ശാലിനി, നസ്രിയ, ജ്യോതിക, തുടങ്ങി നടിമാരുടെ തീരുമാനം തെറ്റിയില്ല! വിവാഹാഭ്യര്‍ഥന നടത്തിയ കഥയിങ്ങനെ

താരങ്ങളുടെ കുടുംബ ജീവിതത്തിലെ വിശേഷങ്ങളറിയാന്‍ പ്രത്യേകിച്ചും എല്ലാവര്‍ക്കും താല്‍പര്യമുള്ളതാണ്. പലപ്പോഴും ഒന്നിച്ചഭിനയിച്ച താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ വരുന്നതിന് കാരണവും ഇതൊക്കെയാണ്. എന്നാല്‍ ചില ഗോസിപ്പുകള്‍ സത്യമായി മാറിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മലയാളത്തില്‍ ഫഹദ് ഫാസില്‍ നസ്രിയ ദമ്പതിമാര്‍ മുതല്‍ തമിഴിലെ സൂര്യ-ജ്യോതിക ദമ്പതിമാര്‍ അങ്ങനെയാണ്.

സിനിമയുടെ ലൊക്കേഷനില്‍ നിന്നും പരിചയപ്പെട്ട ചില താരങ്ങള്‍ അതിവേഗം പ്രണയത്തിലാവുകയും അത് തുറന്ന് പറയുകയും ചെയ്തു. അങ്ങനെ വിവാഹിതരായ താരങ്ങളെല്ലാം തങ്ങളുടെ തീരുമാനം തെറ്റി പോയിട്ടില്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ജസ്റ്റ് ഫോര്‍ വുമണ്‍സ് എന്ന ഓണ്‍ലൈനിലൂടെയാണ് രസകരമായ താരങ്ങളുടെ വിവാഹാഭ്യര്‍ഥന കൊടുത്തിരിക്കുന്നത്.

 താരങ്ങളുടെ പ്രൊപ്പോസല്‍

ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുണ്ടായ പ്രണയവും വിവാഹവും നേരത്തെ ചര്‍ച്ചയായിട്ടുണ്ട്. ബാംഗ്ലൂര്‍ ഡെയിസ് എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും അടുത്ത് പരിചയപ്പെടുന്നതും വിവാഹിതരാവാന്‍ തീരുമാനിക്കുന്നതും. ആദ്യം നസ്രിയയ്ക്ക് ഫഹദിനോട് ഇഷ്ടം തോന്നുകയായിരുന്നു. ചിത്രത്തില്‍ ഭാര്യ-ഭര്‍ത്താക്കന്മാരായി അഭിനയിച്ച ഇരുവരും ഷൂട്ടിങ്ങിനിടെ ഒരു റൂമില്‍ ഒന്നിച്ചിരിക്കുന്നൊരു രംഗമുണ്ട്. അവിടെ വെച്ചാണ് നസ്രിയ ഫഹദിനോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിക്കുന്നത്. ഇഷ്ടം തോന്നിയപ്പോള്‍ അത് നേരിട്ട് ചോദിച്ച നസ്രിയയ്ക്ക് അന്നേ ആരാധകര്‍ അഭിനന്ദനം നല്‍കിയിരുന്നു.

താരങ്ങളുടെ പ്രൊപ്പോസല്‍

രണ്ടര വര്‍ഷം മുന്‍പാണ് തെലുങ്ക് നടന്‍ നാഗചൈതന്യയും നടി സാമന്തയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് 2017 ഒക്ടോബറില്‍ ഇരുവരും വിവാഹിതരാവുന്നത്. 2015 ല്‍ ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചതോടെയാണ് താരങ്ങള്‍ തമ്മില്‍ സുഹൃത്തുക്കളാവുന്നത്. 2016 ല്‍ ഇരുവരും നീണ്ടൊരു അവധിക്കാല ആഘോഷത്തിന് വേണ്ടി യാത്ര പോയി. അവിടെ മനോഹരമായൊരു ബീച്ചില്‍ നിന്നുമായിരുന്നു സാമന്തയെ നാഗചൈതന്യ ആദ്യമായി പ്രൊപ്പോസ് ചെയ്യുന്നത്.

