twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയില്ല, മോഹന്‍ലാല്‍ മാത്രം, ഈ വര്‍ഷം എറ്റവും കൂടൂതല്‍ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ താരങ്ങള്‍

    By Midhun Raj
    |

    തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. മാസും ക്ലാസും ഉള്‍പ്പെടെയുളള എല്ലാ തരത്തിലുളള ചിത്രങ്ങളും ഈ വര്‍ഷം നാല് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ താരങ്ങളുടെതായി വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ പുറത്തിറങ്ങാറുളളൂവെങ്കിലും അതെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഈ വര്‍ഷവും നിരവധി ശ്രദ്ധേയ സിനിമകള്‍ തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായി ഇറങ്ങി.

    അതേസമയം സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ റിലീസിനോടനുബന്ധിച്ചുളള ഹാഷ്ടാഗ് പോരാട്ടവും സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ശ്രദ്ധേയമാവാറുണ്ട്. റിലീസുകള്‍ക്ക് പുറമെ താരങ്ങളുടെ പിറന്നാളിനോടനുബന്ധിച്ചും ഹാഷ്ടുകള്‍ ക്രിയേറ്റ് ചെയ്ത് ആരാധകര്‍ എത്തിയിരുന്നു. ഈ വര്‍ഷം എറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ.

    മഹേഷ് ബാബു, പവന്‍ കല്യാണ്‍

    മഹേഷ് ബാബു, പവന്‍ കല്യാണ്‍

    തെലുങ്ക് സൂപ്പര്‍താരങ്ങളായ മഹേഷ് ബാബു, പവന്‍ കല്യാണ്‍ തുടങ്ങിയ താരങ്ങളെ വെച്ചുളള ട്വീറ്റുകളാണ് ഈ വര്‍ഷം കൂടുതലായി വന്നത്. മഹേഷ് ബാബു ഒന്നാമതും പവന്‍ കല്യാണ്‍ രണ്ടാമതും ഈ ലിസ്റ്റില്‍ ഇടംപിടിച്ചു. ടോളിവുഡില്‍ താരമൂല്യം കൂടിയ രണ്ട് താരങ്ങളാണ് ഇരുവരും. സരിലേറു നീക്കെവറു എന്ന സിനിമയുടെ സമയത്താണ് മഹേഷ് ബാബുവിനെ വെച്ചുളള കൂടുതല്‍ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്.

    വിജയ്, ജൂനിയര്‍ എന്‍ടി ആര്‍

    വിജയ്, ജൂനിയര്‍ എന്‍ടി ആര്‍

    ദളപതി വിജയ്, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളാണ് കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളിലെത്തിയത്. തമിഴിലെന്ന പോലെ മറ്റ് ഭാഷകളിലും നിരവധി ആരാധകരുളള താരമാണ് വിജയ്. ദളപതി ചിത്രങ്ങള്‍ കേരളത്തിലെ ആരാധകരും ഏറ്റെടുക്കാറുണ്ട്. വിജയെ പോലെ തന്നെ തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറിനും നിരവധി ആരാധകരാണുളളത്. നടന്റെ സിനിമകള്‍ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കാറുണ്ട്.

    സൂര്യ, അല്ലു അര്‍ജുന്‍

    സൂര്യ, അല്ലു അര്‍ജുന്‍

    വിജയ്ക്കും എന്‍ടിആറിനും പിന്നാലെ നടിപ്പിന്‍ നായകന്‍ സൂര്യ, സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ തുടങ്ങിയവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നു. പിറന്നാള്‍ സമയത്തും സുരറൈ പോട്രു റിലീസ് സമയത്തും സൂര്യയുടെ കൂടുതല്‍ ട്വീറ്റുകള്‍ വന്നിരുന്നു. അതേസമയം തന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അല വൈകുന്ദപുരംലോയുടെ സമയത്താണ് അല്ലു അര്‍ജുന്റെ പേരില്‍ കൂടുതല്‍ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്.

    രാംചരണ്‍ തേജ, ധനുഷ്

    രാംചരണ്‍ തേജ, ധനുഷ്

    തെലുങ്കില്‍ അല്ലു അര്‍ജുനെ പോലെ തന്നെ ആരാധകരുളള താരമാണ് രാംചരണ്‍ തേജ. മഗദീര എന്ന ചിത്രത്തിലൂടെ കേരളത്തിലും നടന് ആരാധകരെ ലഭിച്ചു. രാംചരണാണ് എഴാം സ്ഥാനത്ത് എത്തിയത്. തെലുങ്ക് താരത്തിന് പിന്നാലെ തമിഴ് സൂപ്പര്‍താരം ധനുഷും ലിസ്റ്റില്‍ ഇടംപിടിച്ചു. പട്ടാസ് എന്ന ചിത്രം മാത്രമാണ് ധനുഷിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്.

    Recommended Video

    five memorable moments happened in mollywood 2020 | FilmiBeat Malayalam
    മോഹന്‍ലാല്‍, ചിരഞ്ജീവി

    മോഹന്‍ലാല്‍, ചിരഞ്ജീവി

    മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ മാത്രമാണ് ലിസ്റ്റില്‍ ഇടംപിച്ചിരിക്കുന്നത്. സൂപ്പര്‍താരത്തിന്റെ പിറന്നാള്‍ സമയത്തും മരക്കാര്‍ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയ സമയത്തും കൂടുതല്‍ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ലാലേട്ടനൊപ്പം തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചു.

    Read more about: year ender 2022 2021 ahead
    English summary
    Most Tweeted South Indian Superstars In 2020, No Mammootty Only Mohanlal From Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X