കൗണ്ട്ഡൗൺ തുടങ്ങിയെന്ന് ഭർത്താവ്; നിറവയറിൽ അമല പോൾ; സൂക്ഷിക്കൂയെന്ന് നടിയോട് ആരാധകർ
ജീവിതത്തിലെ പുതിയൊരു ഘട്ടത്തെ വരവേൽക്കുകയാണ് നടി അമല പോൾ. വിവാഹ ജീവിതത്തിലേക്ക് കടന്നതിന് തൊട്ടുപിന്നാലെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ച അമല ആദ്യത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. പൂർണ ഗർഭിണിയാണ് അമലയിന്ന്. ഗർഭിണിയാണെങ്കിലും ഫാഷൻ ഷോകളും ആഡ് ഷൂട്ടുകളും സിനിമകളുടെ പ്രൊമോഷനുമാെക്കെയായി താരം തിരക്കിലാണ്.
അമ്മയാകുന്നത് ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള കാര്യമായി അമല കാണുന്നു. ഗർഭിണിയാകാൻ ഭയക്കേണ്ടതില്ലെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണിതെന്നുമാണ് അമല പറയുന്നത്. ഭർത്താവ് ജഗത് ദേശായി ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം അതീവ സന്തോഷവതിയായ അമലയെയാണ് ആരാധകർ കാണുന്നത്. അടുത്തിടെ ആടുജീവിതത്തിന്റെ പ്രൊമോഷന് എത്തിയപ്പോൾ ഏവരും ഇക്കാര്യം ചൂണ്ടിക്കാട്ടി.

ജീവിതത്തിൽ ഒന്നിലേറ വിഷമഘട്ടങ്ങൾ അഭിമുഖീകരിക്കുകയും മാനസികമായി തകർന്ന് പോവുകയും ചെയ്ത അമല വീണ്ടും സന്തോഷങ്ങളിലേക്ക് തിരിച്ചെത്തുന്നത് ആരാധകരെയും സന്തോഷിപ്പിക്കുന്നു. അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിറ വയറുമായി ചെറുതായി ഡാൻസ് ചെയ്യുന്ന അമലയെയാണ് വീഡിയോയിൽ കാണുന്നത്. ടെെം ടു സിംങ് ബേബി കം ഡൗൺ എന്നാണ് ക്യാപ്ഷൻ. ഈ പാട്ടും വീഡിയോക്കൊപ്പമുണ്ട്. നിറവയറിൽ നിൽക്കുന്ന അമലയോട് സൂക്ഷിക്കൂയെന്ന് ആരാധകർ പറയുന്നുണ്ട്.
അധികം വൈകാതെ കുഞ്ഞ് പിറക്കുമെന്നാണ് വിവരം. കൗണ്ട് ഡൗൺ ബിഗിൻസ് എന്ന് കുറിച്ച് കൊണ്ട് ഭർത്താവ് ജഗത് ദേശായിയും അമലയുടെ ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ഗർഭിണിയായ തന്റെ അനുഭവങ്ങൾ അമല നേരത്തെ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് മാസങ്ങളിൽ അമ്മയല്ലാതെ മറ്റാരുടെ സാമീപ്യവും തനിക്ക് പറ്റില്ലായിരുന്നു. വീട്ടിലെ കുക്ക് ഉണ്ടാക്കുന്ന ഭക്ഷണം പോലും പറ്റില്ല. അമ്മ തന്നെ ഉണ്ടാക്കണം.

രണ്ടാം ട്രെെമസ്റ്ററിലാണ് താൻ ആക്ടീവായി തുടങ്ങിയത്. ഷൂട്ടുംകളും മറ്റുമായി താൻ ഈ മാസങ്ങൾ ചെലവഴിച്ചെന്നും അമല വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് അമല പോൾ വിവാഹിതയായത്. നടിയുടെ രണ്ടാം വിവാഹമാണിത്. സംവിധായകൻ എഎൽ വിജയ്നെയാണ് അമല ആദ്യം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. 2014 ൽ വിവാഹിതരായ ഇവർ 2017 ൽ വേർപിരിഞ്ഞു. നടി അഭിനയ രംഗത്ത് തുടരുന്നതിൽ വിജയുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്തകൾ.
വിജയും രണ്ടാമത് വിവാഹിതനായി. ആർ ഐശ്വര്യ എന്നാണ് ഭാര്യയുടെ പേര്. 2019 ൽ വിവാഹിതരായ ഇവർക്ക് ഒരു മകനുമുണ്ട്. കരിയറിൽ ഇടവേളയെടുത്തിരുന്ന അമല അടുത്ത കാലത്താണ് വീണ്ടും സജീവമായത്. ഇതിനിടെയാണ് നടി വിവാഹിതയായതും ഗർഭിണിയായതും. അമ്മയായ ശേഷവും നടി കരിയറിൽ തുടരും. അമലയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലെവൽ ക്രോസ് ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ. ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. ആടുജീവിതമാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications