ഫഹദിനെ വീഴ്ത്തി ടൊവിനോയുടെ മാസ്! 2018 ലെ റെക്കോര്‍ഡ് ടൊവിനോയ്ക്ക് സ്വന്തം, പിന്നില്‍ ദുല്‍ഖറും!!

Recommended Video

ടോവിനോ അച്ചായൻ തന്നെ നമ്പർ വൺ | filmibeat Malayalam

മലയാള സിനിമയിലെ യൂത്തന്മാര്‍ തമ്മില്‍ സിനിമകളുടെ പേരിലും അഭിനയത്തിന്റെ കാര്യത്തിലും മത്സരം നടന്ന് കൊണ്ടിരിക്കുകയാണ്. 2018 ല്‍ വലയി ഉയരങ്ങള്‍ കീഴടക്കി ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം ഒന്നിനൊന്ന് ഗംഭീര പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. അതിനിടെ കൊച്ചി ടൈംസ് ഒരു മത്സരം സംഘടിപ്പിച്ചിരുന്നു.

2018 ലെ ഏറ്റവും ആകര്‍ഷണീയനായ താരം ആരാണെന്ന് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു കൊച്ചി ടൈംസ് ഓണ്‍ലൈന്‍ വഴി വോട്ടിംഗ് നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം സിനിമയിലും ടെലിവിഷനിലും തിളങ്ങി നിന്ന താരങ്ങളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ടൊവിനോ തോമസ് വിജയിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

 ടൊവിനോ തോമസ്

ടൊവിനോ തോമസ്

2018 ലെ ഏറ്റവും ആകര്‍ഷണീയനായ താരം ടൊവിനോ തോമസ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. വോട്ടിംഗില്‍ ഒന്നാം സ്ഥാനം നേടിയ ടൊവിനോ ഇത് ആദ്യമായിട്ടില്ല ഈ അംഗീകാരം സ്വന്തമാക്കുന്നത്. 2016 ലും ഏറ്റവും ആകര്‍ഷണീയനായ താരമെന്ന ബഹുമതി ടൊവിനോയെ തേടി എത്തിയിരുന്നു. മലയാളത്തിലെ യൂത്തന്മാരില്‍ പ്രധാനികളായ എല്ലാവരുമടക്കം 25 ഓളം താരങ്ങളായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. അവരെയെല്ലാം കടത്തിവെട്ടിയാണ് ടൊവിനോ ഈ അംഗീകാരം നേടിയത്.

 രണ്ട് സ്ഥാനത്ത് ഫഹദ്

രണ്ട് സ്ഥാനത്ത് ഫഹദ്

ഫഹദ് ഫാസിലാണ് രണ്ടാം സ്ഥാനം സ്വന്തമാക്കുന്നത്. കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍ എന്നിങ്ങനെയുള്ള സിനിമകളിലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം ഫഹദ് തിളങ്ങി നിന്നത്. മൂന്ന് സിനിമകളും തിയറ്ററുകളില്‍ നല്ല അഭിപ്രായം സ്വന്തമാക്കിയിരുന്നവയാണ്. ഫഹദിന് തൊട്ട് പിന്നില്‍ മൂന്നാം സ്ഥാനം ദുല്‍ഖര്‍ സല്‍മാന്‍ നേടി. കഴിഞ്ഞ വര്‍ഷം ദുല്‍ഖര്‍ നായകനായ മലയാള സിനിമകളൊന്നും റിലീസ് ചെയ്തിരുന്നില്ല. എന്നാല്‍ ബോളിവുഡിലേക്കും തെലുങ്ക് സിനിമയിലേക്കും അരങ്ങേറ്റം നടത്തിയ താരം ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

 നാല് അഞ്ച് സ്ഥാനങ്ങളില്‍

നാല് അഞ്ച് സ്ഥാനങ്ങളില്‍

പൃഥ്വിരാജ് നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ നിവിന്‍ പോളിയ്ക്കാണ് അഞ്ചാം സ്ഥാനം. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് ആയിരുന്നു മോസ്റ്റ് ഡിസൈറബിള്‍ നടന്‍ എന്ന ലേബലില്‍ എത്തിയിരുന്നത്. ഇത്തവണ നാലാം സ്ഥാനമാണ് പൃഥ്വിയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പൃഥ്വിയുടെ മൂന്ന് സിനിമകളായിരുന്നു റിലീസിനെത്തിയത്. നിവിന്‍ പോളി കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെയായിരുന്നു മിന്നിച്ചത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.

ഷിയാസും ശ്രീനിഷും

ഷിയാസും ശ്രീനിഷും

ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളായ ഷിയാസ് കരീം, ശ്രീനിഷ് അരവിന്ദ് എന്നിവരാണ് തൊട്ട് താഴെയുള്ളത്. ഷിയാസ് ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ മനസും പ്രവര്‍ത്തികളും മറ്റുമായിരുന്നു ഷിയാസിനെ ശ്രദ്ധേയനാക്കിയത്. ബിഗ് ബോസിലെ പ്രണയത്തിലൂടെയാണ് ശ്രീനിഷ് ശ്രദ്ധേയനാവുന്നത്. പേര്‍ളി മാണിയുമായിട്ടുള്ള പ്രണയത്തോടെ ശ്രീനിയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചു. ഇരുവരുടെയും വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്.

 മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

ഉണ്ണി മുകുന്ദന്‍, കാളിദാസ് ജയറാം, ആന്റണി വര്‍ഗീസ്, പ്രണവ് മോഹന്‍ലാല്‍, ആസിഫ് അലി, സണ്ണി വെയിന്‍, അന്‍സന്‍ പോള്‍, വിഷ്ണുരാജ് എസ് മേനോന്‍, റോഷന്‍ മാത്യൂ, റോഷന്‍ അബ്ദുള്‍ റൗഫ്, ശ്രീരാം രാമചന്ദ്രന്‍, നീരജ് മാധവ്, രാജീവ് പിള്ള, കൃഷ് മേനോന്‍, രാഹുല്‍ മാധവ്, സികെ വിനീത്, വിവേക് ഗോപന്‍, റോണ്‍സണ്‍ വിന്‍സെന്റ് എന്നിവരായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X