മലയാളത്തിന്റെ മാലാഖ ഓര്‍മ്മയായിട്ട് 22 വര്‍ഷം

By Sruthi K M

മലയാള ചലച്ചിത്രത്തിലെ മാലാഖ മോനിഷ വിടപറഞ്ഞിട്ട് 22 വര്‍ഷം. വര്‍ഷങ്ങള്‍ കടന്നാലും ഇന്നും മലയാളിക്ക് ഈ അഭിനയ പ്രതിഭയെ മറക്കാന്‍ കഴിയില്ല. നനവുള്ള ഓര്‍മ്മകളുമായി ആ മാലാഖ നമ്മുടെ മനസ്സില്‍ എന്നും ഉണ്ട്. 21 വയസ്സില്‍ ഒരു കാറപകടത്തില്‍ സിനിമാ ലോകത്തോട് വിടപറഞ്ഞ മോനിഷയെ ഓര്‍ക്കാന്‍ ജനങ്ങള്‍ക്ക് ഒത്തിരി സിനിമകളും അതിലെ കഥാപാത്രങ്ങളും ഉണ്ട്. മനസ്സിനെ വികാരനിര്‍ഭരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ സിനിമാ ലോകത്തിന് ഇന്നും മായിക്കാന്‍ സാധിക്കാത്തതാണ്. വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും നനുത്ത കുളിര്‍ നല്‍കിയ ഒരു പെണ്‍കിടാവാണ് മോനിഷ.

ഒരു കുഞ്ഞു പ്രാവുപോലെ വെള്ളിത്തിരയിലേയ്ക്ക് പറന്നു വന്ന മോനിഷയെ മലയാളികള്‍ നെഞ്ചിലേറ്റി നടന്നു. അന്നും ഇന്നും എന്നും.. 1986ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലൂടെ ആണ് ഈ നിഷ്‌കളങ്ക മുഖം മലയാളികള്‍ക്ക് സുപരിചിതമായത്. പതിനഞ്ചാം വയസ്സില്‍ തന്നെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം മോനിഷ നേടിയിട്ടുണ്ട്. ജി.എസ് വിജയന്റെ ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാതെ ആണ് മോനിഷ സിനിമാ വേദിയോട് വിടപറഞ്ഞത്. കന്നഡത്തിലും,തമിഴിലും താരം വേഷം അണിഞ്ഞിട്ടുണ്ട്. പെരുന്തച്ഛന്‍,ഋതുഭേതം, ശ്യാമസദ്യ,അതിപന്‍, കുറുപ്പിന്റെ കണക്കു പുസ്തകം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും മോനിഷ വേഷം ഇട്ടിട്ടുണ്ട്. നടനകലയുടെ സൗന്ദര്യം ആയ മോനിഷ ഇന്നും മലയാളികളുടെ മനസ്സില്‍ കനകച്ചിലങ്കകെട്ടി ആടുകയാണ്.

മോനിഷയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞ സിനിമകളിലേയ്ക്ക് ഒരു തിരനോട്ടം..

വിടര്‍ന്ന കണ്ണുള്ള സുന്ദരി

മലയാളത്തിന്റെ മാലാഖ ഓര്‍മ്മയായിട്ട് 22 വര്‍ഷം

വിടര്‍ന്ന കണ്ണുള്ള പെണ്‍കുട്ടിയോട് ഇന്നും എല്ലാവര്‍ക്കും ഓമനത്തമുള്ള പ്രണയമാണ്.

മോനിഷയുടെ ആദ്യ ചിത്രം

മലയാളത്തിന്റെ മാലാഖ ഓര്‍മ്മയായിട്ട് 22 വര്‍ഷം

നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി ആണ് മലയാളിയുടെ മനസ്സില്‍ മോനിഷ വന്നെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി

പെരുന്തച്ഛന്റെ കൂടെയും അഭിനയിച്ചു

മലയാളത്തിന്റെ മാലാഖ ഓര്‍മ്മയായിട്ട് 22 വര്‍ഷം

മലയാളത്തിന്റെ എക്കാലത്തെയും അഭിനയ പ്രതിഭ ആയ തിലകന്റെ കൂടെയും അഭിനയിച്ചു. തമ്പുരാട്ടി ആയി വെളളിത്തിരയില്‍ തിളങ്ങി.

ക്ലൈമാക്‌സ് പൂര്‍ത്തിയാകാതെ പോയ വെണ്‍പ്രാവ്

മലയാളത്തിന്റെ മാലാഖ ഓര്‍മ്മയായിട്ട് 22 വര്‍ഷം

നടനകലയുടെ സൗന്ദര്യമായിരുന്നു മോനിഷ. ഇന്നും മലയാളിയുടെ മനസ്സിനുള്ളില്‍ കനകച്ചിലങ്കകെട്ടി മോനിഷ ഓര്‍മയിലാടുന്നു.

പൂര്‍ത്തിയാകാതെ പോയ രഹസ്യം

മലയാളത്തിന്റെ മാലാഖ ഓര്‍മ്മയായിട്ട് 22 വര്‍ഷം

ജി.എസ് വിജയന്റെ ചെപ്പടിവിദ്യ എന്ന സിനിമ പൂര്‍ത്തിയാക്കാതെ ആണ് മോനിഷ സിനിമാ ലോകത്തോട് വിടപറഞ്ഞത്. ഷൂട്ടിങ് സ്ഥലത്തു നിന്ന് പോകുമ്പോഴായിരുന്നു കാറപകടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X