ഓണക്കോടിയില്‍ തിളങ്ങി മലയാളികളുടെ പ്രിയ നായികമാര്‍! വൈറല്‍ ചിത്രങ്ങള്‍ കാണാം
കൊറോണ അതീജിവനത്തിനിടെ വന്ന ഓണക്കാലം മലയാളികള്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമടക്കം മിക്കവരും വീട്ടില്‍ നിന്നുളള ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മുണ്ടും കൂര്‍ത്തയുമണിഞ്ഞുളള ചിത്രങ്ങളാണ് ടൊവിനോ, ജയറാം, ജയസൂര്യ തുടങ്ങിയ താരങ്ങളെല്ലാം തന്നെ പങ്കുവെച്ചിരുന്നത്.

നടീനടന്മാരെല്ലാം തന്നെ അവരവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്നിരുന്നു. ഇത്തവണ ഓണക്കാലത്ത് മലയാളികളുടെ പ്രിയ നായികമാരും തിളങ്ങിയിരുന്നു. നിരവധി പേരാണ് ഓണക്കോടി അണിഞ്ഞുളള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. കുറെ പേര്‍ പൂക്കളത്തിന് മുന്നില്‍ നിന്നെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ മറ്റുചിലര്‍ ഓണകോടി ധരിച്ചുളള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
നായികമാരായ മഡോണ സെബാസ്റ്റ്യന്‍, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, അന്ന രാജന്‍, ഷാലിന്‍ സോയ തുടങ്ങിയവരെല്ലാം ഓണം ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. പൂക്കളത്തിന് അടുത്തുനിന്നെടുത്ത ചിത്രങ്ങള്‍ കുറെ പേര്‍ പങ്കുവെച്ചപ്പോള്‍ ഓണസദ്യ കഴിക്കുന്ന ചിത്രങ്ങളും മറ്റുചിലര്‍ പോസ്റ്റ് ചെയ്തിരുന്നു. മിക്കവരും ഇന്‍സ്റ്റഗ്രാം പേജിന് പുറമെ ഫേസ്ബുക്ക് പേജുകളിലും ഓണചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

Recommended Video
സോഷ്യല്‍ മീഡിയയ്ക്ക് പുറമെ ടെലിവിഷന്‍ ചാനലുകളിലും മലയാളി താരങ്ങള്‍ ഓണക്കാലത്ത് എത്തിയിരുന്നു. മിക്ക താരങ്ങളും ഓണാഘോഷ പരിപാടികളുടെ ഭാഗമായി എത്തിയിരുന്നു. എഷ്യാനെറ്റില്‍ സംപ്രേക്ഷഷണം ചെയ്ത ലാലോണം നല്ലോണം എന്ന പരിപാടിയില്‍ നിരവധി താരങ്ങള്‍ ഭാഗമായിരുന്നു. കൂടാതെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും എത്തിയ ഓണപരിപാടികളും ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇത്തവണ നിരവധി പുതിയ സിനിമകളാണ് ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്.
പൃഥ്വിരാജ് സുകുമാരന്റെ അയ്യപ്പനും കോശിയുമാണ് സൂര്യ ടിവിയില്‍ തിരുവോണത്തിന് എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം. ഏഷ്യാനെറ്റില്‍ ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ ആദ്യ പ്രീമീയറും വന്നു. ഫ്‌ളവേഴ്‌സ് ടിവിയില്‍ ടോപ് സിംഗറിന്റെ ഗ്രാന്‍ഡ് ഫിനാലെയാണ് തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തിരുന്നത്. മണിക്കൂറുകളോളം സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.


Click it and Unblock the Notifications