For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞ് ജനിക്കാൻ ആഴ്ചകൾ മാത്രം, ​ഗർഭാവസ്ഥയിൽ തല മൊട്ടയടിച്ച് സഞ്ജന ​​ഗൽറാണി, ഫോട്ടോഷോപ്പാണെന്ന് ആരാധകർ!

  |

  തെന്നിന്ത്യൻ നടിയും മോഡലുമാണ് സഞ്ജന ​ഗൽറാണി. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി നിക്കി ​ഗൽറാണിയുടെ സഹോദരി കൂടിയാണ് സ‍ഞ്ജന. തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോൾ. ഇക്കഴിഞ്ഞ ജനുവരിയിലാണ് താൻ ​ഗർഭിണിയാണെന്ന വിവരം സഞ്ജന വെളിപ്പെടുത്തിയത്. വളരെ മനോഹരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ താൻ കടന്ന് പോകുന്നതെന്നും അതിന് ജീവിതത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും നടി പറഞ്ഞു.

  'സുജിത്ത് കാരണം ഷൂട്ടിങ് സെറ്റിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലളിത ചേച്ചി എന്നോടാണ് പറഞ്ഞിരുന്നത്'; മഞ്ജു പിള്ള

  വയറ്റിൽ വളരുന്നത് ആൺ കുഞ്ഞാണ് എന്ന ഒരു തോന്നൽ തനിക്കുണ്ട് എന്നും അഭിമുഖത്തിൽ സംസാരിക്കവെ സഞ്ജന ഗൽറാണി പറഞ്ഞിരുന്നു. ഗർഭിണിയാണെങ്കിലും ജോലിയിൽ വളരെ സജീവമാണ് നടി. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ നിൽക്കാനാണ് തനിക്ക് ആഗ്രഹമെന്നും സഞ്ജന വെളിപ്പെടുത്തിയിരുന്നു. അത്തരത്തിൽ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളെ താൻ കണ്ടിട്ടുണ്ടെന്നും അവരെല്ലാം തന്നെ വളരെ അധികം സ്വാധീനിച്ചിട്ടുള്ളവരാണെന്നും ആഴ്ചയിൽ മൂന്ന് നാല് ദിവസം താൻ ജോലി ചെയ്യാറുണ്ട് എന്നുമാണ് സഞ്ജന പറഞ്ഞത്.

  'അദ്ദേഹം എന്നെ അടിമയാക്കിവെക്കാറില്ല, വിവാഹ ജീവിതത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ടായിരുന്നു'; വിദ്യാ ബാലൻ

  ഇപ്പോൾ പ്രസവത്തിന് മുന്നോടിയായി തല മൊട്ടയടിച്ചിരിക്കുകയാണ് സഞ്ജന ​​ഗൽറാണി. മൊട്ടയടിച്ചുവെന്ന് വ്യക്തമാക്കിയുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തീരുമാനത്തിന് പിന്നിലെ കാരണവും സഞ്ജന വെളിപ്പെടുത്തി. താൻ കടന്നുവന്ന വഴികളിൽ ഒപ്പം കൂടെ സഞ്ചരിച്ച് തുണയായി നിന്ന ദൈവത്തിനുള്ള നന്ദി സൂചനകമായാണ് തല മൊട്ടയടിച്ചത് എന്നാണ് സഞ്ജന കുറിച്ചത്. 'കാഴ്ചക്കാരന്റെ കണ്ണിലാണ് സൗന്ദര്യം. അതിനാലാണ് ഞാൻ എന്റെ മുടി മുഴുവൻ മൊട്ടയടിച്ച് ദൈവത്തിന് സമർപ്പിച്ചത്. ഞാൻ ദൈവത്തിൽ സമർപ്പിച്ച പ്രാർഥന നിറവേറ്റുകയായിരുന്നു ഇതുവഴി.'

  'ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ശേഷം ജീവിതം വീണ്ടും മനോഹരമായിരിക്കുന്നു. എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ എനിക്ക് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത് എന്റെ സോഷ്യൽ മീഡിയ വർക്കിന്റെ ബ്രാൻഡ് അംഗീകാരമാകട്ടെ അല്ലെങ്കിൽ എന്റെ കുഞ്ഞ് എന്റെ ജീവിതത്തിലേക്ക് ഉടൻ വരട്ടെ എന്നതാകട്ടെ എന്തുതന്നെയായാലും എന്റെ നന്ദി ദൈവത്തോട് പ്രകടിപ്പിക്കാൻ ഞാൻ‌ കണ്ടെത്തിയ വഴി ഇതായിരുന്നു' എന്നായിരുന്നു സ‍ഞ്ജനയുടെ സോഷ്യൽമീഡിയ കുറിപ്പ്. സഞ്ജനയുടെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുകളും ലൈക്കുമായി എത്തി.

  എന്നാൽ ചിലർ സഞ്ജന തല മൊട്ടയടിച്ചുവെന്ന തരത്തിൽ പങ്കുവെച്ച ചിത്രം ഫോട്ടോഷോപ്പാണെന്നാണ് ചിലർ കമന്റായി കുറിച്ചത്. ഒറിജിനാലിറ്റി ഫോട്ടോയ്ക്ക് ഇല്ലെന്നും കമന്റുകളുണ്ട്. രണ്ട് ദിവസം കഴിഞ്ഞ ശേഷമാണോ ഏപ്രിൽ ഫൂൾ പ്രാങ്കുമായി എത്തുന്നത് എന്നായിരുന്നു മറ്റൊരു കമന്റ്. അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞ മുഹൂർത്തത്തെ കുറിച്ചും സഞ്ജന മുമ്പ് മനസ് തുറന്നിരുന്നു. 'എനിക്ക് എന്നും കുഞ്ഞുങ്ങളെ വളരെ അധികം ഇഷ്ടമാണ്. എനിക്ക് സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ സന്തോഷം അളക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ ശറീരത്തിന്റെ ഓരോ മാറ്റങ്ങളും അംഗീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് ഞാൻ. എന്റെ അച്ഛനും അമ്മയും ടിപ്പിക്കൽ ഇന്ത്യൻ പാരന്റ്‌സാണ്.'

  Recommended Video

  സേക്രഡ് ഹാർട്ട് കോളേജ് ഇളക്കി മറിച്ച് Prithviraj and Suraj | Janaganamana Team At Sacred Heart

  'വിവാഹ ശേഷം എപ്പോഴാണ് ഒരു കുഞ്ഞ് എന്ന് അവർ അടിക്കടി ചോദിക്കാറുണ്ട്. ഇപ്പോൾ എനിക്ക് 34 വയസായി. മാതൃത്വം അനുഭവിയ്ക്കുന്നതിനായി ഇനിയും കാത്തിരിക്കാൻ വയ്യെന്ന് തോന്നി. കൊവിഡ് സമയത്ത് ജോലികളും മന്ദഗതിയിൽ ആയപ്പോൾ ഇതാണ് സമയം എന്ന് ഞാനും ഭർത്താവും തീരുമാനിക്കുകയായിരുന്നു. എനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലേയും ആദ്യത്തെ കണ്മണിയാണ്. അതുകൊണ്ട് സന്തോഷ വാർത്ത അറിഞ്ഞത് മുതൽ വീട്ടിൽ ആഘോഷമാണ്. എല്ലാവരും വളരെ അധികം സന്തോഷിക്കുന്നു' സഞ്ജന ഗൽറാണി പറഞ്ഞു.

  Read more about: actress
  English summary
  Mom ToBe And 8 Months Pregnant Sanjjanaa Galrani Shaved Her Head For This Reason?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X