ഇതൊന്നും പതിവില്ലാത്തതാണല്ലോ?; അന്ന് ഒറ്റയ്ക്ക് 40 ദിവസത്തെ വ്രതം, ഇന്ന് നയൻതാരയ്ക്ക് കൂട്ടായി ഉയിരും ഉലകും!

ദൈവത്തിന്റെ പേരിൽ സ്വന്തം കീശ നിറക്കുന്നവരും ആ പ്രതിഭാസത്തെ പുകഴ്ത്തുന്നവരും ഇകഴ്ത്തുന്നവരും ഒരു തവണ കണ്ടിരിക്കേണ്ടുന്ന സിനിമയാണ് നാല് വർഷം മുമ്പ് തിയേറ്ററുകളിലെത്തി മൂക്കുത്തി അമ്മൻ. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ സിനിമ ഇന്നും റിപ്പീറ്റ് വാല്യുവുള്ള തമിഴ് ചിത്രങ്ങളിൽ ഒന്നാണ്. ആർ.ജെ ബാലാജിയും എൻ.ജെ ശരവണനും സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാ​ഗം ഉടൻ പ്രേക്ഷകരിലേക്ക് എത്തും. മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിന്റെ പൂജ ചടങ്ങുകളിൽ നായിക നയൻതാരയും പങ്കാളിയായിരുന്നു.

ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ നിർമാതാവ് ഇഷരി കെ ഗണേഷ് നയൻതാരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മൂക്കുത്തി അമ്മനാകുന്നതിന് മുന്നോടിയായി നയൻതാര വ്രതത്തിലാണെന്നും താരത്തിന്റെ മക്കൾ അടക്കം വ്രതത്തിൽ പങ്കാളികളാണെന്നുമാണ് ഇഷരി കെ ഗണേഷ് പറഞ്ഞത്.

Mookuthi Amman 2 Nayanthara

സിനിമയുടെ പൂജ വളരെ നന്നായി നടത്താൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ സിനിമയെ ഇതിനേക്കാൾ വലുതായി നിർമ്മിക്കും. റിലീസ് പാൻ ഇന്ത്യൻ ലെവലിൽ ലോകമെമ്പാടും ചെയ്യുന്നതിനുള്ള ജോലികളും ആരംഭിച്ചു. അതുപോലെ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നയൻതാര മാഡത്തെ കുറിച്ച് ഞാൻ എന്തായാലും സംസാരിക്കണം.

ഒരു മാസത്തിലേറെയായി അവർ വ്രതത്തിലാണ്. അമ്മനായി അഭിനയിക്കുന്നതിന് വേണ്ടിയാണ് ആ ഒരുക്കം. മൂക്കുത്തി അമ്മൻ ആ​ദ്യ ഭാ​ഗത്തിൽ അഭിനയിക്കുന്നതിന് മുമ്പും സമാനമായി നയൻതാര മാം വ്രതമെടുത്തിരുന്നു. നയൻതാര മാത്രമല്ല വീട്ടിലെ എല്ലാ അം​ഗങ്ങളും എന്തിന് മക്കൾ പോലും വൃതം നോറ്റാണ് കഴിഞ്ഞ കുറച്ച് നാളുകളായി ജീവിക്കുന്നതെന്നായിരുന്നു നിർമാതാവിന്റെ വാക്കുകൾ.

മൂക്കുത്തി അമ്മന്റെ ആ​ദ്യ ഭാ​ഗത്തിൽ അഭിനയിച്ചപ്പോഴും നയൻതാര വ്രതം നോറ്റ് അതിന്റേതായ പരിശുദ്ധിയോടെയാണ് അമ്മന്റെ വേഷം അണിഞ്ഞ് അഭിനയിച്ചത്. അന്ന് നാൽപ്പത് ദിവസത്തോളം നടി വ്രതം നോറ്റിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭക്തി സാന്ദ്രമായി മാംസാഹാരം മുഴുവൻ നടി ആ കാലയളവിൽ എല്ലാം ഉപേക്ഷിച്ചിരുന്നു. 2011ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തിന് വേണ്ടിയും നയൻതാര ഉപവസിച്ചിരുന്നു.

മുക്കുത്തി അമ്മൻ സിനിമ ചെയ്യുമ്പോൾ നയൻതാര ക്ഷേത്ര ദർശനങ്ങൾ നടത്തിയതിനെക്കുറിച്ച് നടി ഉർവശിയും മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. അമ്മനായി അഭിനയിക്കും മുമ്പ് ​ഗ്ലാമറസ് വേഷങ്ങൾ ചെയ്തതിനാൽ സിനിമയിൽ ദേവിയുടെ വേഷം ചെയ്യുമ്പോൾ പ്രേക്ഷകർ എന്ത് പറയുമെന്ന ആശങ്ക തോന്നിയതിനാലാണ് നയൻതാര അന്ന് ക്ഷേത്രങ്ങളിൽ പോയതത്രെ.

Mookuthi Amman 2 Nayanthara

ക്രിസ്ത്യാനിയായ നയൻതാര നടൻ പ്രഭുദേവയുമായി പ്രണയത്തിലായശേഷമാണ് ഹിന്ദു മതം സ്വീകരിച്ചത്. ആ പ്രണയ ബന്ധം തകർന്നുവെങ്കിലും ഹിന്ദു മതവിശ്വാസം തന്നെയാണ് അന്ന് മുതൽ ഇന്ന് വരേയും നയൻതാര പിന്തുടരുന്നത്. കടുത്ത ദൈവ വിശ്വാസിയായ താരം സമയം കിട്ടുമ്പോഴെല്ലാം ക്ഷേത്ര ദർശനം നടത്താറുണ്ട്. പ്രാർത്ഥനകൾക്കും പൂജകൾക്കും മുടക്കം വരുത്താനും താരം തയ്യാറല്ല. ഭർത്താവ് വിഘ്നേഷ് ശിവനും ദൈവ വിശ്വാസിയാണ്.

ക്ഷേത്ര ദർശന സമയത്ത് നയൻതാരയുടെ ഒപ്പം എപ്പോഴും ഉണ്ടാകാറുള്ളതും വിഘ്നേഷാണ്. എന്നാൽ മക്കളുമായി നയൻതാര ഇതുവരേയും ഒരു ക്ഷേത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. എല്ലാം തകർന്ന് ഒറ്റപ്പെട്ട് പോയ കാലത്ത് തുണയായി വന്ന് കരുത്ത് പകർന്നത് താൻ വിശ്വസിക്കുന്ന ദൈവ ശക്തി മാത്രമാണെന്നും അതിനാലാണ് ഭക്തി മുറുകെ പിടിച്ചിരിക്കുന്നതെന്നും നടി തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.

അതേസമയം വളരെ നാളുകൾക്കുശേഷമാണ് ഒരു സിനിമയുടെ പൂജ ചടങ്ങിൽ നയൻതാര പ്രത്യക്ഷപ്പെടുന്നത്. പൂജ ചടങ്ങുകൾ, പ്രമോഷൻ എന്നിവ താൻ നിർമ്മിക്കുന്നതോ തന്റെ ഭർത്താവ് നിർമ്മിക്കുന്നതോ ആണെങ്കിൽ മാത്രമെ നയൻതാരയുടെ സാന്നിധ്യം ഉണ്ടാകാറുള്ളു. അതുകൊണ്ട് തന്നെ ആരാധകരും താരത്തിന്റെ മാറ്റത്തിൽ അമ്പരന്നിരിക്കുകയാണ്. സൂപ്പർഹിറ്റ് സംവിധായകൻ സുന്ദർ സിയാണ് മൂക്കുത്തി അമ്മന്റെ രണ്ടാം ഭാ​ഗം സംവിധാനം ചെയ്യുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X