For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവത്തിന് ദിവസങ്ങള്‍ മാത്രം; ഭര്‍ത്താവിനൊപ്പം നിറവയറില്‍ കിടിലന്‍ ഡാന്‍സുമായി സൗഭാഗ്യ വെങ്കിടേഷ്, വീഡിയോ

  |

  ആദ്യ കണ്മണിയെ വരേവല്‍ക്കാന്‍ ഒരുങ്ങുകയാണ് നടന്‍ അര്‍ജുന്‍ സോമശേഖറും ഭാര്യയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും. നടി താര കല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ ഡബ്‌സ്മാഷ് വീഡിയോസിലൂടെ അമ്മയ്‌ക്കൊപ്പമാണ് വൈറലാവുന്നത്. പിന്നീട് നിരവധി റിയാലിറ്റി ഷോ കളുടെ ഭാഗമായ താരപുത്രി ഇപ്പോള്‍ ഒന്‍പത് മാസം ഗര്‍ഭിണിയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിന് ജന്മം കൊടുക്കാന്‍ പോവുന്നതിന്റെ സന്തോഷത്തില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയുമായിട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

  മുന്‍പും നിറവയറില്‍ ഡാന്‍സ് ചെയ്ത് സൗഭാഗ്യ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ മുപ്പത്തിയാറ് ആഴ്ചകള്‍ പൂര്‍ത്തിയായതിന് ശേഷമുള്ളതാണ് എന്നതാണ് ശ്രദ്ധേയം. 'മുപ്പത്തിയാറ് ആഴ്ച എത്തി എന്ന സന്തോഷത്തിലാണ്. ട്രെന്‍ഡിനൊപ്പം പോകുന്നു' എന്നുമാണ് ഡാന്‍സ് വീഡിയോയ്ക്ക് ക്യാപ്ഷനായി സൗഭാഗ്യ എഴുതിയത്. താരയുടെ പേരിലുള്ള ഡാന്‍സ് സ്‌കൂളിന്റെ മുറ്റത്ത് വെച്ചായിരുന്നു ഭര്‍ത്താവിന്റെ കൂടെയുള്ള താരപുത്രിയുടെ ഡാന്‍സ്. വീഡിയോയുടെ അവസാനത്തില്‍ ഇരുവരും നിറവയറില്‍ തലോടുന്നതും സ്‌നേഹം പങ്കുവെക്കുന്നതുമെല്ലാം കാണിക്കുന്നുണ്ട്. ഫുള്‍ പവര്‍ ആണെന്ന് പറഞ്ഞ് സിനിമാ രംഗത്ത് ഉള്ള താരങ്ങളും ആരാധകരുമെല്ലാം എത്തിയിരിക്കുകയാണ്.

   arjun-soubhagya

  ഇത്തവണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്രസിലാണ് താരങ്ങള്‍ എത്തിയത്. മുന്‍പൊക്കെ സൗഭാഗ്യ ക്ലാസിക്കല്‍ ഡാന്‍സ് ആണ് ചെയ്യാറുള്ളതെങ്കിലും ഇത്തവണ മാറ്റി പിടിച്ചിരുന്നു. നിറവയറില്‍ ഡാന്‍സ് ചെയ്തതിന്റെ പേരില്‍ മുന്‍പ് പല നടിമാരും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ കൂടെ ഡാന്‍സുമായി എത്തിയത് കൊണ്ട് സൗഭാഗ്യയെ പിന്തുണച്ചുള്ള കമന്റുകളാണ് കൂടുതലായും വരുന്നത്. താരദമ്പതിമാര്‍ക്ക് നല്ലൊരു കണ്മണി ജനിക്കട്ടേയെന്നും എല്ലാ കാലവും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കട്ടേ എന്നുമൊക്കെയുള്ള കമന്റുകള്‍ നിറയുകയാണ്.

  ശ്രുതി ഹാസനും നാഗ ചൈതന്യയും വേര്‍പിരിയാന്‍ സഹോദരിയെ ഒപ്പം കൂട്ടാത്തത്; നാഗയുടെ പ്രണയകഥകള്‍ വീണ്ടും വൈറല്‍

  മുപ്പത്തിയാറം ആഴ്ചയിലേക്ക് എത്തിയ സ്ഥിതിയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ സൗഭാഗ്യ ഒരു അമ്മയാവുമെന്നാണ് അറിയുന്നത്. ആശുപത്രിയിലേക്ക് പോകാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സൂചിപ്പിച്ചുള്ള വീഡിയോ അടുത്തിടെ നടി പങ്കുവെച്ചിരുന്നു. പ്രസവത്തിന് പോകുമ്പോള്‍ കൊണ്ട് പോവാനുള്ള ബാഗ് പാക്ക് ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ഗര്‍ഭകാലം താന്‍ ഏറെ ആസ്വദിക്കുകയാണെന്ന് സൗഭാഗ്യ ഓരോ വീഡിയോയിലൂടെയും വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിപുലമായി വളൈക്കാപ്പ് ചടങ്ങും നടത്തി. എല്ലാത്തിനും അമ്മയും അമ്മൂമ്മയും ഭര്‍ത്താവുമാണ് സൗഭാഗ്യയുടെ കൂടെ നില്‍ക്കുന്നത്.

  ഭര്‍ത്താവുമായി പിരിഞ്ഞതിന് പിന്നാലെ ഐറ്റം ഡാന്‍സിലേക്ക്; ഒന്നര കോടി പ്രതിഫലം വാങ്ങി സാമന്ത ഒരുങ്ങുന്നത് അതിന്

   arjun-soubhagya
  എടാ അർജു, നിനക്ക് സ്വൈര്യം കിട്ടില്ലെടാ..സൗഭാഗ്യക്ക് ചക്കര ഉമ്മ നൽകുന്ന മഞ്ജു പിള്ള

  2020 ഫെബ്രുവരിയിലാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും തമ്മില്‍ വിവാഹിതരാവുന്നത്. താരകല്യാണിന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്ന അര്‍ജുനും സൗഭാഗ്യം പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ആഘോഷമായി തന്നെ വിവാഹം നടത്തുകയും ചെയ്തു. വിവാഹശേഷം ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയില്‍ അര്‍ജുന്‍ അഭിനയിച്ചെങ്കിലും പാതി വഴിയില്‍ അവസാനിപ്പിച്ചു. അതേ സമയം പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്താണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്ന് സൗഭാഗ്യ വെളിപ്പെടുത്തിയിരുന്നു. എന്തായാലും വൈകാതെ കണ്മണി വരുന്നത് കാത്തിരിക്കുകയാണ് ആരാധകരും.

  Read more about: sowbhagya venkitesh
  English summary
  Mom to be Sowbhagya Venkatesh's Dance On Her 9th Month Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X