»   » ചാക്കോച്ചന്‍ വിവാഹം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ആരാധികമാര്‍, ആരാധകരെ വിഷമിപ്പിച്ച താര വിവാഹങ്ങള്‍

ചാക്കോച്ചന്‍ വിവാഹം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ആരാധികമാര്‍, ആരാധകരെ വിഷമിപ്പിച്ച താര വിവാഹങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

കിളിപോയി എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി സ്റ്റുഡന്റ്‌സ് ഓണ്‍ളി എന്ന ടെലിവിഷന്‍ ചാനല്‍ പരിപാടിയ്ക്ക് വരുമ്പോള്‍ ആസിഫ് അലിയുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. പെട്ടന്ന് വിവാഹം കഴിച്ചാല്‍ അത് താങ്കളുടെ ആരാധികമാരെ വിഷമിപ്പിയ്ക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ ആസിഫ് ചോദിച്ചു, 'എന്ന് കരുതി എനിക്ക് വിവാഹം കഴിക്കാതിരിക്കാന്‍ പറ്റുമോ?' എന്ന്

ശരിയാണ്, ചില യുവനടന്മാര്‍ വിവാഹം കഴിക്കുമ്പോള്‍ പൊള്ളുന്നത് ആരാധികമാരുരുടെ മനസ്സാണ്. വിവാഹം കഴിച്ചതുകൊണ്ട് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിയ്ക്കില്ല. എന്നിരുന്നാലും ഒരു നിരാശയായിയരുന്നു. കേരളത്തിലെ പെണ്‍കുട്ടികള്‍ ഏറ്റവും അധികം കരഞ്ഞത് കുഞ്ചാക്കോ ബോബന്റെ വിവാഹം കഴിഞ്ഞപ്പോഴാണെന്ന് ഒരു പറച്ചിലുണ്ട്. നോക്കാം ആരാധകരെ വിഷമിപ്പിച്ച യുവ നടന്മാരുടെ വിവാഹം

ചാക്കോച്ചന്‍ വിവാഹം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ആരാധികമാര്‍, ആരാധകരെ വിഷമിപ്പിച്ച താര വിവാഹങ്ങള്‍

വിവാഹവും സിനിമയിലേക്കുള്ള പ്രവേശനവുമൊക്കെ നിവിന്‍ പോളിയ്ക്ക് ഏകദേശം ഒരേ സമയമായിരുന്നു. ഏറെ കാലം പ്രണയിച്ചു നടന്നതിന് ശേഷമാണ് റിന്നയും നിവിനും വിവാഹിതരായത്. തട്ടത്തിന്‍ മറയത്ത് റിലീസായപ്പോഴാണ് നിവിന്‍ വിവാഹിതനാണെന്ന കാര്യം മിക്ക ആരാധികമാരും അറിഞ്ഞത്. പ്രേമത്തിന് ശേഷം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് നിവിനോട് പ്രേമമായി. റിന്നയ്‌ക്കൊപ്പം പങ്കെടുത്ത ഒരു പരിപാടിയില്‍ പെണ്‍കുട്ടികള്‍ അമിതമായി അടുപ്പം കാണിച്ചതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞിരുന്നു.

ചാക്കോച്ചന്‍ വിവാഹം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ആരാധികമാര്‍, ആരാധകരെ വിഷമിപ്പിച്ച താര വിവാഹങ്ങള്‍

മലയാളത്തിലെ റണ്‍ബീര്‍ കപൂര്‍ എന്നാണ് ചിലര്‍ ദുല്‍ഖറിനെ കുറിച്ച് പറയുന്നത്. ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പമാണ് ദുല്‍ഖര്‍ സല്‍മാനും. ലുക്കും അഭിനയവുമൊക്കെ ദുല്‍ഖറിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് സംതൃപ്തിയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞുപോയത് മാത്രമാണ് ചിലര്‍ക്ക് നിരാശ. 25 ആം വയസ്സില്‍ അമാല്‍ സൂഫിയയുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് ദുല്‍ഖര്‍ സിനിമാ ലോകത്ത് എത്തിയത്

ചാക്കോച്ചന്‍ വിവാഹം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ആരാധികമാര്‍, ആരാധകരെ വിഷമിപ്പിച്ച താര വിവാഹങ്ങള്‍

നസ്‌റിയ നസീമിനെ വിവാഹം കഴിച്ചതിന് നസ്‌റിയയുടെ ആരാധകര്‍ക്ക് ഫഹദ് ഫാസിലിനോട് അസൂയയുണ്ട്. അതേ സമയം ഫഹദിനെ വിവാഹം കഴിച്ച നസ്‌റിയ നസീമിനോട് ഫഹദിന്റെ ആരാധകര്‍ക്കും. ഇരുവരുടെയും വിവാഹം ഏറെ ചര്‍ച്ച ചെയ്തു കഴിഞ്ഞ കാര്യമാണ്. മലയാളത്തില്‍ ഇപ്പോള്‍ ഉള്ളതില്‍ ഏറ്റവും ക്യൂട്ടായ ദമ്പതിമാരില്‍ ഒരാളാണ് ഫഹദ് നസ്‌റിയ ജോഡികള്‍

ചാക്കോച്ചന്‍ വിവാഹം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ആരാധികമാര്‍, ആരാധകരെ വിഷമിപ്പിച്ച താര വിവാഹങ്ങള്‍

സ്റ്റൈലുകൊണ്ടും ചിരികൊണ്ടുമൊക്കെ ആസിഫലിയില്‍ ആരാധകര്‍ വീണു കിടക്കുമ്പോഴാണ് വിവാഹ വാര്‍ത്ത കേട്ടത്. സമയുമായുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണ്. വിവാഹം ആരാധകരെ ബാധിയ്ക്കുമെന്ന പിന്തിരിപ്പന്‍ ഭീഷണിയ്‌ക്കൊന്നും ആസിഫ് നടുങ്ങിയില്ല. വിവാഹം കഴിച്ചത് കൊണ്ട് ആസിഫിന്റെ ആരാധകര്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടുമില്ല

ചാക്കോച്ചന്‍ വിവാഹം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ആരാധികമാര്‍, ആരാധകരെ വിഷമിപ്പിച്ച താര വിവാഹങ്ങള്‍

മലയാള സിനിമയെ സംബന്ധിച്ച് ഒരു വിപ്ലവ വിവാഹമായിരുന്നു പൃഥ്വിയുടേത്. സുപ്രിയയുമായുള്ള പ്രണയ രഹസ്യം പൃഥ്വി ആരോടും പറയാത്തതിലായിരുന്നു മിക്ക ആരാധികമാര്‍ക്കും നിരാശ. പൃഥ്വിയുടെ ലുക്കും അഭിനയവും ഡാന്‍സുമൊക്കെ ആരാധകര്‍ക്ക് പ്രിയമാണ്. പെട്ടന്നായിരുന്നു വിവാഹം. അത് ആരാധകര്‍ക്ക് നിരാശയായി

ചാക്കോച്ചന്‍ വിവാഹം കഴിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ആരാധികമാര്‍, ആരാധകരെ വിഷമിപ്പിച്ച താര വിവാഹങ്ങള്‍

കേരളത്തിലെ പെണ്‍കുട്ടികള്‍ ഏറ്റവും അധികം കരഞ്ഞത് കുഞ്ചാക്കോ ബോബന്റെ വിവാഹം കഴിഞ്ഞപ്പോഴാണെന്ന് ഒരു പറച്ചിലുണ്ട്. മലയാളത്തില്‍ ഏറ്റവും അധികം പ്രണയ ലേഖനങ്ങള്‍ ലഭിച്ചതും, സ്ത്രീ ആരാധകരെ ലഭിച്ചതും കുഞ്ചാക്കോ ബോബനാണ്. അനിയത്തിപ്രാവ് മുതല്‍ മനസ്സില്‍ പ്രതിഷ്ഠിച്ച ചോക്ലേറ്റ് നായകന്റെ വിവാഹം ആരാധകര്‍ക്ക് വലിയ നിരാശയുണ്ടാക്കി.

English summary
Mollywood stars who we wish were single

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam