Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
താരസമ്പന്നമായി മണിയന്‍പിളള രാജുവിന്റെ മകന്റെ വിവാഹം! ചടങ്ങിനെത്തിയ താരങ്ങളെ കാണാം
മണിയന് പിളള രാജുവിന്റെ മകന് സച്ചിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു സച്ചിന് ഐശ്വര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. താരപുത്രന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. അമ്പലത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകള്‍ നടന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെങ്കിലും ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നടങ്കം എത്തിയിരുന്നു.
താരനിബിഡമായി നടന്ന ചടങ്ങില്‍ സുരേഷ് ഗോപി, മഞ്ജു വാര്യര്‍, രമേഷ് പിഷാരടി, ഗോകുല്‍ സുരേഷ്, വിജയരാഘവന്, ഷാജി കൈലാസ്, ആനി, മണിക്കുട്ടന്, മിയ, ജനാര്ദനന്, കാര്‍ത്തിക, ശങ്കര്‍ രാമകൃഷ്ണന്, ഷാജി നടേഷന്, കുഞ്ചന്‍, മുകേഷ്, സായികുമാര്‍, ബിന്ദു പണിക്കര്‍, ജയസൂര്യ, രാജസേനന്, സുരേഷ് കുമാര്‍, ബൈജു, എംജി ശ്രീകുമാര്‍,മേനക സുരേഷ് കുമാര്‍, മല്ലിക സുകുമാരന്‍, ഭാഗ്യലക്ഷ്മി, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

സച്ചിന് സിനിമയില്‍ വന്നില്ലെങ്കിലും സഹോദരന് നിരഞ്ജ് സിനിമയില്‍ സജീവമാണ്. ബ്ലാക്ക് ബട്ടര്ഫ്ളെെസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് മണിയന്‍പിളള രാജു മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ബോബി, ഡ്രാമ, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂടെയും നടന് മലയാളത്തില്‍ തിളങ്ങിയിരുന്നു. മണിയന് പിളള രാജുവിന്റെ മൂത്ത മകനാണ് സച്ചിന്. ഇളയവന് നിരഞ്ജും.

കുടുംബത്തിലെ ആദ്യ വിവാഹമാണ് നടന്നത്. സിനിമാ മേഖലയിലുളള സുഹൃത്തുക്കള്‍ക്കും മറ്റുമായുളള വിവാഹ സല്‍ക്കാരം തിരുവനന്തപുരത്ത് ജനുവരി 19നാണ് നടക്കുന്നത്. ഐശ്വര്യ പി നായരാണ് സച്ചിന്റെ വധു. തിരുവനന്തപുരത്തുളള ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന് പോറ്റിയാണ് വിവാഹ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്.

ഇരുകുടുംബത്തിലെയും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് മണിയന് പിളള രാജു. തുടര്‍ന്ന് 400 ഓളം സിനിമകളിലാണ് നടന് അഭിനയിച്ചത്. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത മണിയന് പിളള അഥവാ മണിയന് പിളള എന്ന ചിത്രമാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്.
ഷൈലോക്കിലെ ഐറ്റം സോംഗ് ആഘോഷമാക്കി ആരാധകര്‍! ട്രെന്‍ഡിംഗില്‍ ഒന്നാമതായി പാട്ട്

തുടര്‍ന്ന് നായകനായും സഹനടനായും കോമഡി വേഷങ്ങളിലൂടെയും നടന് തിളങ്ങി. അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവായും മണിയന് പിളള രാജു മലയാളത്തില്‍ തിളങ്ങിയിരുന്നു. പത്തിലധികം മലയാള ചിത്രങ്ങളാണ് അദ്ദേഹം നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം രജിഷ വിജയനും സൂരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച ഫൈനല്‍സ് എന്ന ചിത്രമാണ് മണിയന് പിളള രാജു ഒടുവില്‍ നിര്‍മ്മിച്ചത്.
പക്രു ചേട്ടനൊക്കെ നല്‍കാറുളള പിന്തുണ വാക്കുകള്‍ക്കതീതമാണ്! നടനെക്കുറിച്ച് മനസ് തുറന്ന് സൂരജ്
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്