»   » ഇതാണാ സുന്ദരി... മോഹന്‍ലാല്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ!

ഇതാണാ സുന്ദരി... മോഹന്‍ലാല്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ!

Posted By: Karthi
Subscribe to Filmibeat Malayalam
ലാലേട്ടന്‍ കണ്ടതില്‍വെച്ച് ഏറ്റവും സുന്ദരി ആര്? | Filmibeat Malayalam

താരരാജക്കന്മാരായി പകരം വയ്ക്കാനില്ലാതെ മലയാള സിനിമയുട തലപ്പത്ത് വിരാചിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും. തിരനോട്ടം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ നടന്ന് കയറിട്ട് നാല്പത് വര്‍ഷം പിന്നിടുകയാണ്.

ദിലീപ് ജയിലില്‍ തന്നെ 'രാമലീല' പെട്ടിയിലും!!! റിലീസിന് ഇനിയുളള കടമ്പ, നിര്‍മാതാവ് പറയുന്നു!

മലയാള നടിയുടെ അനുഭവം തനിക്കും ഉണ്ടാകും, പേടിയോടെ കങ്കണ! വില്ലനാരെന്നും വെളിപ്പെടുത്തല്‍...

കന്യക ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയേക്കുറിച്ച് പറയുകയുണ്ടായി. ആദിയോന്തം ചിരി നിറഞ്ഞ് നില്‍ക്കുന്ന മറുപടിയാണ് മോഹന്‍ലാല്‍ ഇതിന് നല്‍കിയത്.

പ്രധാന പ്രശ്‌നം

സൗന്ദര്യം എങ്ങനെയാണ് നിര്‍വചിക്കുക എന്നാണ് മോഹന്‍ലാലിന്റെ ആദ്യത്തെ പ്രശ്‌നം. എല്ലാ സ്ത്രീകളിലും നമുക്ക് സൗന്ദര്യം കണ്ടെത്താനാകും. എല്ലാവരിലും സൗന്ദര്യത്തിന്റെ ഒരു എലമെന്റ് എല്ലാ സ്ത്രീകളലിലും ഉണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

കാത്തിരിപ്പിലാണ്

സുന്ദരിയായ ഒരു സ്ത്രീയെ കാണണം. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച ഏറ്റവും സുന്ദരിയായ സ്ത്രീയെ കാണാനുള്ള കാത്തിരിപ്പിലാണ് താനെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു സുന്ദരിയെ കാണുമ്പോള്‍ അടുത്ത ദിവസം അവരേക്കാള്‍ സുന്ദരിയെ കാണുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആരാണ് സുന്ദരി

ആരാണ് ഏറ്റവും സുന്ദരി എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മോഹന്‍ലാലുള്ളത്. ഒരു സുന്ദരിയായ സ്ത്രിയെ കണ്ടിട്ട് വീട്ടില്‍ ചെന്ന് ഭാര്യയെ കാണുമ്പോള്‍ തോന്നും ഭാര്യയാണ് ഏറ്റവും വിലിയ സുന്ദരിയെന്ന്. അമ്മയെ കാണുമ്പോള്‍ തോന്നും അമ്മയാണ് ഏറ്റവും വലിയ സുന്ദരിയെന്ന്.

കണ്ടാല്‍ ഒന്ന് പറയണേ...

വീണ്ടും പുറത്തേക്കിറങ്ങുമ്പോള്‍ മറ്റൊരു സുന്ദരിയെ കാണും. അങ്ങനെ സൗന്ദര്യങ്ങളിലൂടെ സഞ്ചരിച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാന്‍ കാത്തിരിക്കുകയാണ്. ആരെങ്കിലും അത്തരത്തിലൊരാളെ കാണുകയാണെങ്കില്‍ അറിയിക്കണെമന്നും മോഹന്‍ലാല്‍ പറയുന്നു.

കാശിയില്‍

ഒടയിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാശിയിലാണ് മോഹന്‍ലാല്‍ ഇപ്പോഴുള്ളത്. കരിയറിലെ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ ഒടിയന്‍ മാണിക്കന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

വെളിപാടിന്റെ പുസ്തകം തിയറ്ററില്‍

ലാല്‍ ജോസിനൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം മോഹന്‍ലാലിന്റെ ഓണച്ചിത്രമായി തിയറ്ററുകളിലെത്തി. ആദ്യ ദിനം മികച്ച കളക്ഷന്‍ നേടിയ ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.

പ്രതീക്ഷയോടെ വില്ലന്‍

റിലീസിന് ഒരുങ്ങുന്ന പുതിയ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാലിന്റെ കരിയറില്‍ മറ്റൊരു റെക്കോര്‍ഡ് ബ്രേക്കര്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ് താരം വിശാല്‍ വില്ലനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

English summary
Mohanlal is about the most beautiful women in his life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam