For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി പുറത്ത് പോയിട്ട് 150 ദിവസമായെന്ന് ദുല്‍ഖര്‍ സല്‍മാന്‍! അതൊന്നും എന്നെക്കൊണ്ട് പറ്റില്ല!

  |

  കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് ലോകത്ത് രാജ്യത്ത് ലോക് ഡൗണ്‍ നടപ്പിലാക്കിയത്. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ മാറിയെങ്കിലും പലയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണുള്ളത്. സിനിമാമേഖലയേയും ഈ പ്രതിസന്ധി ബാധിച്ചിരുന്നു. കടുത്ത നിബന്ധനകളോടെയാണ് സിനിമ-സീരിയല്‍ ഷൂട്ടിംഗുകള്‍ നടത്തുന്നത്. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെയാണ് താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിയത്. കുടുംബത്തിനൊപ്പം ഇതാദ്യമായാണ് ഇത്രയും നാള്‍ ചെലവഴിക്കുന്നതെന്നായിരുന്നു പലരും പറഞ്ഞത്. മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും ലോക് ഡൗണ്‍ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  തനിക്കേറെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നായ ഫോട്ടോഗ്രാഫിയിലെ താല്‍പര്യം മമ്മൂട്ടി പൊടി തട്ടിയെടുത്തിരുന്നു. പക്ഷിമൃഗാദികളുടെ ചിത്രം പകര്‍ത്തിയായിരുന്നു അദ്ദേഹം എത്തിയത്. അടുത്തിടെയായിരുന്നു മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. കുഞ്ഞുമറിയത്തിന്റെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വാപ്പച്ചി ലോക് ഡൗണ്‍ സമയത്ത് പുതിയ ചലഞ്ചുമായാണ് നടക്കുന്നതെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ചിറ്റ് ചാറ്റ് വിത്ത് ഡിക്യു പരിപാടിക്കിടയിലായിരുന്നു താരപുത്രന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  മമ്മൂട്ടി വീട്ടിലിരിക്കുന്നത്

  മമ്മൂട്ടി വീട്ടിലിരിക്കുന്നത്

  ലോക് ഡൗണ്‍ സമയത്ത് വാപ്പച്ചിയും വീട്ടില്‍ തന്നെയാണ്. ഇതാദ്യമായാണ് അദ്ദേഹം ഇത്രയും ദിവസം വീട്ടിലിരിക്കുന്നതെന്ന് ദുല്‍ഖര്‍ പറയുന്നു. ഞാൻ പിന്നെയും വീട്ടിൽ കാണും. എന്നെക്കാളും നോൺസ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോൾ ഒരു പേഴ്സണൽ റെക്കോർഡ് അടിക്കാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. 'ഞാൻ 150 ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല', എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്.

  എത്ര ദിവസം വരെ പോവും

  എത്ര ദിവസം വരെ പോവും

  ഇപ്പോഴത്തെ ചലഞ്ച് ഇതാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് നോക്കട്ടെ എന്ന്. ഞാൻ പറഞ്ഞു, വെറുതെയൊരു ഡ്രൈവിനോ എന്തെങ്കിലുമൊന്നിനു പുറത്തു പോയ്ക്കൂടെ എന്ന്. അദ്ദേഹം വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്. 'ഇത്ര ദിവസം ആയില്ലേ... ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ,' എന്നാണ് വാപ്പച്ചിയുടെ മറുപടി. അങ്ങനെയൊരു വാശിയിലാണ് അദ്ദേഹം.

  Dulquer Salman is not only an actor but business man too
  എന്നെക്കൊണ്ട് പറ്റില്ല

  എന്നെക്കൊണ്ട് പറ്റില്ല

  'ആര് അറിയാനാണ് വാപ്പച്ചി ഇതൊക്കെ,' എന്ന് ഞാൻ ചോദിക്കും. ഇതിന് വേൾഡ് റെക്കോർഡ് ഒന്നുമില്ലല്ലോ. പക്ഷേ, ഇങ്ങനെ പേഴ്സണൽ ചലഞ്ചസും പേഴ്സണൽ പ്ലാൻസും ഒക്കെ ഉണ്ടാക്കാൻ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഇപ്പോഴത്തെ ലക്ഷ്യം, എത്ര ദിവസം ഇങ്ങനെ വീട്ടിലിരിക്കാൻ പറ്റുമെന്നാണ്. അതിന്റെ ഒരു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതൊന്നും എന്നെക്കൊണ്ട് പറ്റില്ല. ​ഞാൻ കിട്ടുന്ന ചാൻസിന് പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്ന ആളാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

  വാഹനപ്രേമത്തെക്കുറിച്ച്

  വാഹനപ്രേമത്തെക്കുറിച്ച്

  പഴയ വണ്ടികളെടുത്ത് റീസ്റ്റോർ ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമാണ്. അതിന്റെ കഥകൾ അറിയാൻ എനിക്ക് വലിയ താൽപര്യമാണ്. പലപ്പോഴും അതൊക്കെ ഞാൻ തേടിപ്പിടിച്ചു പോകാറുണ്ട്. നമ്മുടെ നാട്ടിൽ അധികം കാണാത്ത വാഹനങ്ങളോടാണ് കൂടുതൽ ഇഷ്ടം. എന്റെയൊക്കെ ചെറുപ്പത്തിൽ റോഡിൽ കണ്ടിരുന്ന വണ്ടികൾ ഇപ്പോൾ നിരത്തുകളിൽ കാണാറില്ല. അത് ചിലപ്പോൾ ആരും ഉപയോഗിക്കാതെ എവിടെയെങ്കിലും പൊടിപിടിച്ച് കിടപ്പുണ്ടാകും. അത് എടുക്കുകയും അതിന് തിരിച്ച് ജീവൻ കൊടുക്കുകയും ചെയ്യാൻ എനിക്കിഷ്ടമാണ്.

  നെഗറ്റീവിനെ മറികടക്കുന്നത്

  നെഗറ്റീവിനെ മറികടക്കുന്നത്

  എന്തെങ്കിലുമൊരു ഹോബി ഉണ്ടാകുന്നത് നല്ലതാണ്. എന്റെ ജോലിയുടെ ഭാഗമായി ഒരുപാടു വേണ്ടാത്ത ചിന്തകൾ വരാം. നമ്മെക്കുറിച്ച് നെഗറ്റീവായി ആരെങ്കിലും പറയാം. ഇതുപോലുള്ള ചിന്തകൾ നല്ലൊരു ഹോബിയുണ്ടെങ്കിൽ മറികടക്കാം. വണ്ടിയെക്കുറിച്ച് വായിക്കാനും വിഡിയോസ് കാണാനും ചിന്തിക്കാനും എനിക്ക് ഇഷ്ടമാണ്. അതൊരു പൊസിറ്റീവ് ഡിസ്ട്രാക്ഷനാണ് എനിക്ക്.

  English summary
  Mollywood Viral: Dulquer Salmaan About Megastar Mammootty, Sulfath Kutty And Amal Sufia's New Activities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X