»   » മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവനായകരെല്ലാം പെട്ടെന്നു പെട്ടെന്നു വിവാഹം കഴിക്കുമ്പോള്‍ നായികമാര്‍ മാത്രം അവിവാഹിതരായി തുടരുന്നു.

ചില നടിമാര്‍ വിവാഹം കഴിച്ച് പെട്ടെന്നു വിവാഹമോചനം നേടിയപ്പോള്‍ ചിലര്‍ പ്രായമേറെ കഴിഞ്ഞിട്ടും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍ ഇതാ...

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും രജനീകാന്തിനെയുമൊക്കെ നായികയായി അഭിനയിച്ചെങ്കിലും ശോഭന ഇത്രയും കാലം വിവാഹത്തെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ഗോസിപ്പ് കോളത്തില്‍ അധികമാരുടെയും പേര് ശോഭനയുടെ പേരിനൊപ്പം ചേര്‍ന്നിട്ടുമില്ല.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

സിനിമയിലെത്തി പതിറ്റാണ്ടു കഴിഞ്ഞെങ്കിലും നയന്‍താര വിവാഹത്തെക്കുറിച്ച് മിണ്ടുന്നില്ല. നിരവധി പേരുമായി പ്രണയത്തിലായെങ്കിലും ഒന്നും വിവാഹത്തില്‍ കലാശിച്ചില്ല.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

മാന്‍ഡലില്‍ വിദഗ്ധന്‍ രാജേഷുമായി പ്രണയത്തിലായിരുന്നെങ്കിലും ഇപ്പോള്‍ ആ പ്രണയവും പരാജയപ്പെട്ടു. ഇനി വിവാഹത്തെക്കുറിച്ച് എങ്ങനെ സംസാരിക്കും.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

സിനിമയില്‍ എത്തി നാലഞ്ചു വര്‍ഷമായെങ്കിലും മൈഥിലിയും വിവാഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

തമിഴിലും കന്നഡയിലും മലയാളത്തിലും അഭിനയിക്കുന്നെങ്കിലും ഭാവനയക്കും പറ്റിയൊരു ചെറുക്കനെ ഇനിയും കിട്ടിയിട്ടില്ല. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും ഒന്നും ശരിയായിട്ടില്ല.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

ഭാമയുടെ നായകനായി അഭിനയിച്ച നടന്‍ വിവാഹിതനായെങ്കിലും ഭാമ വിവാഹത്തെക്കുറിച്ചൊന്നും മിണ്ടുന്നില്ല. കിട്ടുന്ന അവസരം പൂര്‍ണമായും ഉപയോഗപ്പെടുത്തുകയാണിപ്പോള്‍.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

അനൂപ് മേനോന്റെ നായികയായി നിരവധി ചിത്രങ്ങളില്‍ തിളങ്ങിയെങ്കിലും മേഘ്‌നരാജും വിവാഹപ്രായമെത്തിനില്‍ക്കുകയാണ്.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

സിനിമയില്‍ എത്തി വര്‍ഷം കുറേ കഴിഞ്ഞെങ്കിലും അഭിനയവും യാത്രയുമായി ജീവിതം മുന്നോട്ടു നയിക്കുകയാണ് പത്മപ്രിയ.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

അഭിനയവും പാട്ടുമായി തിളങ്ങി നില്‍ക്കുന്ന രമ്യ നമ്പീശന്‍ വിവാഹതാല്‍പര്യം തുറന്നു പറഞ്ഞിട്ടില്ല. അതുകൊണ്ട് ഇനിയും ഒറ്റയ്ക്കു തന്നെയായിരി്കും ജീവിതം.

മലയാളത്തിലെ അവിവാഹിതരായ നായികമാര്‍

സിനിമയില്‍ തിരക്കു കുറഞ്ഞെങ്കിലും മുക്തയും വിവാഹത്തെക്കുറിച്ചൊന്നും പറയുന്നില്ല.

English summary
The unmarried divas of Mollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam