ഭാര്യ ​ഗർഭിണിയായാൽ ഭർത്താവിന്റെ വയറും വലുതാകും; ജ​ഗത് ദേശായിയെക്കുറിച്ച് അമല പോൾ; ശ്രദ്ധ നേടി പോസ്റ്റ്

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നടി അമല പോൾ കടന്ന് പോകുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ അമ്മയാകാൻ പോകുകയാണ് നടി. കഴിഞ്ഞയാഴ്ചയാണ് താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത അമല ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. കഴിഞ്ഞ വർഷം നവംബറിലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. സിനിമകളിലെ തിരക്കുകൾക്കപ്പുറം സ്വകാര്യ ജീവിതത്തിലേക്ക് അമല ശ്രദ്ധ നൽകുന്നുണ്ട്.

ഒന്നിലേറെ തവണ വിഷമ ഘ‌ട്ടങ്ങൾ അഭിമുഖീകരിച്ച അമല പോൾ ഒരു ഘ‌ട്ടത്തിൽ മാനസികമായി തകർന്ന് പോകുകയും ചെയ്തു. പ്രതിസന്ധികളെയെല്ലാം നേരി‌ട്ട അമല ഇന്ന് ഭർത്താവിനൊപ്പം സന്തോഷകരമായി ജീവിക്കുന്നു. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഫോട്ടായാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോയാണിത്. ഭർത്താവിന്റെ വയർ ചാടിയിട്ടുണ്ടെന്ന് അമല പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഗർഭകാലത്ത് ഭാര്യയുടെ വയർ പോലെ ഭർത്താവിന്റെ വയറും വലുതാകുമെന്ന് റിസേർച്ചുകൾ പറയുന്നു'

Amala Paul

'മിത്തുകൾ പൊളിച്ചെഴുതാനുള്ള സമയമാണ്. ഇനി മുതൽ അവൾ ഗർഭിണിയാണ് എന്നല്ല. ഞങ്ങൾ ഗർഭിണിയാണ് എന്നാണ്,' അമല പോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ. ആദ്യ വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ വന്നെങ്കിലും രണ്ടാമത് വിവാഹിതയായതോടെ അമല കൂടുതൽ സന്തോഷവതിയാണെന്ന് ആരാധകർ പറയുന്നു. സംവിധായകൻ എഎൽ വിജയ്നെയാണ് അമല ആദ്യം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. 2014 ൽ നടന്ന വിവാഹ ചടങ്ങിന് അതിഥികളായി തെന്നിന്ത്യയിലെ മുൻനിര താരങ്ങളെത്തി.

രണ്ട് മതസ്ഥരാണ് അമലയും വിജയും. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം വിജയുടെ കുടുംബവുമായി ഒത്തുപോകാൻ അമല പോളിന് കഴിഞ്ഞില്ലെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. നടി അഭിനയ രംഗത്ത് തുടരുന്നതിൽ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്തകൾ. വിവാഹമോചനത്തിന് ശേഷമാണ് അമല അഭിനയ രംഗത്ത് കൂടുതൽ സജീവമാകുന്നത്. പിന്നാലെ നിരവധി ഗോസിപ്പുകളും നടിയെക്കുറിച്ച് വന്നു.

Amala Paul

പിന്നീട് ഗായകൻ ഭുവ്നിന്ദർ സിംഗുമായിഅമല പ്രണയത്തിലായി. എന്നാൽ ഈ ബന്ധത്തിൽ പല പ്രശ്നങ്ങളുമുണ്ടായി. ബ്രേക്ക് അപ്പിന് ശേഷം ഭുവ്നിന്ദർ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് അമല പരാതി നൽതി. ഫോ‌ട്ടോഷൂട്ടിനെടുത്ത ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന തരത്തിൽ പ്രചരിപ്പിച്ചെന്നും അമല പോൾ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ഘട്ടത്തിൽ അമല കുറച്ച് നാൾ സിനിമയിൽ നിന്നും മാറി നിൽക്കുകയുമുണ്ടായി.

അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കെയാണ് നടി രണ്ടാമത് വിവാഹിതയായത്. ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലെവൽ ക്രോസ്, ആടുജീവിതം എന്നിവയാണ് മലയാളത്തിൽ പുറത്തിറങ്ങാനുള്ള സിനിമകൾ.

അമ്മയായ ശേഷം അമല അഭിനയ രം​ഗത്ത് തുടരുമോ എന്ന് വ്യക്തമല്ല. തമിഴിൽ നടി അ‌ടുത്ത കാലത്തായി നടി ചെയ്യുന്ന സിനിമകൾ കുറവാണ്. 2010 ൽ പുറത്തിറങ്ങിയ മൈന എന്ന സിനിമയ്ക്ക് ശേഷം തമിഴകത്ത് വൻ ജനപ്രീതി നേടിയ അമല പോൾ പിന്നീട് സൂപ്പർസ്റ്റാറുകളുടെ നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X