എനിക്ക് ഹുക്ക വേണമായിരുന്നു, ഇക്കയോട് പറഞ്ഞപ്പോൾ; ആദ്യ ക്രഷ് തോന്നിയത് അപ്പോഴാണ്; ഷംന കാസിം
ഡാൻസ് ഷോകളിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് ഷംന കാസിം. നിരവധി സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചില്ലെങ്കിലും ഡാൻസ് വേദികളിലൂടെ ഷംന പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു. മറു ഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. മലയാളത്തിൽ ചട്ടക്കാരി എന്ന സിനിമയിലാണ് നടി ശ്രദ്ധേയ വേഷം ചെയ്തത്. കൂടുതലും തെലുങ്ക് സിനിമകളിലാണ് ഷംന ശ്രദ്ധിക്കപ്പെട്ടത്. ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായും ഷംനയെത്തുന്നു.

കഴിഞ്ഞ വർഷമാണ് ഷംന കാസിമിന്റെ വിവാഹം കഴിഞ്ഞത്. ദുബായിലെ ബിസിനസ്മാൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായിൽ ഒരു പ്രോഗ്രാമിനെത്തിയപ്പോഴാണ് ഷാനിദിനെ ഷംന പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും പിന്നീട് വിവാഹത്തിലേക്കും കടന്നു.
അമ്മയാവാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് ഷംനയിപ്പോൾ. ആഘോഷപൂർവം നടിയുടെ ബേബി ഷവറും കഴിഞ്ഞ ദിവസം നടന്നിരുന്നു.
വിവാഹ ശേഷം ദുബായിലും കേരളത്തിലുമായാണ് ഷംനയുണ്ടായിരുന്നത്. ഗർഭിണിയായ ശേഷവും ഷോകളും മറ്റുമുള്ളതിനാൽ നടി ദുബായിൽ നിന്നും നാട്ടിലെത്താറുണ്ടായിരുന്നു.

ഡെലിവറിക്കായി ദുബായിലേക്ക് കഴിഞ്ഞ ദിവസം ഷംന പോയി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇതേക്കുറിച്ച് ഷംന സംസാരിച്ചത്. ഇനി കുറച്ച് മാസങ്ങൾക്ക് ശേഷമേ നാട്ടിലേക്കുള്ളൂയെന്നും അപ്പോൾ തന്റെ കുഞ്ഞും ഒപ്പമുണ്ടാവുമെന്നും ഷംന പറയുന്നു.
വീഡിയോയിൽ ഭർത്താവ് ഷാനിദുമായി ആദ്യമായി അടുത്ത് സംസാരിച്ച സന്ദർഭത്തെക്കുറിച്ചും ഷംന സംസാരിക്കുന്നുണ്ട്, തന്റെ വീട് പരിചയപ്പെടുത്തുന്നതിനിടെയാണ് നടി ഇതേക്കുറിച്ച് പരാമർശിച്ചത്. വീട്ടിനുള്ളിൽ ഒരു ഹുക്കയുണ്ടായിരുന്നു. ഇത് ഷാനിദ് തനിക്ക് ആദ്യമായി നൽകിയ സമ്മാനമാണെന്ന് ഷംന പറഞ്ഞു.

'എന്റെ ഇക്ക ആദ്യമായി ഗിഫ്റ്റ് ചെയ്തതാണ്. അന്ന് ഞങ്ങൾ തമ്മിൽ പ്രണയമൊന്നുമില്ല. മർഹബയുടെ ഷോയ്ക്ക് പോയപ്പോൾ ഹുക്ക എവിടെ നിന്നാണ് കിട്ടുകയെന്നറിയില്ലായിരുന്നു. ഞാനിക്കയെ വിളിച്ച് ഒരു ദിവസം ചോദിച്ചു എനിക്ക് ഹുക്ക എന്ന സാധനം വേണം, വീടിന് റിനൊവേഷൻ നടക്കുകയാണ്'
'വീട്ടിൽ വെക്കാനാണ്, അതിവിടെ എവിടെയാണ് കിട്ടുകയെന്ന് ചോദിച്ചു. ഞങ്ങളുടെ ഓഫീസിനടുത്ത് ഒരു കടയുണ്ടെന്ന് ഇക്ക പറഞ്ഞു'
'ഞാനും എന്റെ സിസ്റ്ററുടെ മോളും പുള്ളിക്കാരന്റെ കൂടെ പോയി. അങ്ങനെയാണ് ഇക്കയോട് ആദ്യമായി സംസാരിച്ച് ഫസ്റ്റ് ക്രഷ് തുടങ്ങിയത്. അതിനാൽ ആ ഹുക്കയ്ക്ക് ഭയങ്കര സ്പെഷ്യാലിറ്റിയാണ്,' ഷംന പറഞ്ഞു.

മലയാളത്തിലും തെലുങ്കിലും വീഡിയോയിൽ ഷംന സംസാരിക്കുന്നുണ്ട്. തെലുങ്ക് പ്രേക്ഷകരും ഷംനയുടെ യൂട്യൂബ് വീഡിയോകൾക്കുണ്ട്. അമ്മയാവാൻ പോവുന്ന ഷംനയ്ക്ക് ആശംസകളുമായി നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ഷംനയുടെ വിവാഹം കഴിഞ്ഞത്. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമാണ് ഭർത്താവ് ഷാനിദ്. ദുബായിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.

രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടന്നതിൽ സന്തോഷമുണ്ടെന്ന് ഷംന നേരത്തെ പറഞ്ഞിരുന്നു.
പെൺകുട്ടികൾ സ്വന്തമായി അധ്വാനിച്ച് സാമ്പത്തികമായി സ്വന്തം കാലിൽ നിന്ന ശേഷം വിവാഹം കഴിക്കുന്നതാണെന്ന് ഉചിതമെന്നും ഷംന നേരത്തെ വ്യക്തമാക്കിയിരുന്നു.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കമൽ സംവിധാനം ചെയ്ത മഞ്ഞ് പോലാെരു പെൺകുട്ടി എന്ന സിനിമയിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള കടന്ന് വരവ്.


Click it and Unblock the Notifications











