twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാജാവെന്ന് പേര് ചുമ്മാ കിട്ടിയതല്ല! മോഹന്‍ലാലിനെ നടനാക്കിയ അഡാറ് സിനിമകള്‍ ഇവയാണ്!!

    |

    ഇന്ത്യന്‍ സിനിമായിലെ പ്രതിഭകളായ അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മോഹന്‍ലാലാണ്. തന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന മോഹന്‍ലാലിന്റെ കഴിവിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നടനവിസ്മയമെന്ന് അറിയപ്പെടുന്ന താരം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ അതിശയിപ്പിക്കുന്നത് പതിവാണ്. അടുത്തിടെ ഒടിയന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ കഷ്ടപാടുകള്‍ ശ്രദ്ധേയമാണ്.

    mohanlal

    പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിട്ടായിരുന്നു ഒടിയനില്‍ താരം അഭിനയിച്ചത്. ഒടിയന്റെ കാര്യത്തില്‍ മാത്രമല്ല മുന്‍പും ഇതുപോലെയുള്ള വേഷങ്ങള്‍ അനശ്വരമാക്കാന്‍ വേണ്ടി മോഹന്‍ലാല്‍ നടത്തിയ കഷ്ടപാടുകള്‍ ചില്ലറയല്ല. ഇക്കാലയളവിനുള്ളില്‍ വേറിട്ട വേഷത്തിലെത്തിയ മോഹന്‍ലാലിന്റെ പത്ത് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഇവയാണ്.

    സ്ഫടികം

    സ്ഫടികം

    മോഹന്‍ലാലിനെ കുറിച്ച് ആദ്യം പറയുമ്പോള്‍ ഓര്‍മ്മിക്കുന്ന സിനിമയാണ് സ്ഫടികം. ആട് തോമയായെത്തിയ മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് പറിച്ചെടുത്തുള്ള അടിയുമെല്ലായിരുന്നു സിനിമയുടെ പ്രത്യേകത. മോഹന്‍ലാലിന്റെ കരിയറിലെ മാസ് കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ ആദ്യം പറയാവുന്ന ഉത്തരമാണ് സ്ഫടികത്തിലെ ആട് തോമ. ഭദ്രന്റെ സംവിധാനത്തില്‍ 1995 ലായിരുന്നു സ്ഫടികം റിലീസിനെത്തുന്നത്.

     അങ്കിള്‍ ബണ്‍

    അങ്കിള്‍ ബണ്‍

    മോഹന്‍ലാലിന്റെ ആരാധകരെ ഞെട്ടിച്ചൊരു കഥാപാത്രമായിരുന്നു അങ്കിള്‍ ബണ്‍. പൊണ്ണത്തടിയുള്ള ഒരു വ്യക്തിയായിട്ടായിരുന്നു ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഭദ്രന്റെ സംവിധാനത്തിലാണ് ഈ ചിത്രവും റിലീസിനെത്തിയത്. 1991 ലെ സ്വാതന്ത്ര്യ ദിനത്തിനായിരുന്നു അങ്കിള്‍ ബണ്‍ റിലീസിനെത്തിയത്. ചാര്‍ലി ചാക്കോ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

     പാദമുദ്ര

    പാദമുദ്ര

    ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയാണ് പാദമുദ്ര. 1988 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ സീമയായിരുന്നു നായിക. സിനിമയിലെ അതിശയിപ്പിക്കുന്ന പ്രകടനത്തിലൂടെ അക്കൊല്ലത്തെ മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു. മാതുപ്പണ്ടാരം, കുട്ടപ്പന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

     രാജശില്‍പി

    രാജശില്‍പി

    വീണ്ടും ആര്‍ സുകുമാരന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായിരുന്നു രാജശില്‍പി. മോഹന്‍ലാലും ഭാനുപ്രിയയും തകര്‍ത്തഭിനയിച്ച സിനിമ 1992 ലായിരുന്നു റിലീസിനെത്തിയത്. താടിയും മുടിയും നീട്ടി വളര്‍ത്തി ലുക്കിലായിരുന്നു താരം സിനിമയില്‍ അഭിനയിച്ചിരുന്നത്. പ്രേക്ഷകരെ അത്രയധികം ത്രസിപ്പിച്ച മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നായിരുന്നു രാജശില്‍പി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രത്യേക നൃത്തവുമുണ്ടായിരുന്നു.

