»   » മല്ലയുദ്ധം നടത്തി പരാജയപ്പെട്ട സൂപ്പര്‍താര ചിത്രങ്ങള്‍

മല്ലയുദ്ധം നടത്തി പരാജയപ്പെട്ട സൂപ്പര്‍താര ചിത്രങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

സൂപ്പര്‍താരങ്ങള്‍ ഇരട്ട വേഷത്തിലെത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷരുടെ പ്രതീക്ഷയും ഇരട്ടിയ്ക്കും. മലയാള സിനിമയില്‍ ഏറ്റവും അധികം ഇരട്ടവേഷങ്ങള്‍ ചെയ്തത് പ്രേം നസീറാണ്. അത് കഴിഞ്ഞാല്‍ സ്ഥാനം മമ്മൂട്ടിയ്ക്കും.

പക്ഷെ പലപ്പോഴും അമിത പ്രതീക്ഷയോടെ എത്തിയ സൂപ്പര്‍താരങ്ങളുടെ ഇരട്ടവേഷ ചിത്രങ്ങള്‍ തിയേറ്ററില്‍ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെ ആയിപ്പോയിട്ടുണ്ട്. പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഇരട്ടവേഷം കോമാളിത്തരമായിരുന്നുവെങ്കില്‍, ഉടയോനിലെ മോഹന്‍ലാലിന്റെ ഇരട്ടവേഷം പരമ ബോര്‍ ആയിരുന്നു. മല്ലയുദ്ധം നടത്തി പരാജയപ്പെട്ട അത്തരം സൂപ്പര്‍താര ചിത്രങ്ങളെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്.

അച്ഛനും മകനുമായി ലാല്‍ എത്തിയ ഉടയോന്‍

കരിയറിന്റെ തുടക്കത്തില്‍ ശോഭ് രാജ്, പാദമുദ്ര, പത്താമുദയം തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തിയിരുന്നു. 2005 ല്‍ ഭദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായ ഉടയോനിലും ലാല്‍ ഡബിള്‍ വേഷത്തിലെത്തി. അച്ഛനും മകനുമായി സൂപ്പര്‍സ്റ്റാര്‍ എത്തിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സിനിമ എട്ടുനിലയില്‍ പൊട്ടി.

സുരേഷ് ഗോപിയുടെ രണ്ടാം ഭാവം

സുരേഷ് ഗോപി ആക്ഷന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ മിന്നി നില്‍ക്കുന്ന സമയത്താണ് ലാല്‍ജോസ് രണ്ടാം ഭാവം എന്ന ചിത്രമൊരുക്കിയത്. രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതിയ ചിത്രത്തില്‍ ചേട്ടനും അനിയനുമായി സുരേഷ് ഗോപി എത്തി. വിജയം ഉറപ്പിച്ച് തിയേറ്ററിലെത്തിയ ചിത്രം പക്ഷെ നനഞ്ഞപടക്കം പോലെയായി.

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ഡബിള്‍ റോള്‍

ഏറ്റവും കൂടുതല്‍ ഇരട്ടവേഷങ്ങള്‍ ചെയ്ത നായകന്മാരില്‍ ഒരാളാണ് മമ്മൂട്ടി. തുടക്കം പാളിയാല്‍ ഐശ്വര്യക്കേടാണ് എന്ന് പറയുന്നവര്‍ക്ക് മമ്മൂട്ടി ഒരു മാതൃകയാകട്ടെ. മമ്മൂട്ടി ആദ്യമായി ഇരട്ടവേഷത്തിലെത്തിയ പരമ്പര എന്ന ചിത്രം വലിയ പരാജയമായിരുന്നു. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സിബി മവയില്‍ സംവിധാനം ചെയ്ത ചിത്രമാണ് പരമ്പര

ജയറാമിന്റെ മയിലാട്ടം

ആദ്യ ചിത്രത്തില്‍ തന്നെ (അപരന്‍) ഇരട്ടവേഷത്തിലെത്തിയ നടനാണ് ജയറാം. എന്നാല്‍ വി എം വിനു സംവിധാനം ചെയ്ത മയിലാട്ടം എന്ന ചിത്രത്തിലെ ഇരട്ട വേഷം പരാജയപ്പെട്ടു. വില്ലനായും നായകനായും ജയറാം തന്നെ എത്തിയ ചിത്രമാണ് മയിലാട്ടം

മമ്മൂട്ടിയുടെ മായാബസാര്‍

മമ്മൂട്ടി ഇരട്ടവേഷത്തിലെത്തി പരാജയപ്പെട്ട മറ്റൊരു ചിത്രമാണ് മായാബസാര്‍. രമേശന്‍, ലക്ഷ്മിപ്രസാദ് എന്നീ രണ്ട് കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.

കോമാളിത്തമായിപ്പോയ ഈ പട്ടണത്തില്‍ ഭൂതം

ഏറ്റവും കൂടുതല്‍ ഇരട്ട വേഷം ചെയ്തതും, പരാജയപ്പെട്ടതും മമ്മൂട്ടി തന്നെ. ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലെ ഇരട്ടവേഷം കോമാളിത്തരമായിപ്പോയി. ജിമ്മി എന്ന നായക കഥാപാത്രമായിട്ടും, ജിമ്മിയുടെ മുഖഛായയുള്ള ഭൂതമായിട്ടും മെഗാസ്റ്റാര്‍ ചിത്രത്തിലെത്തി.

English summary
Mollywood's double role movies but flop at box-office

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam