For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോസഫ്, ഈട, ഈ. മ.യൗ, കൂടെ... മാറ്റം സൃഷ്ടിച്ചവർ!! 2018 ലെ മികച്ച കഥാപാത്രങ്ങൾ... കാണൂ

|

ഒരുപാട് പേരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഒരു സിനിമ. ഊണും ഉറക്കവും കളഞ്ഞ് സിനിമയക്ക് വേണ്ടി ഇറങ്ങി പുറപ്പെടുമ്പോൾ എല്ലാവരും മനസ്സിൽ സിനിമയുടെ വിജയം മാത്രമാണ്. 2018 മലയാള സിനിമയിലെ മികച്ച വർഷമായിരുന്നു. ഒരു പിടി മികച്ച ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളും സമ്മാനിക്കാൻ കഴിഞ്ഞിരുന്നു. ആളും ആരവവും ബഹളമില്ലാതെ എത്തിയ പല ചിത്രങ്ങളും ബ്ലോക്സോഫീസിൽ വമ്പർ ഹിറ്റായിരുന്നു. എന്നാൽ ചില ചിത്രങ്ങൾ വിചാരിച്ച പ്രതീക്ഷിച്ച വിജയം നേടാനുമായില്ല.

കങ്കണ ചെയ്താൽ തെറ്റില്ല!! ഇവിടെയാണ് പ്രശ്നം, മാറിടത്തിൽ സ്പർശിക്കുന്ന രംഗത്തെ കുറിച്ച് സംവിധായകൻ

ഈ വർ‌ഷം 150 ൽ ഏറെ ചിത്രങ്ങളായിരുന്നു മലയാള സിനിമയിൽ എത്തിയത്. അതിൽ ഭൂരിഭാഗവും നവാഗതരുടേയും യുവതാരങ്ങളുടേയും ചിത്രങ്ങളായിരുന്നു. മികവേറിയ ഒരു പിടി മികച്ച കഥാപാത്രങ്ങളെയായിരുന്നി താരങ്ങൾ സ്ക്രീനിൽ എത്തിച്ചത്. അത്ഭുതപ്പെടുത്തുന്ന താരത്തിലുള്ള പ്രകടനമായിരുന്നു ഇവർ കാഴ്ചവെച്ചത്. 2018 ലെ മറക്കാനാകാത്ത കഥാപാത്രങ്ങളും, തനിമ ചോർന്ന് പോകാതെ സ്ക്രീനിൽ അവതരിപ്പിച്ച താരങ്ങൾ ആരാണെന്നും നോക്കാം... കാണൂ

ആഡിസും വിൻസിയും കല്യാണം കഴിക്കോ...!! സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈ വീഡിയോ, കാണൂ

  നിമിഷയും ഈടയും

നിമിഷയും ഈടയും

പുതുമുഖം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയൻ. 2018 നിമിഷയ്ക്ക് ഭാഗ്യ വർഷം തന്നെയായിരുന്നു. 2018 ൽ പുറത്തു വന്ന മൂന്ന് ചിത്രങ്ങളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈട, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. 2017ലാണ് നിമിഷ സിനിമയിൽ സജീവമാകുന്നത്. തുടക്കം മുതൽ തന്നെ മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമായിരുന്നു താരത്തെ നേടി എത്തിയത്. സിനിമയിൽ സജീവമായിട്ടും വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് നിമിഷ അഭിനയിച്ചത്. ഈടയിലെ ഐശ്വര്യയും, ക്ലാരയും, ഒരു കുപ്രസിദ്ധപയ്യനിലെ അഡ്വക്കേറ്റ് ഹന്ന എലിസബത്തുമൊക്കെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

 നായകൻ  vs വില്ലൻ

നായകൻ vs വില്ലൻ

യുവ നടന്മാരിൽ 2018 ൽ ഏറ്റവും കൂടുതൽ തിളങ്ങിയ താരം ടൊവിനോ തോമസാണ്. കമലിൻരെ ആമി, അഭിയുടെ കഥ അനുവിന്റേയും, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര്, മാരി 2 എന്നിങ്ങനെ ഏഴ് ചിത്രങ്ങളാണ് പുറത്തു വന്നത്. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങാൻ ടൊവിനോയ്ക്ക് കഴിഞ്ഞു. ധനുഷിന്റെ വല്ലനായി മാരി 2 ൽ എത്തിയ താരത്തെ തമിഴ് സിനിമ ലോകവും പ്രേക്ഷകരും ഇരു കൈകൾ നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ചെമ്പൻ വിനോദിന്റെ ഈ. മ.യൗ