     വാനപ്രസ്ഥം

    വാനപ്രസ്ഥം

    മോഹന്‍ലാലിന്റെ വേറിട്ട കഥാപാത്രങ്ങളിലൊന്ന് വാനപ്രസ്ഥം എന്ന സിനിമയിലായിരുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത് 1999 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ സുഹാസിനിയായിരുന്നു നായിക. 1999 ല്‍ കാന്‍സ് അന്തര്‍രാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ സിനിമ ദേശീയ അന്തര്‍ദേശീയ വേദികളില്‍ നിന്നുമായി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരം മോഹന്‍ലാലന് ലഭിച്ചിരുന്നു. വാനപ്രസ്ഥത്തിലെ കഥാപാത്രം മോഹന്‍ലാലിന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെട്ടിരിക്കുകയാണ്.

     ഇരുവര്‍

    ഇരുവര്‍

    മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ഇരുവര്‍. 1997 ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തമിഴിലെ രാഷ്ട്രീയ നേതാക്കളായിരുന്ന എംജിആര്‍, എം കരുണാനിധി എന്നിവരുടെ രാഷ്ട്രീയ, സിനിമാ ജീവിതത്തെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. ഐശ്വര്യ റായി ആയിരുന്നു നായിക. മോഹന്‍ലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത പ്രകടനമായിരുന്നു സിനിമയിലുണ്ടായിരുന്നത്.

     ദേവദൂതന്‍

    ദേവദൂതന്‍

    2000 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്‍ സിബി മലയിലിന്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു. ജയപ്രദ, മുരളി, ജനാര്‍ദ്ദനന്‍ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിച്ചത്. നീണ്ട മുടിയും കട്ടതാടിയുമുള്ള ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രത്തിലെ എന്തരോ മഹാനു എന്ന പാട്ട് വളരെയധികം ശ്രദ്ധ നേടിയിരുന്നു.

     ഉടയോന്‍

    ഉടയോന്‍

    മോഹന്‍ലാലും ഭദ്രനും വീണ്ടുമൊന്നിച്ച സിനിമയാണ് ഉടയോന്‍. എന്ന 75 വയസുള്ള വയോധികനായും ചെറുപ്പക്കാരനായിട്ടും ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിനൊപ്പം ലയ, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, മനോജ് കെ ജയന്‍, ഇന്നസെന്റ്, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. കൃഷിക്കാരനായ ശൂരനാട് കുഞ്ഞ്, അദ്ദേഹത്തിന്റെ മകന്‍ പാപ്പോയി എന്നീ കഥാപാത്രങ്ങളെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നത്.

     പരദേശി

    പരദേശി

    പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു പരദേശി. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് മലബാറില്‍ നിന്ന് ജോലിതേടി പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസ എന്ന ഒരു ഭാരതീന്റെ കഥയാണ് പരദേശിയിലൂടെ പറഞ്ഞിരുന്നത്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ക്രിട്ടിക്‌സ് അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ്, കേരള ഫിലിം ആഡിയന്‍സ് കൗണ്‍സില്‍ അവാര്‍ഡ്, ജയിന്ദ് ടി.വി അവാര്‍ഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ മോഹന്‍ലാലിന് ലഭിച്ചിരുന്നു.

     ഒടിയന്‍

    ഒടിയന്‍

    2018 ല്‍ തിയറ്ററുകളിലേക്ക് എത്തിയ ഒടിയനാണ് മോഹന്‍ലാലിന്റേതായി അവസാനം റിലീസിനെത്തിയ സിനിമ. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഫാന്‍സി ത്രില്ലര്‍ ഗണത്തിലൊരുക്കിയ സിനിമയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിട്ടെത്തിയ ഒടിയന്‍ ആന്റണി പെരുമ്പാവൂരായിരുന്നു നിര്‍മ്മിച്ചത്. വേറിട്ട മൂന്ന് ഗെറ്റപ്പുകളിലെത്തിയ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചും അല്ലാതെയും മോഹന്‍ലാല്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.

    English summary
    Most Different On-screen Looks Of Mohanlal!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X