»   » പ്രേം നസീര്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, തീവ്ര പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമകള്‍ ഇതൊക്കെയാണ്!

പ്രേം നസീര്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, തീവ്ര പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമകള്‍ ഇതൊക്കെയാണ്!

Posted By:
Subscribe to Filmibeat Malayalam

കോമഡി ചിത്രങ്ങള്‍ക്ക് ശേഷം മലയാളി ആസ്വദിച്ചിരുന്നത് റോമന്റിക് സിനിമകള്‍ക്കായിരുന്നു. അത്തരത്തില്‍ പ്രണയത്തിന് പ്രധാന്യം കൊടുത്ത് മലയാളത്തില്‍ ഒരുപാട് സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളുണ്ട്.

മോശം അഭിപ്രായം വന്നാലും സാമ്പത്തിക വിജയം അത് ലാലേട്ടനുള്ളതാണ്! വില്ലന്‍ ഒരാഴ്ചത്തെ കളക്ഷന്‍ ഇത്രയാണ്

പ്രേം നസീര്‍ ഷീല കൂട്ടുകെട്ട് മുതല്‍ നിവിന്‍ പോളി ഇഷ തല്‍വാര്‍ എന്നിങ്ങനെ പ്രണയത്തിന്റെ തീവ്രതയുമായി വന്ന താരങ്ങള്‍ ഒരുപാടായിരുന്നു. അവരെയെല്ലാം മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധേയമായ സിനിമകള്‍ ഇതാണ്..

ചെമ്മീന്‍


തകഴി ശിവശങ്കര പിള്ള എഴുതിത ചെമ്മീന്‍ എന്ന നോവലിനെ ആസ്പദമാക്കി 1965 ല്‍ നിര്‍മ്മിച്ച സിനിമയായിരുന്നു ചെമ്മീന്‍. അനശ്വര പ്രണയത്തിന്റെ കഥയുമായെത്തിയ ചെമ്മീനിലെ പരീക്കൂട്ടിയും കറുത്തമ്മയും ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്നവരാണ്.

തൂവാനതുമ്പികള്‍

മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു തൂവാനതുമ്പികള്‍ . മോഹന്‍ലാലിനൊപ്പം നായികയായി സുമലതയായിരുന്നു അഭിനയിച്ചത്. മഴയ്ക്ക് പ്രണയവുമായി ബന്ധമുണ്ടെന്ന് തുറന്ന് കാണിച്ച സിനിമ കൂടിയായിരുന്നു തൂവാനതുമ്പികള്‍.

അനിയത്തി പ്രാവ്


കുഞ്ചാക്കോ ബോബനും ശാലിനിയും ആദ്യമായി നായിക നായകന്മാരായി അഭിനയിച്ച സിനിമ കൂടിയായിരുന്നു അനിയത്തി പ്രാവ്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി പ്രണയം ഉപേഷിക്കുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ ഒന്നാവുകയും ചെയ്യുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം.

നിറം


കുഞ്ചാക്കോ ബോബന്‍ ശാലിനി കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമയായിരുന്നു നിറം. കോളേജ് പശ്ചാതലത്തില്‍ നിര്‍മ്മിച്ച സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബന് ചോക്ലേറ്റ് പയ്യന്‍ എന്ന് പേര് കിട്ടിയത്. ഒന്നിച്ച് കളിച്ച് വളര്‍ന്ന സുഹൃത്തുക്കള്‍ക്കിടയിലുണ്ടാവുന്ന പ്രണയമായിരുന്നു സിനിമയുടെ കഥ.

സല്ലാപം


മഞ്ജു വാര്യര്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു സല്ലാപം. ചിത്രത്തില്‍ നായകന്‍ ദിലീപായിരുന്നു. പ്രണയത്തിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിച്ച സിനിമയ്ക്ക് ശേഷം യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.

തട്ടത്തിന്‍ മറയത്ത്

മലയാള സിനിമയിലെ ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥയുമായി വന്ന സിനിമയായിരുന്നു തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളിയും ഇഷ തല്‍വാറും നായിക നായകന്മാരായി അഭിനയിച്ച സിനിമ കേരളത്തില്‍ തരംഗമായിരുന്നു.

ഒ കാതല്‍ കണ്മണി

ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ പ്രണയമില്ലാതെ ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് ചൂണ്ടി കാണിച്ചതായിരുന്നു. എന്നാല്‍ അങ്ങനെ ജീവിക്കുന്നവര്‍ക്കിടയില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ പ്രണയം വന്നിരിക്കുമെന്ന് സിനിമയിലൂടെ പറയുകയായിരുന്നു.

English summary
Cinema is all about entertainment. Love, Sentiments, Romance... all comes following cinema. There are different categories of films - Romantic, patriotic, comedy, tragedy and off-beat. People choose their category of movies and enjoy it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam