»   » സ്‌പെഷ്യല്‍ വീക്ക്; മാര്‍ച്ച് അഞ്ച് മുതല്‍ 11 വരെ മലയാള സിനിമയില്‍ സംഭവിച്ചത്, അര്‍ഹതപ്പെട്ട ചിലത്

സ്‌പെഷ്യല്‍ വീക്ക്; മാര്‍ച്ച് അഞ്ച് മുതല്‍ 11 വരെ മലയാള സിനിമയില്‍ സംഭവിച്ചത്, അര്‍ഹതപ്പെട്ട ചിലത്

By: Sanviya
Subscribe to Filmibeat Malayalam

ആഘോഷങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ദിവസങ്ങളായിരുന്നു മലയാള സിനിമയില്‍ കഴിഞ്ഞ ഒരാഴ്ച. 2016 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം, പുത്തന്‍ സിനിമകളുടെ പ്രഖ്യാപനങ്ങള്‍, നടി ഭാവനയുടെയും നവീനിന്റെയും വിവാഹനിശ്ചയമടക്കം കഴിഞ്ഞ ഒരാഴ്ച മലയാള സിനിമ ഓര്‍ത്ത് വയ്ക്കാന്‍ നല്ല നിമിഷങ്ങളാണ് നല്‍കിയത്. തുടര്‍ന്ന് വായിക്കാം... കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്....

ഭാവന-നവീന്‍ വിവാഹനിശ്ചയം

തെന്നിന്ത്യന്‍ താരസുന്ദരി ഭാവനയുടെയും കന്നഡ നിര്‍മ്മാതാവും ബിസിനസ്സുകാരനായ നവീനിന്റെയും വിവാഹനിശ്ചയം മാര്‍ച്ച് 9നായിരുന്നു. കൊച്ചിയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

നിവിന്‍ പോളി-മേജര്‍ രവി

1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന് ശേഷം മേജര്‍ രവിയും നിവിന്‍ പോളിയും ഒന്നിക്കുന്നുവെന്നത് ആരാധകര്‍ക്കും ഒരു സന്തോഷ വാര്‍ത്തയായിരുന്നു. നിവിന്‍ പോളി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെയാണ് അവതരിപ്പിക്കുന്നത്. സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് അറിയുന്ന

സഖാവ് ഏപ്രില്‍ തിയേറ്ററുകളിലേക്ക്

നിവിന്‍ പോളി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഖാവ്. പ്രഖ്യാപനം മുതല്‍ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഏപ്രില്‍ 15ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

2016 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

മാര്‍ച്ച് 7നാണ് 2016 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചത്. വിനായകനെ മികച്ച നടനായും രജിഷ വിജയനെ മികച്ച നടിയായും തെരഞ്ഞെടുത്തു. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളാണ് മികച്ച ചിത്രം. വിധു വിന്‍സന്റിനെ മികച്ച സംവിധായികയായും തെരഞ്ഞെടുത്തു.

ഒരു മെക്‌സിക്കന്‍ അപാരത പത്ത് കോടിയിലേക്ക്

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ക്യാംപസ് രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. നാല് ദിവസംകൊണ്ട് ചിത്രം ബോക്‌സോഫീസില്‍ പത്ത് കോടി നേടി.

40ാംമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

മലയാള 40ാംമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മോഹന്‍ലാലിനെ മികച്ച നടനായും നയന്‍താരെയെ മികച്ച നടിയായും തെരഞ്ഞെടുത്തു. പ്രിയദര്‍ശന്റെ ഒപ്പം എന്ന ചിത്രത്തിലെ അഭിനയിത്തിലൂടെയാണ് മോഹന്‍ലാലിനെ മികച്ച നടനായി തെരഞ്ഞെടുത്തത്.

English summary
Bhavana-Naveen Engagement, Kerala State Film Awards 2016 & Other Mollywood News Of The Week!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam