»   » തിരക്കഥയുണ്ടോ തിരക്കഥ

തിരക്കഥയുണ്ടോ തിരക്കഥ

Posted By:
Subscribe to Filmibeat Malayalam
Script
കുറച്ചുകാലം മുമ്പൊരു ചൊല്ലുണ്ടായിരുന്നു കേരളത്തില്‍ തേങ്ങയേക്കാള്‍ കൂടുതല്‍ തൊഴില്‍രഹിതരാണെന്ന് (അതും അഭ്യസ്തവിദ്യര്‍). ഇപ്പൊഅങ്ങിനെ ഒരു പരാതികേള്‍ക്കാനില്ല, തന്നെയുമല്ല ഉത്തരേന്ത്യക്കാരായ ധാരാളം പേര്‍ക്ക് നമ്മള്‍ തൊഴില്‍ കൊടുക്കുകയും ചെയ്യുന്നു.

പണവും പ്രശസ്തിയും പെട്ടെന്ന് നേടാന്‍ പറ്റിയ സിനിമയിലേക്കും ഒട്ടേറെ ചെറുപ്പക്കാര്‍ വന്നുകഴിഞ്ഞു. നല്ല സമ്മര്‍ദ്ദമുള്ള ഏര്‍പ്പാടാണെങ്കിലും സംവിധാനരംഗത്തേക്കാണ് നല്ല തള്ളികയറ്റമുണ്ടായിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ ഭാഷയില്‍ പറഞ്ഞാല്‍ സംവിധായകരെ തട്ടി തട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നും നല്ല എഴുത്തുകാരേയും തിരക്കഥകളും കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും.

പ്രിയദര്‍ശന്റെ മുന്നില്‍ ബോളിവുഡ്ഡിലെ സൂപ്പര്‍താരങ്ങള്‍ ഡേറ്റുമായി നിരന്നുനില്‍ക്കുമ്പോള്‍ കാമ്പുള്ള കഥകള്‍ ലഭിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വയ്യ. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടിലേക്കും (പ്രിയദര്‍ശന്‍, മോഹന്‍ലാല്‍) വേണം പ്രേക്ഷകന്റെ പ്രതീക്ഷക്കൊത്തുയരുന്ന കഥയും തിരക്കഥയും. ദിവസവും നിരവധിപേര്‍ കഥകളുമായി വരുന്നുണ്ടെങ്കിലുംഎല്ലാറ്റിലും പറഞ്ഞുതീര്‍ന്ന വിശേഷങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണത്രേ.

സംവിധാനരംഗത്തേക്ക് വരുന്നതുപോലെ വ്യത്യസ്തതയും പുതുമയുമുള്ള കഥകളുമായി തിരക്കഥാരംഗത്തേക്കും ആളുകള്‍ എത്തേണ്ടസമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വസ്തുതകള്‍ തെളിയിക്കുന്നത്. ഒരു കൃത്യമായ തുടക്കവും ആരോഹണാവരോഹണ രീതിയും തെളിമയാര്‍ന്ന പര്യവസാനവുമൊക്കെയുള്ള തിരക്കഥയൊക്കെ ഫീല്‍ഡ് ഔട്ടായികഴിഞ്ഞു.

വസ്തുതകളുടെ ലളിതമായ അവതരണശൈലിയും അനാവശ്യമായ കെട്ടുകാഴ്ചകള്‍ ഒഴിവാക്കിയും ഹാസ്യത്തിന്റെ തനിമയുമൊക്കെ ചേരുമ്പോള്‍ പ്രേക്ഷകനുബോധിക്കുന്ന ശരാശരി സിനിമയുടെ തിരക്കഥയായി. ഒരു കഥയെഴുത്തിന്റെ ഭാവനയല്ല മറിച്ച് ദൃശ്യസാദ്ധ്യതകളുടെ ഉള്‍ക്കാഴ്ചയാണ് തിരക്കഥാകൃത്തിന് വേണ്ട മിനിമം യോഗ്യത ഒപ്പം കാലത്തിനോടൊപ്പം സഞ്ചരിക്കാന്‍ തയ്യാറുള്ള മനസ്സും.

ഇങ്ങനെ എഴുത്തിന്റെ വഴിതെളിഞ്ഞുകഴിഞ്ഞാല്‍ സാങ്കേതികപരിജ്ഞാനവും പ്രമേയത്തോട് നീതിപുലര്‍ത്തുന്ന സംവിധാകന്റെ ആഖ്യാനമികവും കൂടിചേരുമ്പോള്‍ നല്ല സിനിമ രചിക്കപ്പെടുന്നു. ആത്മാര്‍ത്ഥമായ ഇടപെടലുകളുണ്ടായ മുഖ്യധാരാ സിനിമകളില്‍ മുഖ്യപങ്കും വിജയം വരിച്ചിട്ടുണ്ട്. അതുകൊണ്ട് സിനിമയിലേക്കുള്ളപ്രവേശനം കാത്ത് കഴിയുന്നവരെ ജാഗരൂകരാവുക, ഏറ്റവും നല്ല ഗേറ്റ് വേ നല്ല തിരക്കഥകളാണ്. സിനിമയില്‍ സംവിധാനവും അഭിനയവും മാത്രമല്ല ഗ്‌ളാമര്‍ പ്രദാനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രിയദര്‍ശനെ പോലൊരു ഹിറ്റ് മേക്കറാണ് ക്ഷണിക്കുന്നത് മികച്ച തിരക്കഥകളെ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam