തോള്‍ ചരിച്ചത് കുറഞ്ഞുപോയെന്ന് പറഞ്ഞ് പൃഥ്വി റീടേക്ക് എടുപ്പിച്ചു! മോഹന്‍ലാലിന്‍റെ തുറന്നുപറച്ചില്‍

ഇട്ടിമാണി മേഡ് ഇന്‍ ചൈന വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് മോഹന്‍ലാല്‍. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് സിനിമ. ഇത്തവണത്തെ ഓണം ബിഗ് ബ്രദേഴ്‌സിനൊപ്പമാണ് അദ്ദേഹം ആഘോഷിച്ചത്. ലൊക്കേഷനിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നാല് പതിറ്റാണ്ടായി നീളുന്ന സിനിമാജീവിതത്തിനിടയില്‍ വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. മോഹന്‍ലാല്‍ എന്ന താരത്തെക്കുറിച്ച് പറയുമ്പോഴും അനുകരിക്കുമ്പോഴുമൊക്കെ എല്ലാവരും ചെയ്യുന്ന കാര്യമാണ് അദ്ദേഹത്തിന്റെ നടപ്പ്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

താന്‍ ബോധപൂര്‍വ്വമായല്ല ആ നടപ്പ് ശീലിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. തന്റെ തോള്‍ ചരിഞ്ഞുവെന്ന കാര്യത്തെക്കുറിച്ച് ആള്‍ക്കാരാണ് പറഞ്ഞത്, താനല്ലല്ലോ ഇതേക്കുറിച്ച് പറയേണ്ടത്. ഇത് പാരമ്പര്യമായുള്ളതാണ്. അപ്പൂപ്പനും അമ്മൂമ്മയ്ക്കും അമ്മയ്ക്കുമൊക്കെ ഇതേ സ്‌റ്റൈലാണ്. അതിനെ മാറ്റേണ്ട കാര്യമില്ലെന്നും അറിയാതെ സംഭവിച്ച കാര്യം അതേ പോലെ തുടരട്ടെയെന്നും അദ്ദേഹം പറയുന്നു.

Mohanlal

മനപ്പൂര്‍വ്വമായി അതിനെ മാറ്റാന്‍ ശ്രമിക്കാറില്ല. ലൂസിഫറില്‍ താന്‍ നടന്ന് പോവുന്ന രംഗം കഴിഞ്ഞതിന് പിന്നാലെയായി പൃഥ്വിരാജ് വന്ന് ആ ഷോട്ട് വീണ്ടും എടുക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ തോള്‍ ചരിഞ്ഞത് ശരിയായില്ലെന്നും താന്‍ നേരെ നടന്നുവെന്നുമായിരുന്നു രാജു പറഞ്ഞത്. ആളുകളും ഇക്കാര്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നവരാണെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു സിനിമ കാണുന്ന പ്രേക്ഷകനായാണ് താന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കാറുള്ളത്. സംശയങ്ങളെക്കുറിച്ചെല്ലാം ചോദിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X