നഴ്സിങ് ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക്, വിവാഹത്തോടെ ഇടവേള, വിശേഷങ്ങൾ പങ്കുവെച്ച് ശ്രീലയ
സിനിമ സീരിയൽ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന താരസുന്ദരിമാരാണ് ശ്രീലയയും സഹോദരി ശ്രുതി ലക്ഷ്മിയും. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു ഇരുവരും മുന്നേറിയത്. അമ്മയുടെ പാതയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരപുത്രിമാർ കുറഞ്ഞ കാലം കൊണ്ടാണ് അഭിനയ മേഖലയിൽ സജീവമായത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത മൂന്നുമണി എന്ന പരമ്പരയിലൂടെയാണ് ശ്രീലയ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടിമണി എന്ന കഥാത്രമായി എത്തിയാണ് ശ്രീലയ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രമായിരുന്നു ഇത്.
ഭാഗ്യദേവത എന്ന സീരിയലിലും സുപ്രധാനമായ കഥാപാത്രത്തെ ശ്രീലയ അവതരിപ്പിച്ചിരുന്നു. ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ശ്രീലയ അവതരിപ്പിച്ചത്. നഴ്സിങ് ജോലി ഉപേക്ഷിച്ചിട്ടാണ് ശ്രീലയ അഭിനയരംഗത്തേക്ക് വന്നത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ അഭിനയരംഗത്ത് നിന്ന് ഇടവേള എടുക്കുകയും ചെയ്തു. ബഹ്റൈനിൽ ഭർത്താവുമൊത്ത് കഴിയുകയായിരുന്നു. പ്രസവത്തോടനുബന്ധിച്ചാണ് നാട്ടിലേക്ക് എത്തിയത്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരിപാടിക്ക് ഒന്നിച്ചെത്തിയിരിക്കുകയാണ് സഹോദരിമാരായ ശ്രുതിയും ലയയും.

'ഭാഗ്യദേവത' എന്ന സീരിയലിലൂടെയാണ് ശ്രീലയ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ശ്രുതി ലക്ഷ്മി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രുതി ജോസ് എന്നായിരുന്നു ആദ്യകാല പേര്. സീരിയലിലൂടെയാണ് ശ്രുതിയും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 2000 ത്തിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത 'നിഴലുകൾ' എന്ന സീരിയലിലായിരുന്നു തുടക്കം. തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു.
ഒരു സീരിയലിൽ ശ്രുതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ലക്ഷ്മി എന്നത്. പിന്നീട് ആ പേര് തന്റെ പേരിനോടുകൂടി ചേർത്താണ് 'ശ്രുതി ലക്ഷ്മി' എന്ന് അറിയപ്പെട്ടത്. ബാലതാരമായിട്ടാണ് ശ്രുതി ലക്ഷ്മി സിനിമയിൽ അഭിനയം തുടങ്ങുന്നത്. 2000ത്തിൽ ഇറങ്ങിയ 'വർണ്ണക്കാഴ്ച്ചകൾ' ആയിരുന്നു ആദ്യ ചിത്രം.

കഴിഞ്ഞ വർഷമായിരുന്നു ശ്രീലയയുടെ രണ്ടാം വിവാഹം. റോബിനാണ് ലയയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും പൂർണമായി മാറി നിൽക്കുകയായിരുന്നു താരം. ഇവർക്ക് 'മിൻസാര' എന്ന പേരുള്ള ഒരു മകളുമുണ്ട്.
ശ്രുതിയും ലയയും നല്ല നർത്തകിമാർ കൂടിയാണ്. താരം അഭിനയരംഗത്തേക്ക് തിരികെ എത്തുന്നതിനായുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകർ. കുട്ടിയും കോലും എന്ന സിനിമയിലൂടെയാണ് ലയ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് 'മാണിക്യം', 'കമ്പാർട്ട്മെന്റ്' എന്നീ സിനിമകളിലും ലയ അഭിനയിച്ചു.

ശ്രുതി ലക്ഷ്മി രാജസേനൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോയിലാണ് ആദ്യമായി നായികയാകുന്നത്. തുടർന്ന് മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു. കൂടുതലും സഹനടി വേഷങ്ങളായിരുന്നു. 2016ൽ പോക്കുവെയിൽ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

2016 ജനുവരിയിലായിരുന്നു ശ്രുതി ലക്ഷ്മിയുടെ വിവാഹം. ഡോക്ടർ അവിൻ ആന്റോയാണ് താരത്തിന്റെ ഭർത്താവ്. റോമിയോയ്ക്ക് ശേഷം ഭാര്യ സ്വന്തം സുഹൃത്ത്, ലവ് ഇൻ സിങ്കപ്പൂർ, സ്വന്തം ഭാര്യ സിന്ദാബാദ്, വീരപുത്രൻ, പാച്ചുവും കോവാലനും, പത്തേമാരി തുടങ്ങി നിരവധി സിനിമകളിലും ശ്രുതി ലക്ഷ്മി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











