മധുരരാജയും ലൂസിഫറും അരങ്ങുവാഴും! 2019ല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്
മലയാളത്തില്‍ നിരവധി മികച്ച സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2018. മാസ് എന്റര്‍ടെയ്‌നറുകളും കലാമൂല്യമുളളതുമായ സിനിമകള്‍ ഇവിടെ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്നെ ചെറിയ സിനിമകളും ഇവിടെ ഏറെ ശ്രദ്ധിക്കപ്പട്ടു. നല്ലതിനെ കണ്ടാല്‍ എപ്പോഴും പ്രോല്‍സാഹിപ്പിക്കാറുളള മലയാളി പ്രേക്ഷകര്‍ അധിക ചിത്രങ്ങളെയും സ്വീകരിച്ചിരുന്നു.
വലിയ ഹൈപ്പുമായി വന്ന ചില ചിത്രങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും പ്രൊമോഷന്‍ ഇല്ലാതെ വന്ന സിനിമകള്‍ അതിശയിപ്പിച്ചിരുന്നു. പുതിയ വര്‍ഷത്തിലും വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികള്‍ക്കുളളത്. മലയാളികള്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ചില സിനിമകള്‍ 2019ലാണ് പുറത്തിറങ്ങുന്നത്. അടുത്ത വര്‍ഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളുടെ ലിസ്റ്റ് ഐഎംഡിബി പുറത്തുവിട്ടിരുന്നു. സിനിമകളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ....

മാമാങ്കം
മമ്മൂട്ടിയുടെതായി ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മാമാങ്കം. സജീവ് പിളള സംവിധാനം ചെയ്യുന്ന ചിത്രം ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ തുടങ്ങിയിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം നീരജ് മാധവ്, പ്രചി തെഹ്ലാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്, ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക ചരിത്ര പ്രാധാന്യമുളള കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം. സിനിമയ്ക്കു വേണ്ടി വലിയ ആകാംക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്.

ലൂസിഫര്‍
ഒടിയനു ശേഷം മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുതന്നെയാണ്.

കാളിയന്‍
പൃഥ്വിരാജ് സുകുമാരന്റെ കാളിയനും 2019ലെ പ്രധാനപ്പെട്ട ചിത്രമാണ്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ആടുജീവിതം പോലെ പൃഥ്വിയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ബിഗ് ബഡ്ജറ്റിലാണ് ഈ സിനിമ അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളി എന്ന കാളിയനായിട്ടാണ് പൃഥ്വി എത്തുക. ചിത്രത്തിനു വേണ്ടി വലിയ തയ്യാറെടുപ്പുകള്‍ താരത്തിന് എടുക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

കുറുപ്പ്
ദുല്‍ഖര്‍ സല്‍മാന്റെതായി മുന്‍പ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു കുറുപ്പ്. ദുല്‍ഖറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ചിത്രത്തിലെ കഥാപാത്രമെന്നാണ് അറിയുന്നത്. കുറുപ്പ് എന്ന ചിത്രവും അടുത്ത വര്‍ഷം പ്രേക്ഷകര്‍ കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്.

കുഞ്ഞാലി മരക്കാര്‍ നാലാമന്‍
മമ്മൂട്ടിയുടെതായി പ്രഖ്യാപനം വന്ന ചിത്രമായിരുന്നു കുഞ്ഞാലി മരക്കാര്‍ നാലാമന്‍. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രഖ്യാപനവും ആ സമയത്തായിരുന്ന നടന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നെങ്കിലും മറ്റു വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. 2019ല്‍ മമ്മൂക്കയുടെതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമായിരിക്കും കുഞ്ഞാലി മരക്കാര്‍ നാലാമന്‍.

മധുരരാജ
പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വരുന്ന ചിത്രമാണ് മധുരരാജ. മമ്മൂക്കയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നറുമായിട്ടാണ് വൈശാഖിന്റെ വരവ്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍ ഇനിയുളളത്. അടുത്ത വര്‍ഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ മുന്നില്‍ തന്നെയാണ് മധുരരാജയുടെ സ്ഥാനം.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്
പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടും 2019ലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ നേരത്തെ എല്ലാവരിലും ആവേശമുണ്ടാക്കിയിരുന്നു. അടുത്ത വര്‍ഷമാദ്യം ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്.

ബിലാല്‍
മമ്മൂക്കയുടെ ബിലാലിനു വേണ്ടിയും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ്ബിയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നിരുന്നത്. അമല്‍നീരദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇത്തവണയും ഒരു സ്റ്റൈലിഷ് ചിത്രം തന്നെയാകും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുക.


Click it and Unblock the Notifications











