»   » മാപ്പ് നല്‍കാന്‍ കഴിയില്ല, നഗ്ന ചിത്രങ്ങള്‍ക്കൊപ്പം മോര്‍ഫ് ചെയ്തത് പത്ത് നടിമാരുടെ ചിത്രങ്ങള്‍!!

മാപ്പ് നല്‍കാന്‍ കഴിയില്ല, നഗ്ന ചിത്രങ്ങള്‍ക്കൊപ്പം മോര്‍ഫ് ചെയ്തത് പത്ത് നടിമാരുടെ ചിത്രങ്ങള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

വിവാദങ്ങളും ഗോസിപ്പുകളും എപ്പോഴും നിഴല്‍ പോലെ നടി-നടന്മാരുടെ കൂടെയുണ്ടാകും. സിനിമാ താരങ്ങള്‍ പൊതു സ്വത്താണെന്ന് ചിലരുടെയെങ്കിലും തെറ്റിദ്ധാരണയാണ് ഇതിനെല്ലാം കാരണം. ഒന്ന് ചേര്‍ന്ന് അഭിനയിച്ചാല്‍ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പറയും. എന്നാല്‍ പലരും ഇത്തരം വ്യാജ പ്രചരണങ്ങളെ ശ്രദ്ധിക്കാറില്ല. അതിന് താന്‍ മറുപടി കൊടുക്കാന്‍ അവര്‍ അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് പിന്മാറുന്നവരാണ് അധികവും. പക്ഷേ ചിലര്‍ തനിക്ക് നേരെ വിരല്‍ ചൂണ്ടുന്നവരെ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചിട്ടുമുണ്ട്.

അത്തരം സംഭവങ്ങള്‍ അവിടെ നില്‍ക്കട്ടെ. നടികളെ സംബന്ധിച്ച് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയാത്ത സംഭവമാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍. മറ്റ് സ്ത്രികളുടെ നഗ്നചിത്രങ്ങളില്‍ നടിമാരുടെ മുഖം കട്ട് ചെയ്ത് വെച്ച് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. അടുത്തിടെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ മോര്‍ഫ് ചെയ്ത് പുറത്തിറക്കിയ ചിത്രങ്ങളോട് നടികള്‍ ശക്തമായി പ്രതികരിക്കുകെയും പോലീസില്‍ പരാതിപ്പെട്ടിട്ടുമുണ്ട്. അങ്ങനെ ചില സംഭവങ്ങള്‍. തുടര്‍ന്ന് വായിക്കാം...

കത്രീന കൈഫ്

ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. ബോളിവുഡിന് പുറമെ തെലുങ്ക്, മലയാളം ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ഭൂം എന്ന ചിത്രത്തിലൂടെയാണ് കത്രീന അഭിനയരംഗത്ത് എത്തുന്നത്. മമ്മൂട്ടി നായകനായ ബല്‍റാം വേഴ്‌സസ് താരദാസാണ് കത്രീന അഭിനയിച്ച മലയാള ചിത്രം. നടി കത്രീനയും ഫേക്ക് വീഡിയോയുടെയും ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്.

കരീന കപൂര്‍

നടി കത്രീന കൈഫ് നേരിട്ട സംഭവങ്ങള്‍ പോലെ കരീന കപൂറും അത്തരത്തില്‍ ഒരു സംഭവം നേരിട്ടുണ്ട്. മറ്റൊരു നടിയുടെ ഫോട്ടോ ഷൂട്ട് കരീന കപൂറിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. എന്നാല്‍ ചിത്രങ്ങള്‍ വ്യാജമാണെന്നും ആ ഫോട്ടോ ഷൂട്ടില്‍ താനുണ്ടായിരുന്നില്ലെന്ന് പ്രതികരിച്ച് കരീന കപൂര്‍ രംഗത്ത് എത്തിയിരുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ റെഫ്യൂജിയയാണ് കരീനയുടെ ആദ്യ ചിത്രം. ചിത്രത്തിലൂടെ കരീനയ്ക്ക് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

പ്രീതി ദേശായി

ബോളിവുഡ് നടി പ്രീതി ദേശായിയുടെ പേരിലും തെറ്റിദ്ധാരണ പടര്‍ത്തി വ്യാജ ചിത്രം പ്രചരിപ്പിച്ചിരുന്നു. പിന്നീട് നടി തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

കുശുബു

നടി കുശുബുവിന്റെ പേരിലും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുണ്ട്. ഇത് തന്റെ ചിത്രമല്ലെന്നും മുഖം കട്ട് ചെയ്ത് വെച്ച് മറ്റാരോ തന്നെ ചതിച്ചതാണെന്നും നടി പ്രതിവകരിച്ചിരുന്നു.

വിദ്യാബാലന്‍

നടി വിദ്യാബാലന്റെ മുഖം വെച്ച് ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. ഒരു മാഗസിന്‍ കവര്‍ ഫോട്ടോയിലെ മറ്റൊരു സ്ത്രീയുടെ ശരീരത്തിനാണ് നടിയുടെ മുഖം മോര്‍ഫ് ചെയ്ത് വെച്ച് പ്രചരിപ്പിച്ചത്.

സോനാക്ഷി സിന്‍ഹ

ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയ സംഭവം കൂടിയായിരുന്നു ഇത്. വളരെ മോശം മാഗസിന്‍ ഫോട്ടോ ഷൂട്ടിലാണ് സോനാക്ഷി സിന്‍ഹയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചത്.

അസിന്‍

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം അസിന്റെ പേരിലും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. ഒരു പ്രമുഖ മാഗസിനിലെ മറ്റൊരു നടിയുടെ ബിക്കിനി ചിത്രങ്ങളിലാണ് അസിന്റെ മുഖം മോര്‍ഫ് ചെയ്തത്.

അനുഷ്‌ക ശര്‍മ്മ

തെന്നിന്ത്യന്‍ താരം അനുഷ്‌ക ശര്‍മ്മുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. വിദേശ ബീച്ചുകളിലെ അനുഷ്‌ക ശര്‍മ്മയുടെ ബിക്കിനി ചിത്രങ്ങളെന്ന പേരിലാണ് മോഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചത്.

English summary
Morphed photos of Bollywood heroines.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam