'മൂന്നാമതും അമ്മയാകാൻ ഒരുങ്ങി നടി രസ്ന, ഭർത്താവും മകനും ഒപ്പമില്ലേ?, മകളുടെ വിശേഷങ്ങൾ മാത്രം പങ്കുവെക്കുന്നു?'
പാരിജാതം എന്ന മെഗാ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് രസ്ന. മലപ്പുറം സ്വദേശിനിയായ നടിയുടെ മുഴുവൻ പേര് ഫാത്തിമത്ത് രസ്ന എന്നാണ്. സീരിയലിൽ എത്തിയശേഷമാണ് രസ്നയെന്ന് ചുരുക്കിയത്. മലപ്പുറ പെരിന്തൽമണ്ണയിലെ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിൽ ജനിച്ച രസ്ന കുട്ടിക്കാലം മുതൽ കലയോട് അഭിനിവേശമുള്ളയാളായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി കാമറക്ക് മുന്നിലെത്തി.
ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളിലാണ് അഭിനയിച്ചത്. പിന്നീട് നിരവധി അവസരങ്ങൾ ലഭിച്ചു. ശേഷമാണ് സീരിയലുകളിലും സിനിമകളിലും ഭാഗ്യം പരീക്ഷിക്കുന്നത്. ആദ്യ സീരിയലായിരുന്നു ബൈജു ദേവരാജ് സംവിധാനം ചെയ്ത പാരിജാതം. വൻ ഹിറ്റായ സീരിയലിൽ അരുണ, സീമ എന്നിങ്ങനെ ഡബിൾ റോളാണ് രസ്ന ചെയ്തത്.

ഇപ്പോഴും കുടുംബപ്രേക്ഷകർക്ക് പാരിജാതത്തിലെ സീമയാണ് രസ്ന. പാരിജാതത്തിനുശേഷം അമ്മയ്ക്കായി, ശ്രീ ഗുരുവായൂരപ്പൻ, വേളാങ്കാണ്ണി മാതാവ്, വധു, പഞ്ചാഗ്നി, നന്ദനം, വൃന്ദാവനം തുടങ്ങിയ സീരിയലുകളിലും മധുചന്ദ്രലേഖ, ചോക്ലേറ്റ്, കാര്യസ്ഥൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ സിനിമകളിലും രസ്ന അഭിനയിച്ചു. മിനിസ്ക്രീനിൽ താരമായി മാറാൻ തുടങ്ങിയപ്പോൾ മുതൽ നിരവധി കോൺട്രവേർസികളിലും രസ്ന ഉൾപ്പെട്ടിരുന്നു.
പിതാവുമായുള്ള രസ്നയുടേയും അമ്മയുടേയും തർക്കവും വഴക്കുമെല്ലാം ഒരു സമയത്ത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അതെല്ലാം പതുക്കെ കെട്ടടങ്ങി തുടങ്ങിയപ്പോഴാണ് തന്റെ ആദ്യ സീരിയലിലെ സംവിധായകൻ ബൈജു ദേവരാജിനൊപ്പം ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു ആ സമയത്ത് ബൈജു.
ആദ്യ ബന്ധം വേർപ്പെടുത്താതെയാണ് രസ്നയ്ക്കൊപ്പം ബൈജു പുതിയ ജീവിതം ആരംഭിച്ചത്. ഇരുവരും തമ്മിൽ പ്രായത്തിലും വലിയ വ്യത്യാസമുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ സീരിയൽ രംഗത്ത് കത്തി നിൽക്കുന്നതിനിടയിലായിരുന്നു രസ്നയുടെ സാഹസീക വിവാഹം. കുടുംബിനിയായശേഷം അഭിനയത്തോട് ബൈ പറഞ്ഞ രസ്ന പിന്നീട് മതം മാറി ഹിന്ദുവായി.
മാത്രമല്ല രസ്ന എന്ന പേര് ഒഴിവാക്കി സാക്ഷി എന്ന പേര് സ്വീകരിച്ചു. ബൈജു ഇപ്പോഴും സംവിധാനവും നിർമ്മാണവുമെല്ലാമായി സീരിയൽ രംഗത്തുണ്ട്. അതേസമയം ഇപ്പോഴിതാ രസ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്. മൂന്നാമതും താൻ അമ്മയാകാൻ പോകുന്നവെന്നതിന്റെ സൂചനകളാണ് പുതിയ പോസ്റ്റിലൂടെ രസ്ന നൽകിയത്.

വളകാപ്പ് ചടങ്ങിൽ അതീവ സുന്ദരിയായി ഇരിക്കുന്ന രസ്നയെ കാണാം. ഏറെ കാലത്തിനുശേഷമാണ് തന്റെ ഒരു അപ്ഡേറ്റഡ് ഫോട്ടോ രസ്ന പങ്കുവെക്കുന്നത്. അന്നും ഇന്നും അതീവ സുന്ദരിയാണ് രസ്ന എന്നത് പുതിയ ഫോട്ടോകളിൽ നിന്നും വ്യക്തമാണ്. ആദ്യ പ്രസവത്തിൽ ഒരു പെൺകുഞ്ഞും രണ്ടാം പ്രസവത്തിൽ ഒരു ആൺകുഞ്ഞും രസ്നയ്ക്കുണ്ട്. മകളുടെ എല്ലാ പിറന്നാളിനും പുതിയ ഫോട്ടോകൾ പങ്കുവെച്ച് നടി ആശംസകൾ നേരാറുണ്ട്.
എന്നാൽ മകന്റേയോ ഭർത്താവിന്റെയോ ചിത്രങ്ങളോ പുതിയ വിശേഷങ്ങളോ നടി പങ്കുവെക്കാറില്ല. അതുകൊണ്ട് തന്നെ ബൈജുവും മകനും എവിടെയെന്ന് നടിയുടെ ആരാധകർ ചോദിക്കാറുമുണ്ട്. നാല് വർഷം മുമ്പാണ് മകന്റെ ഒരു ഫോട്ടോ അവസാനമായി രസ്ന പങ്കുവെച്ചത്. സാന്ദ്ര കമ്മ്യൂണിക്കേഷൻസിന്റെ പ്രൊഡ്യൂസർ കൂടിയായ രസ്ന പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ല.
ഇടവേള എടുത്ത് മാറി നിൽക്കുന്നതിന്റെ കാരണം കുറച്ച് വർഷം മുമ്പ് നടി വെളിപ്പെടുത്തിയിരുന്നു. രണ്ട് കുഞ്ഞുമക്കൾ ഉള്ളത് കൊണ്ടാണ് അഭിനയിക്കാത്തത്. അവരുടെ കാര്യം നോക്കാൻ ഞാൻ തന്നെ വേണം എന്നാണ് നടി പറഞ്ഞത്. രസ്നയുടെ ഏക സഹോദരിയും സീരിയൽ രംഗത്തുണ്ട്. സത്യ എന്ന പെൺകുട്ടി സീരിയൽ നായിക മെർഷീന നീനുവാണ് രസ്നയുടെ സഹോദരി.


Click it and Unblock the Notifications