ഭര്‍ത്താവ് ഡോക്ടര്‍! എന്നിട്ടും ഇത് ചെയ്യുന്നു! നാണമില്ലേ ഇങ്ങനെ പറ്റിക്കാന്‍! ശില്‍പ ബാലയ്ക്ക് വിമര്‍ശനം
വെളുക്കാന്‍ വേണ്ടി ഗ്ലൂട്ടാത്തയോണ്‍ ഉപയോഗിക്കുന്നത് ട്രെന്‍ഡായി മാറിയിരിക്കുകയാണ്. സെലിബ്രിറ്റികളില്‍ ചിലരൊക്കെ ഇതേക്കുറിച്ച് പറഞ്ഞ് വീഡിയോകളും ചെയ്തിരുന്നു. അത്ര സേഫായിട്ടുള്ളൊരു കാര്യമല്ല അതെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അവതാരകയും, അഭിനേത്രിയുമായ ശില്‍പ ബാലയും ഗ്ലൂട്ടാത്തയോണിനെക്കുറിച്ച് പറഞ്ഞ് വീഡിയോ ചെയ്തിരുന്നു. അത്യവശ്യം സാമ്പത്തിക സ്ഥിതിയൊക്കെയുണ്ടായിട്ടും എന്തിനാണ് ആളുകളെ പറ്റിച്ച് കാശുണ്ടാക്കുന്നതെന്നായിരുന്നു വിമര്‍ശനം.
മൂപ്പന്‍സ് വ്‌ളോഗിലൂടെയായി ശരത് പരമേശ്വറും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കര്‍മ്മ എന്നൊരു കാര്യമുണ്ടെന്ന് ഇവരെന്താണ് ഓര്‍ക്കാത്തതെന്നായിരുന്നു ശരത്തിന്റെ ചോദ്യം. സെലിബ്രിറ്റികളുടെ വാക്കുകള്‍ കേട്ട് ഇങ്ങനെയുള്ള സാധനങ്ങളൊക്കെ വാങ്ങിക്കഴിച്ച് ജീവന്‍ തന്നെ നഷ്ടമാവുന്ന അവസ്ഥയിലെത്തിയിട്ടുണ്ട് ചിലര്‍. വെളുക്കണം എന്ന് പറഞ്ഞ് ലിങ്ക് തരുമോ എന്നാണ് പലരുടെയും ചോദ്യം.

മെഡിക്കലുമായി ബന്ധപ്പെട്ട് ഒന്നും അറിയാതെയാണ് പലരും ഇങ്ങനെയുള്ള പ്രൊഡക്ടുകള്‍ പ്രമോട്ട് ചെയ്യുന്നത്. കാലങ്ങളായി എന്റെ സ്‌കിന്നിന്റെ പ്രശ്‌നങ്ങളെല്ലാം മാറ്റിയതെന്ന് എല്ലാ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് പറയുന്നത്. അടുത്തയാഴ്ച ആവുമ്പോള്‍ പ്രൊഡക്ട് മാറും. ഇങ്ങനെ പറഞ്ഞതില്‍ നിന്നും കിട്ടുന്ന പൈസ വെച്ച് നല്ല ട്രീറ്റ്‌മെന്റൊക്കെ എടുത്ത് അവര്‍ അവരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. ഗ്ലൂട്ടാത്തയോണിന് സൈഡ് എഫ്കടില്ലെന്നായിരുന്നു ശില്‍പ ബാല പറഞ്ഞത്. മാസങ്ങളായി ഇത് ഉപയോഗിക്കുന്നുണ്ട്. എല്ലാ ദിവസവും ഒരെണ്ണം വെച്ചാണ് ഉപയോഗിക്കുന്നത്. രണ്ട് മാസം കൊണ്ട് തന്നെ മാറ്റം കാണാന്‍ കഴിയും എന്ന് ശില്‍പ ബാല പറഞ്ഞിരുന്നു. നിങ്ങള്‍ എങ്ങനെയാണ് ഇത് പ്രമോട്ട് ചെയ്യുന്നത്. അത് ഏതൊക്കെ ആള്‍ക്കാര്‍ക്ക് ഉപയോഗിക്കാം, ഏതൊക്കെ സാഹചര്യങ്ങളില്‍ ഒഴിവാക്കണം, എത്ര വയസുള്ളവര്‍ക്ക് കഴിക്കാം, ഇതൊക്കെ ആര് പറഞ്ഞ് കൊടുക്കും.
ഇങ്ങനെയുള്ള വീഡിയോകളൊക്കെ കണ്ട് ഡോക്ടറെപ്പോലും കാണാതെ ഇത് മേടിച്ച് കഴിക്കും. സ്‌കിന്‍ കെയര്‍ ഡോക്ടേഴ്‌സിനെപ്പോലും കാണാതെയാണ് ഇങ്ങനെയുള്ള സാധനങ്ങള്‍ വാങ്ങിക്കഴിക്കുന്നത്. എനിക്ക് ഇടയ്‌ക്കൊരപ മെസേജ് വന്നിരുന്നു. തന്റെ കുടുംബത്തിലെ ഒരാള്‍ ഇങ്ങനെയുള്ള പ്രൊഡക്ട് വാങ്ങി ഉപയോഗിച്ചതും, അതിന് ശേഷം വയ്യാതായതിനെക്കുറിച്ചും പറഞ്ഞായിരുന്നു വോയ്‌സ് മെസേജ്. സ്‌കിന്നില്‍ ഡാര്‍ക്ക് കളര്‍ വരുന്നുണ്ടായിരുന്നു. അത് മാറ്റുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. എന്തൊക്കെയോ പരസ്യങ്ങള്‍ കണ്ട് ആരോടും പറയാതെയാണ് വാങ്ങിക്കഴിക്കാന്‍ തുടങ്ങിയത്. വെളുക്കാനായി ഇത് വാങ്ങിക്കഴിച്ചാല്‍ മതിയെങ്കില്‍ പിന്നെ ഡോക്ടേഴ്‌സിനെയൊന്നും കാണേണ്ടല്ലോ. ഇങ്ങനെയുള്ള പ്രമോഷന്‍ കാണുമ്പോള്‍ വിഷമമാണ്. നിങ്ങള്‍ ഇതേക്കുറിച്ച് റിയാക്റ്റ് ചെയ്യുന്നത് നന്നായിരിക്കും എന്നായിരുന്നു മെസേജ്.
കിഡ്‌നിക്കൊക്കെ അസുഖം വരാന്‍ സാധ്യതയുണ്ട്. പ്രഗ്നന്‍സി, ഫീഡിംഗ് മദേഴ്‌സ് അങ്ങനെയുള്ളവരൊന്നും ഇത് ഉപയോഗിക്കാന്‍ പാടില്ല. ഇതേക്കുറിച്ചൊന്നും ശില്‍പ ബാല പറയുന്നില്ല. വെളുക്കാന്‍ വേണ്ടി മാത്രം ഗ്ലൂട്ടാത്തയോണ്‍ എടുക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കും എന്നായിരുന്നു ഒരു ഡോക്ടര്‍ പറഞ്ഞത്. ആന്റി ഓക്‌സൈഡ്‌സ് നമുക്ക് ഫ്രൂട്ട്‌സിലൂടെ ലഭിക്കും. ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാവും എന്നായിരുന്നു ഒരു ഡോക്ടര്‍ പറഞ്ഞത്. ഇതൊക്കെ കേട്ടെങ്കിലും ആളുകള്‍ മാറ്റി ചിന്തിക്കട്ടെ എന്ന് കരുതിയാണ്. ഒരു പണിയുമില്ലാതെ ചെയ്യുന്നതല്ലെന്നും മൂപ്പന്‍ വിശദീകരിച്ചിരുന്നു.


Click it and Unblock the Notifications











