For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2020ലും തരംഗമാകാന്‍ മലയാള സിനിമ!,പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്‌

  |

  മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയൊരു വര്‍ഷമായിരുന്നു 2019. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെതുമടക്കം ഹിറ്റ് ചിത്രങ്ങള്‍ ധാരാളമായി പുറത്തിറങ്ങി. ആസിഫ് അലി നായകനായ വിജയ് സൂപ്പറും പൗര്‍ണമിയും ആയിരുന്നു ഇക്കൊല്ലെത്തെ ആദ്യത്തെ ഹിറ്റ്. തുടര്‍ന്ന് മാസ്, റിയലിസ്റ്റിക് വിഭാഗങ്ങളില്‍പ്പെടുന്ന ചിത്രങ്ങളെല്ലാം തന്നെയും വലിയ വിജയമായി മാറി. സാധാരണ സിനിമകള്‍ക്കൊപ്പം തന്നെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങളും ഇക്കൊല്ലം പുറത്തിറങ്ങിയിരുന്നു,

  അടുത്ത കൊല്ലവും വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം മലയാള സിനിമകള്‍ക്കായി കാത്തിരിക്കുന്നത്. ഇതില്‍ സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങളെല്ലാം തന്നെ ഉള്‍പ്പെടുന്നുണ്ട്. അടുത്ത കൊല്ലം പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ.

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അടുത്ത കൊല്ലം റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഷൈലോക്ക്. ഇക്കൊല്ലം ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ച ചിത്രം മാമാങ്കത്തിന്റെ റിലീസ് വൈകിയതുമൂലമാണ് നേരത്തെ മാറ്റിവെച്ചത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവാണ് ഷൈലോക്ക് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം രാജ്കിരണ്‍, മീന, ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ജനുവരിയിലാണ് ഷൈലോക്ക് എത്തുന്നത്.

  ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്ക് പിന്നാലെ മോഹന്‍ലാലിന്റെതായി എത്തുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമ അടുത്ത വര്‍ഷം ജനുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആക്ഷന്‍ കോമഡി ചിത്രവുമായിട്ടാണ് ഇക്കൊല്ലം ഈ കൂട്ടുകെട്ട് എത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

  ഫഹദ് ഫാസിലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ട്രാന്‍സ്. ഒരിടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നസ്രീയ നസീം നായികയാവുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍,അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ഉണ്ട്. അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

  മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത വര്‍ഷം തിയ്യേറ്ററുകളിലേക്ക് എത്തുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ മാര്‍ച്ചിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ നാലാമനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ സ്‌നീക്ക് പീക്ക് ടീസര്‍ തരംഗമായി മാറിയിരുന്നു.

  പൃഥ്വിരാജിന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടു ജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറില്‍ വലിയ വഴിത്തിരിവാകുമെന്ന് എല്ലാവരും കരുതുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ബെന്ന്യാമിന്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ചിത്രം എടുക്കുന്നത്. അമലാ പോളാണ് ചിത്രത്തിലെ നായിക.

  ദിലീപ്-നാദിര്‍ഷ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദിലീപ് ചിത്രത്തില്‍ ഉര്‍വ്വശിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ദിലീപിന്റെതായി അടുത്ത വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന ചിതം കൂടിയാണിത്. മുന്‍പ് നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ നിര്‍മ്മിച്ചത് ദിലീപായിരുന്നു.

  പൃഥ്വിരാജിന്‌റ വളര്‍ച്ചയെ ഒരച്ഛന്റെ സ്‌നേഹ വാല്‍സല്യങ്ങളോടെയാണ് നോക്കികാണുന്നത്: രഞ്ജിത്ത്

  ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സണ്ണി വെയ്ന്‍,ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ നടത്തിയത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. അടുത്ത വര്‍ഷം ഓണത്തിനാണ് ഹൃദയം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ചിത്രം നിര്‍മ്മിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതമൊരുക്കുന്നത്.

  23 വയസുളള കൊച്ചു പയ്യനാണ്! ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ പാടില്ലെന്ന് നടി ഷീല

  Read more about: 2021 ahead
  English summary
  Most Awaited Upcoming Malayalam Movies Of 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X