'അതേ സ്ഥലം.... അതേ വേഷം... അതേ മാസം!, ​​അനിയത്തി കടന്നുപോയ വഴിയെ ചേച്ചിയും'; മൃദുലയുടെ കുറിപ്പ്!

ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സന്തോഷത്തിലാണ് മൃദുല വിജയിയും യുവ കൃഷ്ണയും. ആദ്യത്തെ കുഞ്ഞ് വരാൻ പോകുന്ന സന്തോഷം ഇരുവരും പങ്കുവെച്ചത് സോഷ്യൽ മീഡിയിയലൂടെയാണ്.

തുടർന്ന് ഗർഭകാലത്തെ ഓരോ തമാശകളും സന്തോഷങ്ങളുമായി മൃദുല സോഷ്യൽ മീഡിയയിൽ സ്ഥിരം എത്താറുണ്ട്. സഹോദരി പൂർണ ഗർഭിണി ആയിരിക്കുമ്പോഴാണ് മൃദുലയ്ക്കും പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവായത്. ശേഷം ഒരേ വീട്ടിൽ രണ്ട് ഗർഭിണികളുള്ള സന്തോഷം പങ്കുവച്ച് മൃദുല വീഡിയോയുമായി എത്തിയിരുന്നു.

Mridula Vijay, Mridula Vijay husband,Mridula Vijay news, Mridula Vijay sister, Mridula Vijay wedding, മൃദുല വിജയ്, മൃദുല വിജയ് ഭർത്താവ്, മൃദുല വിജയ് വാർത്തകൾ, മൃദുല വിജയ് സഹോദരി, മൃദുല വിജയ് കല്യാണം

അനിയത്തി പാർവ്വതിക്കൊപ്പം ഡാൻസ് ചെയ്യുന്ന ​ഗർഭകാലത്തെ മൃദുലയുടെ വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. ഗർഭിണിയായ ശേഷം ഭക്ഷണം കഴിക്കുമ്പോൾ ഛർദ്ദി വരുമെന്നതിനാൽ മൂക്കിൽ പഞ്ഞിവെച്ച് ഭക്ഷണം കഴിക്കുന്ന മൃദുലയുടെ വീഡിയോയും ചിരി പടർത്തിയിരുന്നു.

ഭക്ഷണത്തിന്റെ മണം വന്നാൽ ഒട്ടും കഴിക്കാൻ പറ്റില്ലെന്നും മൃദുല പറഞ്ഞിരുന്നു. ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച മൃദുലയുടേയും സഹോദരി പാർവതിയുടേയും ചിത്രങ്ങളാണ് വൈറലാകുന്നത്.

പാർവതി മൂന്നാം മാസത്തിൽ ധരിച്ചിരുന്ന വേഷം ധരിച്ച് കുഞ്ഞ് വയറിൽ തലോടി ഫോട്ടോയ്ക്ക് പോസ് ചെയ്ത് നിന്ന അതേ സ്ഥലത്ത് അതേ വേഷത്തിലും പോസിലും നിൽക്കുന്ന മൃദുലയാണ് വൈറൽ ഫോട്ടോയിലുള്ളത്.

'അതേ മാസം... അതേ വേഷത്തിൽ... അതേ സ്ഥലത്ത്' എന്ന് അടികുറിപ്പോടെയാണ് മൃദുല ചിത്രം പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയാണ് പാർവതി വിജയിക്ക് പെൺകുഞ്ഞ് പിറന്നത്.

ചേച്ചിയുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ പാർവതി ആദ്യം അഭിനയിച്ചത് കുടുംബവിളക്ക് സീരിയലിലായിരുന്നു. തുടർന്ന് സീരിയൽ ക്യാമറമാനുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു.

Mridula Vijay, Mridula Vijay husband,Mridula Vijay news, Mridula Vijay sister, Mridula Vijay wedding, മൃദുല വിജയ്, മൃദുല വിജയ് ഭർത്താവ്, മൃദുല വിജയ് വാർത്തകൾ, മൃദുല വിജയ് സഹോദരി, മൃദുല വിജയ് കല്യാണം

ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് പാർവതി വിജയ്. യാമിക എന്നാണ് മകൾക്ക് പാർവതി നൽകിയിരിക്കുന്ന പേര്. കുഞ്ഞിനേയും കുടുംബത്തേയും സംബന്ധിച്ചുള്ള എല്ലാ വിശേഷങ്ങളും പാർവതിയും മൃദുലയും തങ്ങളുടെ യുട്യൂബ് ചാനൽ വഴി ആരാധകരോട് പങ്കുവെക്കാറുണ്ട്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കൃഷ്ണ തുളസി എന്ന സീരിയലിലൂടെയാണ് മൃദുല ശ്രദ്ധിക്കപ്പെട്ടത്. നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയെയാണ് മൃദുല വിവാഹം ചെയ്തത്.

തുമ്പപ്പൂ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താരം ഗര്‍ഭിണിയായത്. ഡോക്ടര്‍ റെസ്റ്റ് നിര്‍ദ്ദേശിച്ചതിനാൽ സീരിയലില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X