twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടുത്തിടെ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ് ചിത്രങ്ങള്‍

    By Aswini
    |

    തമിഴ് സിനിമകളും വിവാദങ്ങളും പരസ്പരപൂരകങ്ങളാണ്. വളരെ ചെറിയ കാര്യങ്ങളെ വരെ മതത്തോടും വര്‍ഗീയതയോടും ബന്ധിപ്പിക്കുന്നത് പലപ്പോഴായി കണ്ടിട്ടുണ്ട്. അങ്ങനെ വിവാദങ്ങളുണ്ടാക്കി ചിത്രങ്ങളേതൊക്കെയാണെന്ന് തേടിപ്പോയാല്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ പ്രയാസമാവും. എന്നാല്‍ അടുത്തിടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ് ചിത്രങ്ങളില്‍ ചിലതിനെ കുറിച്ച് ചുവടെ പറയുന്നു.

    നടുനിസി നയങ്ങള്‍

    അടുത്തിടെ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ് ചിത്രങ്ങള്‍

    ഈ പരീക്ഷണ ചിത്രത്തിന്റെ പേരില്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ ഒത്തിരി വമര്‍ശനങ്ങള്‍ നേരിട്ടു. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരെ ഹിന്ദു മക്കള്‍ കട്ചിയാണ് പ്രതിഷേധവുമായി വന്നത്

    സിന്ദു സമാവേലി

    അടുത്തിടെ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ് ചിത്രങ്ങള്‍

    ഒത്തിരി വനിതാ സംഘടനകള്‍ ഈ ചിത്രത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ അച്ഛനുമായി അവിഹിത ബന്ധമുള്ള നായികയുടെ കഥയാണ് സിനിമ. അമല പോള്‍ നായികയായ ചിത്രം സംവിധാനം ചെയ്തത് സാമിയാണ്

     ദശാവതാരം

    അടുത്തിടെ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ് ചിത്രങ്ങള്‍

    കമല്‍ ഹസനെ നായകനാക്കി കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത ദശാവതാരം തുടക്കം മുതല്‍ വിവാദത്തിലായിരുന്നു. രണ്ട് മതങ്ങളുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു വിമര്‍ശനം

     വിശ്വരൂപം

    അടുത്തിടെ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ് ചിത്രങ്ങള്‍

    കമല്‍ ഹസന്റെ അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളും വിമര്‍ശനം നേരിട്ടവയാണ്. വിശ്വരൂപത്തില്‍ ഒരു നിരപരാധിയെ താലിബാന്‍ തീവ്രവാദികള്‍ കൊലചെയ്യുന്നത് ചില മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചു. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചിലര്‍ രംഗത്തെത്തിയത്

    വിരുമാടി

    അടുത്തിടെ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ് ചിത്രങ്ങള്‍

    ചിത്രത്തിന്റെ പോസ്റ്ററില്‍ കമല്‍ ഹസന്‍ ഉപയോഗിച്ച ഒരു ആയുധമാണ് ചിത്രത്തിനെ വിവാദത്തിലേക്കെത്തിച്ചത്. വിടുതലൈ സിരുതൈ കട്ചി ചിത്രത്തില്‍ തങ്ങളെ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് രംഗത്തെത്തി

    കത്തി

    അടുത്തിടെ വിവാദങ്ങള്‍ സൃഷ്ടിച്ച തമിഴ് ചിത്രങ്ങള്‍

    റിലീസിന് മുമ്പേ വിജയ് യുടെ കത്തി വിവാദത്തില്‍ പെട്ടിരുന്നു. ലിംക പ്രൊഡക്ഷന്റെ ലോഗോ ചിത്രത്തിന്റെ പോസ്റ്ററില്‍ വച്ചതാണ് വിഷയമായത്.

    English summary
    The bottom line is there have been number of Tamil films that has been victimized in recent past and this article is aimed at listing a few of those movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X