For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  By Aswathi
  |

  മലയാളത്തില്‍ എന്നും ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഇരയാകുന്ന താരങ്ങളാരാണെന്ന് ചോദിച്ചാല്‍, പൃഥ്വിരാജ്, കാവ്യ മാധവന്‍, ശ്വേത മേനോന്‍ തുടങ്ങിയ താരങ്ങളുടെ പേര് മുഴച്ചു നില്‍ക്കും. മലയാളത്തിലെന്നപോലെ മറ്റ് ഇന്റസ്ട്രിയിലുമുണ്ട് ഇത്തരത്തില്‍ വിമര്‍ശനങ്ങളും ഗോസിപ്പുകളും ഒഴിഞ്ഞു പോകാത്ത താരങ്ങള്‍.

  Read More: എന്നും ഗോസിപ്പ് വീരന്മാര്‍ക്ക് ഇരയാകുന്ന താരങ്ങള്‍

  നാക്ക് പിഴച്ചു വരുന്ന ചില വാക്കുകളോ, പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളോ പ്രണയമോ എന്തുമാവാം അതിനുള്ള വിഷയം. കോളിവുഡില്‍ വിവാദങ്ങള്‍ വിട്ടൊഴിയാത്ത ചില താരങ്ങളെ കാണാം.

  കമല്‍ ഹസന്‍

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  എന്നും വിവാദങ്ങള്‍ക്ക് ഇരയാകുന്നവരുടെ പേര് ഉലകനായകനില്‍ നിന്ന് തുടങ്ങാവുന്നതാണ്. അഭിനയിച്ച ചിത്രങ്ങളിലെ പ്രണയ രംഗങ്ങള്‍ കൊണ്ടാണ് കമല്‍ ഹസന്‍ എന്നും ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞത്. വിശ്വരൂപം എന്ന ചിത്രത്തെ സംബന്ധിച്ച വിവാദമാണ് ഒടുവില്‍ താരത്തെ ബാധിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രമാണെന്ന് പറഞ്ഞ് ചിലര്‍ രംഗത്ത് വന്നിരുന്നു.

  ഖുശ്ബൂ

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  ഖുശ്ബുവും പണ്ട് മുതലേ ഒരു വിവാദ നായികയാണ്. അടുത്തിടെ രാഷ്ട്രീയപരമായും മറ്റും വിവാദത്തില്‍ പെട്ടിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ച് അടുത്തിടെ നടത്തിയ ഒരു പ്രസ്ഥാവന നടിയ്ക്ക് പൊല്ലാപ്പായിരുന്നു.

   രഞ്ജിത

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  അഭിനയിക്കുന്ന കാലത്ത് രഞ്ജിതയെ ചുറ്റിപ്പറ്റി വലിയ വിവാദങ്ങളും ഗോസിപ്പും ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നിത്യാനന്ദനുമായുള്ള വഴിവിട്ട ബന്ധത്തോടെ രഞ്ജിതയും വിവാദങ്ങളിലായി. പിന്നെ തൊടുന്നതെല്ലാം തീയായിരുന്നു.

   ചിമ്പു

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  ചിമ്പു മിക്കപ്പോഴും ഗോസിപ്പുകാര്‍ക്കാണ് ഇര. തന്റെ പ്രണയങ്ങളാണ് ചിമ്പുവിന് വിനയായിട്ടുള്ളത്. എന്നുമൊരു കാമുകിയും വിവാദവും ചിമ്പുവിനെ ചുറ്റിപ്പറ്റിയുണ്ടാവും. അടുത്തിടെ എന്നൈ അറിന്താല്‍ എന്ന ചിത്രത്തെ കുറിച്ച് ട്വിറ്ററിലിട്ട കമന്റ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

   നയന്‍താര

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  മലയാളത്തിലെ എന്നപോലെ തമിഴകത്തും നയന്‍താര വിവാദ നായികയാണ്. ചിമ്പുവുമായുള്ള പ്രണയവും പരാജയവുമൊക്കെ കഴിഞ്ഞ് പിന്നെ വന്നത് പ്രഭുദേവയുമായുള്ളത്. നയന്‍സിന്റെ വസ്ത്രധാരണത്തെ ചൊല്ലിയും ചില്ലറ വിവാദങ്ങളും ഗോസിപ്പുകളുമല്ല ഉണ്ടായിട്ടുള്ളത്.

  ശ്രിയ ശരണ്‍

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  രജനികാന്തിനൊപ്പം അഭിനയിച്ച ശിവാജിയ്ക്ക് ശേഷം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതാണ് ശ്രിയയ്ക്ക് വനയായത്. ചടങ്ങിന് കുഞ്ഞുടുപ്പിട്ട് വന്ന ശ്രിയ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു.

  അഞ്ജലി

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  സ്വന്തമായി വിവാദങ്ങളുണ്ടാക്കുകയാണ് ഈ നടിയുടെ സ്റ്റൈല്‍. അങ്ങടി തെരു എന്ന ചിത്രം ഹിറ്റായതോടെ അഞ്ജലി വിവാദങ്ങളിലേക്ക് കടന്നു. രക്ഷിതാക്കളുമയി തുടങ്ങിയ പ്രശ്‌നം മുതല്‍ സിനിമയിലെ വേഷം വരെ ഈ നായിക വിവാദത്തിലാണ്.

  എസ് ജെ സൂര്യ

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  ന്യൂ എന്ന ചിത്രത്തെ ചൊല്ലിയാണ് എസ് ജെ സൂര്യ വിവാദത്തിലായത്. സ്ത്രീകളെ അപമാനിയ്ക്കുന്ന ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രശ്‌നത്തില്‍ വുമണ്‍ സെന്‍സര്‍ ബോര്‍ഡില്‍ മൊബൈല്‍ ഫോണ്‍ എറിഞ്ഞ സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

  സോന ഹെയ്ഡന്‍

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  അജിത്ത് നായകനായ മങ്കാത്ത എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ പ്രൊഡ്യൂസര്‍ എസ്പിബി ചരണ്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് നടി രംഗത്ത് വന്നിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ പുരുഷന്മാരെ ഒരു ടിഷ്യു പേപ്പര്‍ പോലെയാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞതും ഏറെ വിവദങ്ങള്‍ സൃഷ്ടിച്ചു.

  ഭുവനേശ്വരി

  ഇവരെ വിട്ട് വിവാദങ്ങള്‍ ഒഴിഞ്ഞു പോകാറില്ല

  ബോയിസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഭുവനേശ്വരി വേശ്യാവൃത്തിയ്ക്ക് അറസ്റ്റ് ചെയ്യപ്പെട്ട നടിയാണ്. പിന്നെയും ഒത്തിരി ഇത്തരത്തിലുള്ള കേസുകള്‍ നടിയ്‌ക്കെതിരെ വന്നിട്ടുണ്ട്.

  English summary
  Controversies are something that is hard to keep away from if one is in a spotlight all the time. Many Tamil celebrities have managed to dodge some of the unwanted controversies in the past but most of them have fallen prey to it in one way or another.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X