'ഒരു സിനിമയ്ക്ക് വാങ്ങുന്നത് 70 ലക്ഷം മുതൽ ഒരു കോടി വരെ'; ​നാ​ഗചൈതന്യയുടെ പ്രണയിനി ശോഭിതയെ അടുത്തറിയാം!

ഗീതു മോഹൻ​ദാസ് സിനിമ മൂത്തോനിലും ​ദുൽഖർ സൽമാൻ സിനിമ കുറുപ്പിലും അഭിനയിച്ച് മലയാളികൾക്കും സുപരിചിതയായി മാറിയ നടിയാണ് ശോഭിത ധൂലിപാല. മുപ്പതുകാരിയായ ശോഭിത ധൂലിപാല അടുത്തിടെയായി നിരന്തരം ​ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ട്.

തെലുങ്ക് യുവതാരം നാ​ഗചൈതന്യയുമായി നടി പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ വന്ന് തുടങ്ങിയതോടെയാണ് ശോഭിതയുടെ പേര് ആരാധകർ കൂടുതൽ ചർച്ച ചെയ്ത് തുടങ്ങിയത്. നാ​ഗചൈതന്യയ്ക്കൊപ്പം അവധി ആഘോഷിക്കുന്ന ശോഭിതയുടെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഇതിനോടകം കാമ്പുള്ള നിരവധി കഥാപാത്രങ്ങൾ ശോഭിത ചെയ്ത് കഴിഞ്ഞു. 2013ലെ ഫെമിന മിസ് ഇന്ത്യ ടൈറ്റിൽ നേടിയത് ശോഭിതയാണ്. അവിടം മുതലാണ് ശോഭിതയുടെ ജീവിതം മാറി മറിഞ്ഞത്.

സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെ ശോഭിതയെ സിനിമാക്കാർ ശ്രദ്ധിക്കാനും താരത്തെ തേടി അവസരങ്ങൾ വരാനും തുടങ്ങി. പൊന്നിയൻ സെൽവൻ 2 ആണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ശോഭിതയുടെ സിനിമ.

Sobhita Dhulipala, Naga Chaitanya

തെന്നിന്ത്യൻ സിനിമയിലെ വിലകൂടിയ ഹീറോയിനായി മാറികൊണ്ടിരിക്കുന്ന താരത്തിന്റെ പ്രതിഫലം, വിദ്യാഭ്യാസം, ആസ്തി, പ്രണയം, കുടുംബം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങൾ തുടർന്ന് വായിക്കാം. അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്ത ത്രില്ലർ രമൺ രാഘവ് 2.0യിലൂടെ 2016ലാണ് ശോഭിതയുടെ സിനിമാ അരങ്ങേറ്റം.

ചിത്രത്തിലെ ശോഭിതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ നടിക്ക് തുറന്ന് കിട്ടി. ശേഷം ചില വെബ് സീരിസുകളിലും ശോഭിത അഭിനയിച്ചു. ഹിന്ദിയിൽ സിനിമകൾ ചെയ്തശേഷം ശോഭിതയ്ക്ക് തെലുങ്കിൽ നിന്നാണ് അവസരങ്ങൾ വന്നത്.

രണ്ട് തെലുങ്ക് സിനിമകളാണ് ശോഭിത ചെയ്തത്. ഇതുവരെ നടി ചെയ്ത സിനിമകൾ എല്ലാം തന്നെ നിരൂപക പ്രശംസ നേടിയവയാണ്. പതിനഞ്ചിൽ കുറവ് സിനിമകൾ മാത്രമാണ് ശോഭിതയുടെ കരിയറിൽ ഇതുവരെ സംഭവിച്ചിട്ടുള്ളത്. ശോഭിത ധൂലിപാല ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടിയാണ്.

അച്ഛൻ വേണുഗോപാൽ റാവു മർച്ചന്റ് നേവി എഞ്ചിനീയറായും അമ്മ ശാന്ത കാമാക്ഷി പ്രൈമറി സ്കൂൾ അധ്യാപികയായും സേവനമനുഷ്ഠിച്ചവരാണ്. വിശാഖപട്ടണത്തായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം മുംബൈയിൽ പോയി കൊമേഴ്‌സിൽ ബിരുദവും കൊമേഴ്‌സ്, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടി. ബിരുദാനന്തര ബിരുദം ചെയ്യുന്നതിനിടയിൽ ഭരതനാട്യവും കുച്ചിപ്പുഡിയും നടി അഭ്യസിച്ചു.

sobhita dhulipala, naga chaitanya

പ്രശസ്ത ഫാഷൻ ഡിസൈനറായ പ്രണവ് മിശ്രയുമായി ശോഭിത ധൂലിപാലയ്ക്ക് പ്രണയമുണ്ടായിരുന്നതായി 2019ൽ റിപ്പോർട്ടുകൾ വന്നിരുന്നു. ശോഭിതയും പ്രണവും ഒരു ഫാഷൻ ഇവന്റിൽ കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തവരാണ് എന്നാണ് പാപ്പരാസികൾ അന്ന് റിപ്പോർട്ട് ചെയ്തത്. മാത്രമല്ല ശോഭിതയും പ്രണവും നിരവധി തവണ ഡേറ്റിങ് നടത്തിയതിന്റെ വിവരങ്ങളും അക്കാലത്ത് വൈറലായിരുന്നു. ഒരു സമയം കഴിഞ്ഞപ്പോൾ ഇരുവരേയും ഒരുമിച്ച് ചേർത്തുള്ള വാർത്തകൾ കാണാതെയായി.

ഇപ്പോൾ നാ​ഗചൈതന്യയുടെ പേരിനൊപ്പമാണ് ശോഭിതയുടെ പേര് കേൾക്കുന്നത്. നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും വേർപിരിഞ്ഞതിന് പിന്നാലെ ശോഭിത ധൂലിപാലയുമായി നടൻ പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പ്രചരിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് അവധിക്കാലം ആസ്വദിക്കുന്നതിന്റെ ഫോട്ടോ വൈറലായിരുന്നു.

ഒരു അഭിമുഖത്തിൽ ശോഭിത ധൂലിപാലയുമായി ചേർത്ത് പ്രചരിക്കുന്ന ​ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം നൽകുന്നതിന് പകരം നടൻ നിഗൂഢമായ പുഞ്ചിരി നൽകുകയാണ് ചെയ്തത്. ഇതോടെ ശോഭിതയുമായി നാ​ഗചൈതന്യയ്ക്ക് ബന്ധമുണ്ടെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂടി. ശോഭിത ഒരു സിനിമയ്ക്ക് എഴുപത് ലക്ഷം മുതൽ ഒരു കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്. പോരത്തതിന് മോഡലിങിലും സജീവമാണ് നടി. പത്ത് കോടിയോളം ആസ്തി നടിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X