ഏറ്റവും കൂടുതൽ ട്രോൾ കിട്ടിയ വധു; വിവാഹ ദിവസം സെക്യൂരിറ്റി തടഞ്ഞുവെച്ചു, ശതകോടീശ്വരി, ഉപാസന അമ്പരപ്പിക്കുന്നു!
പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരവിവാഹമായിരുന്നു തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമായ രാം ചരൺ തേജയുടേത്. വർഷങ്ങളായി അടുത്ത് പരിചയമുള്ള സുഹൃത്തും അപ്പോളോ ആശുപത്രിശൃംഖലയുടെ കണ്ണി കൂടിയായ ഉപാസന കോനിഡേലയെയായിരുന്നു ജീവിതം പങ്കിടാൻ രാം ചരൺ ഒപ്പം കൂട്ടിയത്. അന്ന് തെലുങ്കിൽ സ്റ്റാറായി താരപുത‍്രൻ വളർന്ന് വരുന്ന സമയമാണ്. ശരീരഭാരം, സൗന്ദര്യം എന്നിവയുടെ പേരിലുള്ള പരിഹാസങ്ങളായിരുന്നു ഉപസാനയ്ക്ക് വിവാഹശേഷം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്നത്.
പിന്നീട് വർഷങ്ങൾ പിന്നിടുന്തോറും പരിഹാസങ്ങൾ കുഞ്ഞുങ്ങൾ പിറക്കാത്തതിന്റെ പേരിലായി. എന്നാൽ പങ്കാളിയുടേയും കുടുംബത്തിന്റെയും പിന്തുണ കളിയാക്കലുകളെ മറികടക്കാൻ ഉപസാനയെ സഹായിച്ചു. രാം ചരണിനും ഉപാസന കോനിഡേലയ്ക്കും 2023 ജൂണ്‍ 20നാണ് മകള്‍ പിറന്നത്. ക്ലിന്‍ കാരയ്ക്ക് ഇപ്പോള്‍ രണ്ട് വയസ് കഴിഞ്ഞു.

വിരളമായി മാത്രമെ അഭിമുഖങ്ങളിൽ താരപത്നി പ്രത്യക്ഷപ്പെടാറുള്ളു. ഇപ്പോഴിതാ കേളി ടെയ്ൽസിന് ഉപസാന നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. കൊനിഡേല കുടുംബത്തിന്റെ ഹൈദരാബാദിലെ വസതിയിൽ വെച്ചാണ് അഭിമുഖം നടന്നത്. കോടികൾ വിലമതിക്കുന്ന ആഢംബര വസതി ലക്ഷ്വറി റിസോർട്ടിന് സമാനമാണ്. ഫാമിലി മീറ്റിങ്ങിന്റെ ഭാഗമായാണ് ആദ്യം ഈ വീട്ടിലേക്ക് വരുന്നത്. അന്ന് മറ്റൊരു ചിന്തകളുമില്ലായിരുന്നു. കോൺസൻട്രേഷൻ മുഴുവൻ എന്റെ റാമിലായിരുന്നു.
വിവാഹശേഷം വലതുകാൽ വെച്ച് കയറിയതും ഇതേ വീട്ടിലേക്കാണ്. വിവാഹത്തിനായി എത്തിയ എന്നെ ആദ്യം സെക്യൂരിറ്റി അകത്തേക്ക് പ്രവേശിപ്പിച്ചില്ല. പിന്നീട് താനാണ് വധുവെന്ന് മനസിലാക്കി കൊടുത്തശേഷമാണ് വിവാഹവേദിയിലേക്ക് പ്രവേശിപ്പിച്ചത്. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുകയാണ് ഞാൻ. അമ്മയായശേഷം ദിവസവും പുതിയ പുതിയ ചലഞ്ചുകളാണ്.
ഉറക്കം എഴുന്നേറ്റാൽ ആദ്യം നോക്കുന്നത് മകളുടെ മുഖത്തേക്കാണ്. അവളുടെ മുഖം കണ്ടശേഷമെ അന്നത്തെ ദിനചര്യകൾ ആരംഭിക്കു. എന്റെ ഓരോ ദിവസവും സെപ്ഷ്യലായിരിക്കണമെന്ന് നിർബന്ധമുള്ളയാളാണ് ഞാൻ. ആശുപത്രിയിലാണ് എന്റെ ജോലി. അവിടെ വരുന്ന ഓരോരുത്തർക്കും ഓരോ ദിവസവും വളരെ വിലപ്പെട്ടതാണ്.
ലൈഫിന്റെ വാല്യു മനസിലാകണമെങ്കിൽ ആശുപത്രിയിൽ ജോലി ചെയ്യണം. ശ്വസിക്കുക, ശ്വാസം എന്നത് ഗ്രാന്റഡായി കാണുന്നവരാണ് നമ്മൾ എല്ലാവരും. പക്ഷെ പലർക്കും അതൊരു ലക്ഷ്വറിയായ ഒന്നാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും അത് തന്നെ. നമുക്ക് ചുറ്റുമുള്ള പലരും ഭക്ഷണത്തിന്റെ കാര്യത്തിൽ നിയന്ത്രണം അനുഭവിക്കുന്നവരാണ്. കുട്ടിക്കാലത്ത് ഞാൻ അൽപ്പം തടിയുള്ള കുട്ടിയായിരുന്നു.

പിന്നീട് തിരിച്ച് അറിവ് വന്നപ്പോൾ ഞാൻ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. മധുരം പോലുള്ളവയ്ക്ക് ഞാൻ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. സ്പൈസി ഫുഡ് ഏറ്റവും ഇഷ്ടം റാമിനാണ്. ഈ വീട്ടിലെ പുരുഷന്മാരെല്ലം ഭക്ഷണപ്രിയരാണ്. ഞാൻ ഒഴികെയുള്ള സ്ത്രീകൾ മാസ്റ്റർ ഷെഫ്സും.
ലോകത്തുള്ള എല്ലാ ബെസ്റ്റ് റെസ്റ്റോറന്റുകളിലും പോകാൻ ശ്രമിക്കുന്നവരാണ് ഞങ്ങൾ. എത്ര മികച്ച റെസ്റ്റോറന്റുകളിലെ ഭക്ഷണം കഴിച്ചാലും ഇന്ത്യൻ ഫുഡ് രാം ചരണിന് നിർബന്ധമാണ്. അതും സൗത്ത് ഇന്ത്യൻ ഭക്ഷണം തന്നെ വേണം. ദിവസത്തിൽ ഒരു തവണ എങ്കിലും സൗത്ത് ഇന്ത്യൻ ഭക്ഷണം കഴിക്കണമെന്ന നിർബന്ധമുണ്ട്. ഷൂട്ടിങ് സ്പോട്ടിലേക്കും റാമിന് വേണ്ടി ഞങ്ങളുടെ വീട്ടിലുണ്ടാക്കിയ ഹോം റെസിപ്പികൾ എത്തിക്കാറുണ്ടെന്നും ഉപാസന പറയുന്നു.
പരമ്പരാഗതമായി കൈമാറി കിട്ടിയ റെസിപ്പികൾ സംരക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറുക എന്നതാണ് വലിയ ഉത്തരവാദിത്വമെന്നും ഉപാസന പറയുന്നു. അഭിമുഖം വൈറലായതോടെ ഉപാസനയെ പ്രശംസിച്ചാണ് കമന്റുകൾ ഏറെയും കോടീശ്വരിയും താരകുടുംബാംഗവും ആയിട്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റം കാത്തുസൂക്ഷിക്കുന്നതിനാണ് പ്രശംസകൾ ഏറെയും.


Click it and Unblock the Notifications











