സിനിമ കിട്ടിയിട്ട് വേണ്ട എനിക്ക് പൊട്ടിച്ചിരിക്കാൻ, ജീവിതം അടിച്ചുപൊളിക്കുന്നു, പണം തരുന്ന കംഫേർട്ട്..!

അഭിനേത്രി എന്ന ടാ​ഗിലാണ് സിനിമയിലേക്ക് പ്രവേശിച്ചതെങ്കിലും താരപുത്രിയുടെ ടാലന്റ് ഇരിക്കുന്നത് സംവിധാനത്തിലാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അഹാനയുടെ ഏറ്റവും പുതിയ മ്യൂസിക്ക് വീഡിയോ പൂക്കൾ റിലീസായതോടെ പ്രേക്ഷകർക്ക് അത് കുറച്ചുകൂടി ഉറപ്പായി. അത്ര മനോഹരമാണ് പൂക്കൾ എന്ന സംഗീത ആൽബം. സഹോ​ദരി ഹൻസികയും അഹാനയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ സം​ഗീത ആൽബത്തിന്റെ വിശേഷങ്ങളും കരിയർ പ്ലാനുകളും രേഖ മേനോന് നൽകിയ അഭിമുഖത്തിൽ പങ്കുവെയ്ക്കുകയാണ് അഹാന.

ഒരു സുപ്രഭാതത്തിൽ വന്നതാണ് പൂക്കളുടെ ഐഡിയ. ഫോട്ടോസും വീഡിയോകളും പകർത്തി സൂക്ഷിക്കുന്ന സ്വഭാവം എനിക്കുണ്ട്. അങ്ങനെയാണ് ഐഡിയ കിട്ടിയത്. അത് ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് റിയയോടും നിമിഷിനോടും പങ്കിട്ടപ്പോൾ അവർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

Ahaana Krishna

അങ്ങനെ നമ്മൾ പൂക്കൾ ബിൽഡ് ചെയ്യാൻ തുടങ്ങി. ചെറുപ്പകാലത്ത് പകർത്തിയ ഫോട്ടോകളും വീഡിയോകളും പ്രായമായശേഷം വീണ്ടും കാണുന്നു ഓർമകൾ അയവിറക്കുന്നു എന്ന പ്ലോട്ടാണ് പൂക്കളുടേത്. ഇക്കാര്യം നിമിഷിനോട് പറഞ്ഞപ്പോൾ അവനാണ് നീയും ഹൻസികയും യങ് എയ്ജ് ചെയ്യുവെന്ന് നിർദേശിച്ചത്. അങ്ങനെയാണ് സഹോദരി ബന്ധം വീഡിയോയ്ക്ക് ഉപയോ​ഗിക്കാമെന്ന് തോന്നിയത്.

ഞാൻ തന്നെയാണ് അഭിനയിച്ചതും സംവിധാനം ചെയ്തതും നിർമ്മിച്ചതും. അതുകൊണ്ട് ഷൂട്ടിങ് ആസ്വദിക്കാനൊന്നും കഴിഞ്ഞിട്ടില്ല. ഹൻസികയ്ക്കൊപ്പം അഭിനയിക്കാൻ എളുപ്പമാണ്. എന്ത് പറഞ്ഞ് കൊടുത്താലും അനായാസേന ചെയ്യും. അതാണല്ലോ പ്രധാനം. ചില സീനുകൾ പ്ലാൻഡല്ല. സിസ്റ്റർഹുഡ് ഉള്ളതുകൊണ്ട് നാച്വറലായി വന്നതാണ്. സെറ്റിൽ എല്ലാവരും പരിചയക്കാരായതുകൊണ്ട് ഒരു ഔട്ടിങിന് പോയതുപോലെയായിരുന്നു ഷൂട്ടിങ് സെറ്റ്.

