍സ്റ്റന്റ് ജീവിതം കാഴ്ചവെക്കുകയും ചെയ്യുമ്പോള്‍ അസ്സല്‍ നാട്ടുമ്പുറത്തുകാരനും കയ്യടിച്ച് പുതിയ ജീവിത പരിസരം ആസ്വദിക്കുന്നു.

ഇവിടെ അച്ഛനും അമ്മയും അമ്മൂമമയും ഒന്നുമില്ല, നിലവിലുള്ള രീതികള്‍ക്കു വിപരീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയു ചെയ്യുന്ന കുറേ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ് പുതിയ സിനിമ എന്ന് എന്തായാലും തലമുതിര്‍ന്ന അമ്മമാര്‍ വിചാരിച്ചുവശായിരിക്കയാണ്. പറഞ്ഞുപറഞ്ഞു പതംവന്ന കഥകള്‍ മടുത്തിട്ടാണ് പുതിയ പിള്ളാരുടെ കൊള്ളരുതായ്മകള്‍ ആവേശപൂര്‍വ്വം ജനം ഏറ്റെടുത്തതെന്ന് ഇനി ആരെ പറഞ്ഞു മനസ്സിലാക്കും ഒന്നും കണ്ടറിയുന്നില്ലെങ്കില്‍.

മലയാളസിനിമ വര്‍ഷങ്ങളായി ആഘോഷിക്കുന്ന അമ്മ താരങ്ങള്‍ ഏറെയുണ്ടിവിടെ. അതില്‍ ഏറ്റവും പ്രബലയാണ് കവിയൂര്‍ പൊന്നമ്മ, സുകുമാരി, കെ.പി.എ.സി.ലളിത ഇവര്‍ക്കുശേഷം പുതുതലമുറക്കാരുടെ അമ്മയായി ശോഭമോഹന്‍, അംബികമോഹന്‍മാരുടെ റേയ്ഞ്ചിലുള്ളവരാണ് തിളങ്ങിനില്‍ക്കുന്നത്. ഇവര്‍ക്കെല്ലാം പണിക്കുറവാണെന്നാണ് പരക്കേയുള്ള ആക്ഷേപം.

പൊതുവേ പെണ്‍പെരുമയ്ക്ക് അവഗണന മാത്രമാണ് മലയാളസിനിമ നല്കി പോരുന്നതെന്നിരിക്കെ ഇനി അമ്മമാരെക്കൂടി ഇല്ലാതാക്കുമോ. അച്ഛനും മാമനും ഒന്നുമില്ലെങ്കിലും ആണ്‍താരങ്ങള്‍ക്ക് എന്തെങ്കിലുംമൊക്കെലൊട്ടുലൊടുക്കു വേലകാണും. അന്യം നിന്നുപോകുന്ന കുടുംബ ബന്ധങ്ങളുടെ സ്‌നേഹവാല്‍സല്യങ്ങളുടെ നീക്കിയിരിപ്പുമൊക്കെ കെട്ടുറപ്പുള്ള സമൂഹത്തിന്റെ ശരാശരി പരിച്ഛേദമാണ്.

ബന്ധങ്ങളുടെ നല്ല അന്തരീക്ഷം പുതിയ സിനിമകള്‍ക്കും അലകുംപിടിയും തീര്‍ക്കട്ടെ. ഒരു സമൂഹത്തിനും ഉപേക്ഷിക്കാനാവാത്ത ചില ബന്ധങ്ങളുണ്ട്. അത് കുടുംബത്തിനകത്താണ് പൂര്‍ണ്ണത തേടുന്നത്.അതിന്റെ ഏറ്റവും വലിയ സ്വരൂപമാണ് അമ്മ. അമ്മമാര്‍ക്കും അമ്മ
നടിമാര്‍ക്കും കാലം ഒരിക്കലും വിലക്കുറവ് ഇടില്ല.അങ്ങിനെ സംഭവിച്ചാല്‍ അത് നേരായ ദിശാബോധത്തോടെയുള്ളതല്ല എന്നേ പറയാനാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X