ഇതൊരു വികാരമാണ്, അമ്മമാരെ ചേർത്ത് പിടിച്ച് പൂർണിമ, കുഞ്ഞ് മഴവില്ല് കാത്തിരിക്കുന്നു

മാതൃദിനം ആഘോഷമാക്കുകയാണ് താരങ്ങൾ. മാതൃദിനത്തിൽ രണ്ട് അമ്മമാരേയും ചേർത്ത് പിടിച്ച് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. തനിയ്ക്ക് ജന്മം നൽകിയവരേയും ജന്മം തന്നവരേയും ചേർത്തു പിടിക്കുമ്പോൾ ഉണ്ടാകുന്ന വികാരമാണ് തനിയ്ക്ക് മാതൃത്വമെന്ന് പൂർണിമ പറയുന്നു.

poornima

അമ്മമാരും മാത്യത്വവും എന്നും ആഘോഷിക്കേണ്ട ശബ്ദമാണ്. കുഞ്ഞുങ്ങളെ വളർത്താൻ പ്രത്യേക ഫോർമുലകൾ ഒന്നും തന്നെയില്ല. എന്നാൽ ഈ യുദ്ധത്തിൽ മറ്റ് പലരുടേയും പ്രതീക്ഷയ്ക്കൊപ്പം ഓടിയെത്താനുള്ള പ്രയത്നമാണ് ഓരോ അമ്മമാരും ചെയ്യുന്നത്. എന്നാല്‍ അപ്പോഴും യഥാര്‍ഥ രീതിയെന്തെന്ന് ആരും കണ്ടു പിടിക്കുന്നുമില്ല. നമുക്ക് എല്ലാവർക്കും വ്യത്യസ്തമായ കഥകളാണുള്ളത്. നമ്മൾ ഓരോർത്തരും വ്യത്യസ്തമായ പാരന്റിംഗ് രീതി പിന്തുടരുന്ന അമ്മമാർ മാത്രമല്ല. നമ്മളോരോരുത്തരും ഓരോ വ്യക്തിത്വങ്ങളാണ്. അതിനാൽ തന്നെ എടുക്കുന്ന ഓരോ തീരുമാനങ്ങളും നമ്മുടെ പശ്ചാത്തലത്തേയും സാഹചര്യത്തേയുമൊക്കെ ആശ്രയിച്ചാകും.നമ്മള്‍ മാത്രമല്ല, നമ്മുടെ മക്കളും വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്ന് നമ്മള്‍ മറന്നു പോകുന്നു.

മാതൃത്വം എങ്ങനെയായിരിക്കണമെന്ന് ഒരു നിയമവുമില്ല. പലപ്പോഴും തെറ്റുകൾ സംഭവിക്കാം. വ്യത്യസ്ത വഴികൾ തിരഞ്ഞെടുക്കാം. എന്നിരുന്നാലും കുഞ്ഞുങ്ങളെ നമ്മളെല്ലാവരും സ്നേഹിക്കുന്നുണ്ട്. അവർക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് പരസ്പരം പഴി ചാരാതെയും വേദനിപ്പിക്കാതെയും നമുക്ക് ഒന്നു ചേരാം.എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കാം. അതു തന്നെയല്ലേ ആരോഗ്യകരം? താരം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു,

പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനും പഠിക്കാം ലേകത്ത് നമ്മൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ നമ്മളിലൂടെ തന്നെ കൊണ്ട് വരാം.എനിക്ക് മാതൃത്വം എന്നാല്‍ വികാരമാണ്. ഞാന്‍ ജന്മം നല്‍കിയവരെയും എനിക്ക് ജന്മം തന്നവരെയും ഹൃദയത്തോടു ചേര്‍ത്തു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരം. മക്കളെ നഷ്ടപ്പെട്ട വേദനയിൽ കരയുന്ന എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.ഈ പ്രയാസത്തിനുമൊക്കെ അപ്പുറത്ത് ഒരു കുഞ്ഞ് മഴവില്ല് നിങ്ങളെ കാത്തിരിക്കുന്നു. കരുത്തരായിരിക്കൂ. പോസിറ്റീവായി ചിന്തിക്കൂ.'- പൂർണ്ണിമ കുറിച്ചു. അമ്മയ്ക്കും അമ്മായിയമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്.

പൂർണിമ ഇന്ദ്രജിത്ത് ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X