Recommended Video

ഭർത്താവിന് അന്ത്യചുംബനം നൽകി നടി മേഘ്‌ന രാജ് | FilmiBeat Malayalam
 താരങ്ങളുടെ പ്രൊപ്പോസല്‍

തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും ജ്യോതികയും ഇന്നും മാതൃക ദമ്പതിമാരാണ്. ഭര്‍ത്താവിന്റെ കരുതലിനെ കുറിച്ച് ജ്യോതിക പറയുന്ന ഓരോ കാര്യങ്ങളും വാര്‍ത്തകളില്‍ നിറയാറുമുണ്ട്. 2006 ലാണ് ഇരുവരും വിവാഹിതരാവുന്നത്. പൂവെല്ലാം കേട്ടുപാര് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു സൂര്യയും ജ്യോതികയും ആദ്യമായി കണ്ട് മുട്ടുന്നത്. 1999 ലായിരുന്നു ഇത്. ശേഷം കാഖ കാഖ എന്ന സിനിമയിലഭിനയിക്കുന്ന സമയത്താണ് വിവാഹനിശ്ചയത്തെ കുറിച്ച് താരങ്ങള്‍ അറിയിക്കുന്നത്. യഥാര്‍ഥത്തില്‍ ജ്യോതികയോട് എന്നെ വിവാഹം കഴിക്കാമോ എന്ന് സൂര്യ തന്നെ ചോദിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും പ്രണിക്കുന്നതും വിവാഹിതരാവുന്നതും.

താരങ്ങളുടെ പ്രൊപ്പോസല്‍

മലയാളികളുടെ മനം കവര്‍ന്ന ശാലിനിയും അജിത്തും 2000 ലായിരുന്നു വിവാഹിതരാവുന്നത്. 'അമര്‍കാലം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ സിനിമയിലഭിനയിച്ചതിന് ശേഷം ഇഷ്ടമാണെന്ന കാര്യം അജിത്ത് ശാലിനിയെ അറിയിക്കുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞതോടെ രണ്ട് പേരും പ്രണയത്തിലായി. അതോടെ ജീവിതത്തിലും ഒന്നിക്കാമെന്ന് താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ശാലിനിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ല. ശാലിനി ക്രിസ്ത്യനും അജിത്ത് ഹിന്ദു ബ്രാഹ്മണനും ആണെന്നതായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ അജിത്ത് ശാലിനിയുടെ പിതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. ഒടുവില്‍ കുടുംബത്തിന്റെ അനുഗ്രഹത്തോടെ തന്നെ ഇരുവരും വിവാഹിതരായി.

 താരങ്ങളുടെ പ്രൊപ്പോസല്‍

1999 ലാണ് ഇളയദളപതി വിജയിയും സംഗീതയും വിവാഹിതരാവുന്നത്. വളരെയധികം സന്തോഷത്തോടെ കഴിയുന്ന താരദമ്പതിമാരാണ് ഇരുവരും. ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീത വിജയിയുടെ കടുത്തൊരു ആരാധികയായിരുന്നു. അങ്ങനെയൊരിക്കല്‍ ഈ പ്രണയം പുറത്ത് വന്നതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ വിജയ് സമ്മതിക്കുകയായിരുന്നു. വിജയിയുടെ അന്നത്തെ തീരുമാനം തെറ്റായിരുന്നില്ലെന്ന് തെളിയിക്കുകയാണ് ജീവിതത്തിലൂടെ ഇരുവരും ചേര്‍ന്ന്. ഇന്ന് താരത്തിന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ സംഗീതയുടെ പിന്‍ബലമാണ്.

Read more about: actor actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X