ചെമ്പൻ വിനോദിന്റെ ഈ. മ.യൗ

ചെമ്പൻ വിനോദിന്റെ വേറിട്ട മുഖമായിരുന്നു ലിജോ ജോസ് പെല്ലശ്ശേരിയുടെ ഈ. മ.യൗ വിൽ കണ്ടത്. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു താരം പ്രേക്ഷകർക്കായി സമ്മാനിച്ചത്. 2018 സമ്മാനിച്ചതിൽ എക്കാലത്തും ഓർമിച്ചിരിക്കുന്ന ഒരു ചിത്രവും കഥാപാത്രവുമായിരിക്കും ഇത്. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഈ.മ.യൗവിലൂടെ ചെമ്പൻ വിനോദ് കേരളത്തിൽ എത്തിച്ചു. എട്ട് വർഷങ്ങൾക്ക് മുൻപാണ് ചെറിയ കഥാപാത്രങ്ങളിലൂടെ ചെമ്പൻ വിനോദ് സിനിമയിൽ എത്തുന്നത്. വില്ലൻ, ഹാസ്യ താരം എന്നിങ്ങനെ പല തരത്തിലുള്ള കഥാപാത്രങ്ങളും താരത്തിന്റെ കയ്യിലൂടെ കടന്നു പോയിരുന്നു. 2018 എത്തിയപ്പോഴേയ്ക്കും ചെമ്പൻ മറ്റൊരു ലെവലാണെന്ന് തെളിയിച്ചിരിക്കുകയാണ്

 വീണ്ടും നസ്രിയ‌

വീണ്ടും നസ്രിയ‌

സിനിമയിൽ സജീവ സാന്നിധ്യമല്ലെങ്കതിൽ പോലും പ്രേക്ഷകർക്കിടയിൽ നസ്രിയ മിന്നും താരമാണ്. സിനിമയിൽ കത്തി നിന്ന സമയത്തായിരുന്നു ഫഹദുമായിട്ടുള്ള വിവാഹം. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നസ്രിയയെ സിനിമയിൽ വീണ്ടും കാണുന്നത്. അന്ന് നൽകിയ അതേ പരിഗണന തന്നെയായിരുന്നു രണ്ടാം വരവിലും താരത്തിന് ലഭിച്ചത്. അഞ്ജലി മോനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിലൂടെയായിരുന്നു സിനിമയ്ക്ക് ബ്രേക്ക് നൽകിയത്. രണ്ടാം വരവും അതേ അഞ്ജലി മോനോൻ ചിത്രമായ കൂടെയിലൂടെയായിരുന്നു. ഇനി അടുത്ത ചിത്രം എപ്പോഴാണെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

 മജീദും ഉമ്മമാരും

മജീദും ഉമ്മമാരും

അടുത്ത കാലത്ത് കണ്ട് ഒരു നന്മ ചിത്രം. നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്ത കാൽപ്പന്ത് കളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഹൃദയ സ്പർശിയായ കുടുംബ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജിരിയ. കാൽപ്പന്ത് കളിയ്ക്കായി എത്തിയ കേരളത്തിലെത്തിയ സിഡും മോനും പിന്നെ നിഷ്കളങ്കരായ ഉമ്മമാരും ജീവിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഇത്. ഇവർക്കൊപ്പം സൗബിനും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ജോജുവെന്ന ജോസഫ്

ജോജുവെന്ന ജോസഫ്

2018 അവസാനത്തിൽ പുറത്തു വന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ജോസഫ്. മികച്ച പ്രകടനമായിരുന്നു ചിത്രത്തിലൂടെ ജോജു കാഴ്ചവെച്ചത്. അത്ഭുതപ്പെടുത്തചുന്ന പ്രകടനമായിരുന്നു ജോസഫിലൂടെ ജോജു കാഴ്ചവെച്ചത്. ജോജു എന്ന നടന് തിളങ്ങി നിന്ന വർഷമായിരുന്നു 2018. സൂപ്പർ താരങ്ങളോടൊപ്പം ഒട്ടും പിന്നോട്ട് പോകാതെ പിടിച്ചു നിൽക്കാൻ താരത്തിന് കഴിഞ്ഞിരുന്നു മലയാള സിനിമ എന്നും ഓർത്തു വയക്കുന്ന ഒരു ചിത്രമായിരിക്കും ജോസഫും.

English summary
most popular characters in malayalam movie 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more