Just In
- 1 hr ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 4 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- News
പാലായില്‍ കാപ്പന് പിന്മാറിയേക്കും? കുട്ടനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടനും മമ്മൂട്ടിയും മുതൽ ഷെയിനും അനശ്വര രാജൻ വരെ! 2019 ഏറ്റവും ചർച്ചയായ താരങ്ങൾ..
മലയാള സിനിമ ദേശീയ, അന്തർദേശീയ തലത്തിൽ തന്നെ ചർച്ച വിഷയമായ വർഷമായിരുന്നു 2019. ഈ വർഷം ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു തിയേറ്ററുകളിൽ എത്തിയത്. ഇവയെല്ലാം തിയേറ്ററുകളിൽ ഹിറ്റുമായിരുന്നു. സിനിമയ്ക്ക് മാത്രമല്ല സിനിമ പ്രവർത്തകർക്കും ഈ വർഷം മികച്ച വർഷമായിരുന്നു. മികച്ച ചിത്രങ്ങൾ ജനിക്കുന്നതിനോടൊപ്പം തന്നെ ഒരുപാട് വിവാദങ്ങൾക്കും 2019 സാക്ഷിയാവുകയായിരുന്നു.
സൂപ്പർ താരങ്ങളും യുവതാരങ്ങളു ഒരുപോലെ തിളങ്ങിയ വർഷമായിരുന്നു 2019. സിനിമ മാത്രമല്ല ഇവരുടെ പല നിലപാടുകൾ വാർത്ത പ്രധാന്യം നേടിയിരുന്നു. 2019 ൽ ഏറ്റവും കൂടുതൽ ചർച്ചയായ താരങ്ങളു സിനിമ പ്രവർത്തകരും ഇവരാണ്.

2019 ൽ ഏറ്റവും കൂടുതൽ വാർത്ത പ്രാധാന്യം നേടിയ താരമാണ് ഷെയിൻ നിഗം. ഈ വർഷം പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു സിനിമ മാത്രമല്ല വൻ വിവാദങ്ങളും താരത്തെ തേടി എത്തിയിരുന്നു. ഷെയിൻ ചിത്രമായ വെയിലിൽ തുടങ്ങിയ വിവാദം ഏറ്റവും ഒടുവിൽ വിലക്കുവരെ എത്തി നിൽക്കുകയാണ്. വെയിൽ സിനിമയുടെ കരാർ അവസാനിക്കുന്നതിനു മുൻപ് മുടി വെട്ടിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെ തുടർന്ന് ഒന്നിന് പിറകെ ഒന്നായി നിരവധി പ്രശ്നങ്ങൾ ഉയർന്നു വരുകയായിരുന്നു.

2019 ൽ ഏറ്റവും കൂടുതൽ ചർച്ചയായ മറ്റൊരു താരം മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ഈ വർഷം പുറത്തിറങ്ങിയ താരത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യാഭാഷ ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയം നേടി. ഈ വർഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂക്ക ചിത്രമായിരുന്നു മധുരാജയും മാമാങ്കവും. പോക്കിരി രാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. പ്രേക്ഷകർക്കിടയിൽ ഈ ചിത്രം ഏറെ ചർച്ച വിഷയമായിരുന്നു. 2019ൽ ഏറ്റവും ആദ്യം പുറത്തു വന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. അതുപോലെ പ്രേക്ഷകർ ആകാംക്ഷോടെ കാത്തിരുന്ന മറ്റൊരു ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പ്രാധാന്യമുളള കഥാപാത്രവുമായി എത്തിയ ചിത്രമായിരുന്നു ഇത്. 2019 ലെ മമ്മൂട്ടിയുടെ അവസാന റിലീസും മാമാങ്കമാണ്.

ഈ വർഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫർ. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകൾ ആഘോഷമാക്കുകയായിരുന്നു. മോഹൻലാലിനോടൊപ്പം മഞ്ജുവാര്യർ,ടൊവിനോ, വിവിക് ഒബ്റോയ്, , ഇന്ദ്രജിത്ത്, പൃഥ്വിരാജ് ഉൾപ്പെടെ വൻ താരങ്ങളായിരുന്നു ചിത്രത്തിൽ അണി നിരന്നത്. താരങ്ങൾ മാത്രമല്ല വൻ സാമ്പത്തിക ലാഭവും ലൂസിഫർ നേടിയിരുന്നു. 200 കോടി ക്ലബ്ബിൽ ലൂസിഫർ ഇടം പിടിച്ചിരുന്നു.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂട വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അനശ്വര രാജൻ. ബാലതാരമായി വെളളിത്തിരയിൽ എത്തിയ അനശ്വര തണ്ണീർ മത്തൻ ദിനങ്ങളിലൂടെ മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. അനശ്വരയ്ക്ക് മികച്ച ബ്രേക്ക് നൽകിയ ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ.

നടി പാർവതിയുടെ ഉയർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2019. വിവാദങ്ങൾ തന്നെ അൽപം പോലും തളർത്തില്ലെന്നും, കഠിന പ്രയത്നത്തിനു മുന്നിൽ ഉയർന്നു വന്ന വിവാദങ്ങളും വിമർശനങ്ങളും ഒന്നുമല്ലെന്ന് പാർവതി തെളിയിച്ചു കൊടുക്കുകയായിരുന്നു. മലയാള സിനിമയിലേയ്ക്കുള്ള പാർവതിയുടെ ശക്തമായ തിരിച്ചു വരവിന് 2019 കളമൊരുങ്ങുകയായിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രൻ എന്ന പെൺകുട്ടിയുമായി തിരികെ എത്തിയ പാർവതി വിമർശകരെ കൊണ്ടു വരെ കയ്യടിപ്പിക്കുകയായിരുന്നു.

കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന താരമെന്നാണ് നടൻ ഫഹദ് ഫാസിലിനെ അറിയപ്പെടുന്നത്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ, താര വ്യാലൂ നേക്കാതെ കഥാപാത്രത്തിന് പ്രധാന്യം നൽകി അഭിനയിക്കുന്ന താരമാണ് ഫഹദ്. നടനായി വെള്ളിത്തരയിൽ തിളങ്ങി നിൽക്കുമ്പോഴാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ സൈക്കോ വില്ലാനായി ഫഹദ് എത്തിയത്. 2019 ൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു കഥാപാത്രം കൂടിയായിരുന്നു കുമ്പളങ്ങിയിലെ ഷമ്മി എന്ന കഥാപാത്രം