ഒരു വർഷം മുമ്പ് എഴുതിയതാണ് ഇതിന്റെ സ്ക്രിപ്റ്റ്. കഥയിൽ പൂവ് ഉൾപ്പെടുത്താമെന്ന് പറഞ്ഞ‌തും നിമിഷാണ്. സൂര്യകാന്തി പൂവ് കൊണ്ടുവന്നത് റിയയാണന്നും അഹാന. പണ്ട് മുതൽ ഫോട്ടോയും വീഡിയോയും എടുക്കാനും അത് എഡിറ്റ് ചെയ്യാനുമെല്ലാം എനിക്ക് താൽപര്യമുണ്ട്. അതിന് പ്രശംസ ലഭിച്ച് തുടങ്ങിയത് ഞാൻ യുട്യൂബിൽ വ്ലോ​ഗുകളും വീ‍ഡിയോകളും അപ്ലോഡ് ചെയ്ത് തുടങ്ങിയശേഷമാണ്.

അഞ്ച് ദിവസമാണ് ആകെ വീഡിയോയ്ക്ക് വേണ്ടി ഷൂട്ട് ചെയ്തത്. സെൽഫ് ക്രിട്ടിസസം ചെയ്യുന്നയാളാണ് ഞാൻ. പൂക്കൾ ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ഫോക്കസ് ഔട്ടായിയോ മറ്റോ വീണ്ടും ടേക്ക് എടുക്കേണ്ടി വന്നാൽ ഞാൻ അതിന് സന്തോഷത്തോടെ തയ്യാറായിരുന്നു. കാരണം ഒന്ന് കൂടി നന്നാക്കി ചെയ്യാമല്ലോ. എനിക്ക് സിനിമകൾ അധികം കിട്ടാറില്ലല്ലോ. അതുകൊണ്ട് ഇനി എന്നാണ് അഭിനയിക്കാൻ അവസരം കിട്ടുകയെന്നും അറിയില്ല.

Ahaana Krishna

അതിനാൽ ഇതിൽ മാക്സിമം നന്നായി പെർഫോം ചെയ്യാൻ ശ്രമിച്ചു. പിന്നെ വരാനുള്ളത് എന്നിലേക്ക് എന്തായാലും വരുമെന്ന് അറിയാം. എനിക്ക് എൻ​ഗേജ്ഡായി ഇരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. സമയം പോകുന്നത് തന്നെ അറിയാറില്ല. എന്റെ സന്തോഷം ഏതിലാണെന്ന് ഞാൻ റിയലൈസ് ചെയ്ത് കഴിഞ്ഞു. അതുകൊണ്ട് ഒരു സിനിമ കിട്ടിയിട്ട് വേണ്ട എനിക്ക് പൊട്ടിച്ചിരിക്കാൻ. സിനിമ വന്നില്ലെന്ന് കരുതി സങ്കടപ്പെട്ട് ഇരിക്കാനാവില്ല. ഞാൻ എന്റെ പ്രൈം എയ്ജിലാണ്.

ജീവിതം അടിച്ചുപൊളിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ പണം സമ്പാദിക്കാൻ എനിക്ക് കഴിയുന്നുണ്ട്. പൈസയ്ക്ക് വളരെ അധികം പ്രാധാന്യമുണ്ട് ജീവിതത്തിൽ. അത് നമുക്ക് തരുന്ന കംഫേർട്ട് വളരെ വലുതാണ്. എന്റെ ഫിനാൻസ് ഞാൻ തന്നെയാണ് മാനേജ് ചെയ്യുന്നത്. എനിക്ക് ചെറിയ നിക്ഷേപങ്ങളുണ്ടെന്നും അഹാന പറയുന്നു.

നിമിഷ് രവിയാണ് പൂക്കളുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻനാഥ് പുത്തഞ്ചേരിയാണ് സംഗീത ആൽബത്തിന്റെ വരികൾ രചിച്ചത്. ആലാപനം നേഹ അനീഷാണ്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X